2023 മാർച്ചിലെ ജിഎസ്ടി വരുമാനം കഴിഞ്ഞ മാസത്തേക്കാൾ 13 ശതമാനം കൂടുതലാണ്. ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം എട്ടു ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഉണ്ടായ വരുമാനത്തേക്കാൾ 14 ശതമാനം കൂടുതലാണിത്.
മാർച്ചിലെ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് എക്കാലത്തെയും ഉയർന്ന നിരക്കാണ്. 2022-23 ലെ ആകെ ജിഎസ്ടി വരുമാനം 18.10 ലക്ഷം കോടിയാണ്. മുഴുവൻ വർഷത്തെ ശരാശരി പ്രതിമാസ കളക്ഷൻ 1.51 ലക്ഷം കോടിയാണ്.