രോഹിത് ശർമയ്ക്ക് മൂന്നാം ഡബിൾ സെഞ്ചുറി, ലങ്കയ്ക്കെതിരേ ഇന്ത്യക്ക് 141 റൺസ് ജയം
രോഹിത് ശർമയ്ക്ക് മൂന്നാം ഡബിൾ സെഞ്ചുറി,  ലങ്കയ്ക്കെതിരേ ഇന്ത്യക്ക് 141 റൺസ് ജയം
Wednesday, December 13, 2017 1:50 PM IST
മൊ​ഹാ​ലി: ധ​ര്‍മ​ശാ​ല​യി​ലെ നാ​ണ​ക്കേ​ടി​ന്‍റെ ക​ലി​പ്പ​ട​ക്കി രോ​ഹി​ത് ശ​ര്‍മ​യും കൂ​ട്ട​രും. ച​രി​ത്രം ര​ചി​ച്ച ഇ​ന്നിം​ഗ്‌​സു​മാ​യി നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ നെ​ഞ്ചു​വി​രി​ച്ചു​നി​ന്ന മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക​യ്‌​ക്കെ​തിരാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്ക് 141 റ​ണ്‍സി​ന്‍റെ ത​ക​ര്‍പ്പ​ന്‍ ജ​യം. മൊ​ഹാ​ലി​യു​ടെ മ​നോ​ഹാ​രി​ത​യ്ക്ക് മാ​റ്റു​കൂ​ട്ടി​യ ബാ​റ്റിം​ഗ് വെ​ടി​ക്കെ​ട്ടു​മാ​യി രോ​ഹി​ത് ശ​ര്‍മ ത​ന്‍റെ ക​രി​യ​റി​ലെ മൂ​ന്നാ​മ​ത്തെ ഏ​ക​ദി​ന ഇ​ര​ട്ട​സെ​ഞ്ചു​റി പൂ​ര്‍ത്തി​യാ​ക്കി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 208 റ​ണ്‍സോ​ടെ പു​റ​ത്താ​കാ​തെനി​ന്ന രോ​ഹി​തി​ന്‍റെ മി​ക​വി​ല്‍ 50 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റി​ന് 392 റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി. 153 പ​ന്തി​ല്‍ 13 ഫോ​റും 12 സി​ക്‌​സും ഉ​ള്‍പ്പെ​ട്ട​താ​യി​രു​ന്നു രോ​ഹി​തി​ന്‍റെ ഇ​ന്നിം​ഗ്‌​സ്. ശ്രേ​യ​സ് അ​യ്യ​ര്‍ (88), ശി​ഖ​ര്‍ ധ​വാ​ന്‍ (68) എ​ന്നി​വ​ര്‍ മി​ക​ച്ച പി​ന്തു​ണ ന​ല്‍കി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യ്ക്ക് അ​മ്പ​തോ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 251 റ​ണ്‍സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. എ​യ്ഞ്ച​ലോ മാ​ത്യൂ​സ് 111 റ​ണ്‍സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു. വി​ജ​യ​ത്തോ​ടെ ഏ​ക​ദി​ന പ​ര​മ്പ​ര 1-1 സ​മ​നി​ല​യി​ലാ​യി. ക​രി​യ​റി​ലെ 16-ാമ​ത്തെ സെ​ഞ്ചു​റി പൂ​ര്‍ത്തി​യാ​ക്കി​യ രോ​ഹി​ത് ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഡ​ബി​ള്‍ സെ​ഞ്ചു​റി നേ​ടു​ന്ന താ​ര​വു​മാ​യി. ഏ​ക​ദി​ന ച​രി​ത്ര​ത്തി​ല്‍ ആ​കെ ഏ​ഴു ഡ​ബി​ള്‍ സെ​ഞ്ചു​റി മാ​ത്ര​മാ​ണ് പി​റ​ന്ന​ത്. അ​തി​ല്‍ മൂ​ന്നും രോ​ഹി​തി​ന്‍റെ പേ​രി​ലാ​ണ് എ​ന്ന അ​വി​സ്മ​ര​ണീ​യ​ത​യു​മു​ണ്ട്. പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം ഞാ​യ​റാ​ഴ്ച വി​ശാ​ഖ​പ​ട്ട​ണ​ത്തു ന​ട​ക്കും.

മി​ക​ച്ച തു​ട​ക്കം, ശ്രേ​യ​സോ​ടെ ഇ​ന്ത്യ

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് ശി​ഖ​ര്‍ ധ​വാ​ന്‍-​രോ​ഹി​ത് ശ​ര്‍മ സ​ഖ്യം മി​ക​ച്ച തു​ട​ക്കം ന​ല്‍കി. ഇ​രു​വ​രും ചേ​ര്‍ന്ന് 115 റ​ണ്‍സ് നേ​ടി. ധ​വാ​ന്‍ പു​റ​ത്താ​യ ശേ​ഷം എ​ത്തി​യ ശ്രേ​യ​സ് അ​യ്യ​രും ക്യാ​പ്റ്റ​ന് മി​ക​ച്ച പി​ന്തു​ണ ന​ല്‍കി. ര​ണ്ടാം വി​ക്ക​റ്റി​ല്‍ രോ​ഹി​ത്-​ശ്രേ​യ​സ് സ​ഖ്യം അ​ടി​ച്ചു​കൂ​ട്ടി​യ​ത് 213 റ​ണ്‍സ് 70 പ​ന്തി​ല്‍ ഒ​ന്‍പ​ത് ഫോ​റും ര​ണ്ടു സി​ക്‌​സും പ​റ​ത്തി​യാ​ണ് ശ്രേ​യ​സ് 88 റ​ണ്‍സ് നേ​ടി​യ​ത്. തു​ട​ക്ക​ത്തി​ല്‍ സാ​വ​ധാ​നം മു​ന്നേ​റി​യ രോ​ഹി​തി​ന് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന ഇ​ന്നിം​ഗ്‌​സാ​യി​രു​ന്നു പാ​തി മ​ല​യാ​ളി​യാ​യ ശ്രേ​യ​സ് അ​യ്യ​ര്‍ കാ​ഴ്ച​വ​ച്ച​ത്. മും​ബൈ താ​ര​മാ​യ ശ്രേ​യ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ മാ​ത്രം ഏ​ക​ദി​ന ഇ​ന്നിം​ഗ്‌​സാ​യി​രു​ന്നു ഇ​ന്ന​ല​ത്തേ​ത്.

രോ​ഹി​ത് ശ​ര്‍മ ത​ന്‍റെ സെ​ഞ്ചു​റി ക​ഴി​ഞ്ഞ​തി​നുശേ​ഷ​മാ​ണ് ഇ​ന്നിം​ഗ്‌​സി​ന്‍റെ ഗി​യ​ര്‍ മാ​റ്റി​യ​തെ​ങ്കി​ല്‍ മൂ​ന്നാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ​ത് മു​ത​ല്‍ ഒ​രേ ആ​ക്ര​മ​ണ ശൈ​ലി​യി​ലാ​യി​രു​ന്നു ഈ ​ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ന്‍ ബാ​റ്റ് ചെ​യ്ത​ത്. ധ​ര്‍മ​ശാ​ല​യി​ല്‍ ന​ട​ന്ന ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ഒന്പതു റ​ണ്‍സ് മാ​ത്രം നേ​ടി പ​രാ​ജ​യ​പ്പെ​ട്ട ശ്രേയസിന് ഇ​ന്ന​ലത്തെ മ​ത്സ​രം ഏ​റെ നി​ര്‍ണാ​യ​ക​മാ​യി​രു​ന്നു.

രോ​ഹി​ത് ശ​ര്‍മ ശാ​ന്ത​നാ​യി ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്ത് പോ​ലും ല​ങ്ക​ന്‍ ബൗ​ള​ര്‍മാ​ര്‍ക്ക് വ​ലി​യ ത​ല​വേ​ദ​ന​യാ​ണ് അ​യ്യ​ര്‍ സൃ​ഷ്ടി​ച്ച​ത്. 12 റ​ണ്‍സ് കൂ​ടി നേ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ചി​ല​പ്പോ​ള്‍ ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന​തി​ലും ശ്ര​ദ്ധ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ന്ന​ത്തെ പ്ര​ക​ട​ന​ത്തി​ന് ല​ഭി​ച്ചേ​നേ.

ശാന്തം, സുന്ദരം, ഗംഭീരം രോഹിത്

വ​ലി​യൊ​രു ഇ​ന്നിം​ഗ്്‌​സ് ക​ളി​ക്കാ​നു​റ​ച്ചാ​ണ് രോ​ഹി​ത് മൊ​ഹാ​ലി​യി​ല്‍ ഇ​റ​ങ്ങി​യ​ത്. ശി​ഖ​ര്‍ ധ​വാ​ന്‍ ഒ​ര​റ്റ​ത്ത് അ​ടി​ച്ചു​ത​ക​ര്‍ക്കു​മ്പോ​ഴും മ​റു​വ​ശ​ത്ത് നി​ശ​ബ്ദ​നാ​യി​രു​ന്നു രോ​ഹി​ത്. ആ​ദ്യ 10 ഓ​വ​റി​ല്‍ ഇ​ന്ത്യ 33 റ​ണ്‍സ് മാ​ത്ര​മാ​ണ് കു​റി​ച്ച​ത്.

എ​ന്നാ​ല്‍, നി​ല​യു​റ​പ്പി​ച്ച​തോ​ടെ രോ​ഹി​ത് അ​പ​ക​ട​കാ​രി​യാ​യി. 115-ാമ​ത്തെ പ​ന്തി​ലാ​ണ് രോ​ഹി​ത് സെ​ഞ്ചു​റി​യി​ലേ​ക്കെ​ത്തി​യ​ത്. ക​രി​യ​റി​ലെ 16-ാം ഏ​ക​ദി​ന സെ​ഞ്ചു​റി കു​റി​ക്കു​മ്പോ​ള്‍ രോ​ഹി​ത് സ്വ​ന്ത​മാ​ക്കി​യ​ത് ഒ​ന്‍പ​തു ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്‌​സും. തു​ട​ര്‍ന്നും മെ​ല്ലെ​പ്പോ​ക്ക് തു​ട​ര്‍ന്ന രോ​ഹി​ത് 126 പ​ന്തി​ല്‍നി​ന്നാ​ണ് 116 റ​ണ്‍സെ​ടു​ത്ത​ത്.

എ​ന്നാ​ല്‍, പി​ന്നീ​ട് ഗി​യ​ര്‍ മാ​റ്റി​യ രോ​ഹി​ത് ശ്രീ​ല​ങ്ക​ന്‍ ബൗ​ള​ര്‍മാ​രെ അ​ടി​ച്ചു​പ​ര​ത്തി. അ​വ​സാ​നം നേ​രി​ട്ട 26 പ​ന്തു​ക​ളി​ല്‍ രോ​ഹി​ത് അ​ടി​ച്ചു​കൂ​ട്ടി​യ​ത് 92 റ​ണ്‍സാ​ണ്. ഈ ​സ​മ​യ​ത്ത് രോ​ഹി​തി​ന്‍റെ സ്‌​ട്രൈ​ക് റേ​റ്റ് 341 ഉം ആയിരുന്നു. ​എം.​എ​സ്.​ധോ​ണി ഏ​ഴ് റ​ണ്‍സി​നും ഇ​ന്നിം​ഗ്‌​സി​ന്‍റെ അ​വ​സാ​ന പ​ന്തി​ല്‍ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ എ​ട്ട് റ​ണ്‍സി​നും പു​റ​ത്താ​യി.

115 പ​ന്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത് പി​ന്നീ​ട് നേ​രി​ട്ട 38 പ​ന്തി​ല്‍ അ​ടി​ച്ചു​കൂ​ട്ടി​യ​ത് 108 റ​ണ്‍സാ​ണ്. സെ​ഞ്ചു​റി​ക്ക് ശേ​ഷം രോ​ഹി​ത് നാ​ല് ഫോ​റും 11 സി​ക്‌​സും പ​റ​ത്തി. ല​ങ്ക​ന്‍ നി​ര​യി​ല്‍ നു​വാ​ന്‍ പ്ര​ദീ​പാ​ണ് ഏ​റ്റ​വും അ​ധി​കം റ​ണ്‍സ് വ​ഴ​ങ്ങി​യ​ത്. 10 ഓ​വ​റി​ല്‍ പ്ര​ദീ​പ് 106 റ​ണ്‍സ് വി​ട്ടു​കൊ​ടു​ത്തു.

ല​ങ്ക ക​ളി​ച്ചു തീ​ര്‍ത്തു

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ല​ങ്ക​യ്ക്ക് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു. ഇ​ന്ത്യ​യു​ടെ റ​ണ്‍മ​ല പി​ന്തു​ട​ര്‍ന്ന ല​ങ്ക​യു​ടെ തു​ട​ക്കം ത​ക​ര്‍ച്ച​യോ​ടെ​യാ​യി​രു​ന്നു. നാ​ലാം ഓ​വ​റി​ല്‍ ഓ​പ്പ​ണ​ര്‍ ത​രം​ഗ (7) വീ​ണു. പ​ത്ത് ഓ​വ​ര്‍ തി​ക​യ്ക്കും മു​മ്പ് ഗു​ണ​തി​ല​ക​യും (16) പു​റ​ത്താ​യി. ഇ​തോ​ടെ ക്രീ​സി​ലെ​ത്തി​യ മാ​ത്യൂ​സ് ക്രീ​സി​ല്‍ നി​ല​യു​റ​പ്പി​ച്ചെ​ങ്കി​ലും മ​റു​വ​ശ​ത്ത് വി​ക്ക​റ്റ് വീ​ഴ്ച തു​ട​ര്‍ന്ന​തോ​ടെ ല​ങ്ക ജ​യം കൈ​വി​ട്ടു.


മാ​ത്യൂ​സി​നെ കൂ​ടാ​തെ അ​സേ​ല ഗു​ണ​ര​ത്‌​ന​യും (34) നി​രോ​ഷ​ന്‍ ഡി​ക്വെ​ല്ല​യും (22) മൂ​ന്നാ​മ​നാ​യെ​ത്തി​യ തി​ര​മ​ന്ന​യും (21) മാ​ത്ര​മാ​ണ് അ​ല്‍പ്പ​മെ​ങ്കി​ലും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ചാ​ണ്ഡി​മ​ല്‍ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ള്‍ ബും​റ ര​ണ്ടു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. പു​തു​മു​ഖ താ​രം വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ ക​ന്നി അ​ന്താ​രാ​ഷ്ട്ര വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി.ആദ്യമത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിനു തോറ്റിരുന്നു.


രോ​ഹി​ത് അ​വ​സാ​നം നേ​രി​ട്ട 26 പ​ന്തു​ക​ൾ

44-ാം ഓ​വ​ര്‍ - 6,6,6,6=24
45-ാം ഓ​വ​ര്‍ - 6,6,1=13
46-ാം ഓ​വ​ര്‍ - 6,1,1=8
47-ാം ഓ​വ​ര്‍ - 1,4,4,6,1=16
48-ാം ഓ​വ​ര്‍ - 1,4,1=6
49-ാം ഓ​വ​ര്‍ - 1,6,1=8
50-ാം ഓ​വ​ര്‍ - 6,2,2,6,1=17
ആകെ 92 റൺസ്!


രോ​ഹി​തി​ന്‍റെ ഡ​ബി​ളു​ക​ള്‍

173 പ​ന്തി​ല്‍ 264
( 2014ല്‍ ​ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ
158 പ​ന്തി​ല്‍ 209
(2013ല്‍ ​ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ)
153 പ​ന്തി​ല്‍ 208*
( 2017ല്‍ ​ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ )

രോഹിത് ഹിറ്റ്മാൻ ആയത്..

ഹി​റ്റ്മാ​ന്‍

ഏ​ക​ദി​ന​ത്തി​ല്‍ വ​ന്‍ സ്‌​കോ​റു​ക​ള്‍ നേ​ടാ​നു​ള്ള രോ​ഹി​തി​ന്‍റെ ക​ഴി​വി​നു​ള്ള ഇ​ര​ട്ട​പേ​രാ​ണ് ഹി​റ്റ്മാ​ന്‍. ഏ​ക​ദി​ന​ത്തി​ല്‍ മൂ​ന്നു ഇ​ര​ട്ട സെ​ഞ്ചു​റി​യു​ള്ള ഏ​ക താ​ര​മാ​ണ് രോ​ഹി​ത്. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ മൂ​ന്നാം ഇ​ര​ട്ട സെ​ഞ്ചു​റി കു​റി​ച്ച​ത്.

ഹി​റ്റ്മാ​ന്‍റെ പി​റ​വി

2013ല്‍ ​ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ബം​ഗ​ളൂ​വി​ലെ എം. ​ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഏ​ക​ദി​ന​ത്തി​ല്‍ നേ​ടി​യ ആ​ദ്യ ഇ​ര​ട്ട സെ​ഞ്ചു​റി​യോ​ടെ​യാ​ണ് രോ​ഹി​തി​നെ ഹി​റ്റ്മാ​ന്‍ എ​ന്നു വി​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ടി​വി പ്രൊ​ഡ​ക്ഷ​ന്‍ ടീമിലെ ഒരംഗമണ് ഈ ​പേ​ര് ന​ല്‍കി​യ​ത്. ഈ ​പേ​ര് ക​മ​നന്‍ററി ബോ​ക്‌​സി​ലു​ണ്ടാ​യി​രു​ന്ന ര​വി ശാ​സ്ത്രി​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​സി​ദ്ധ​മാ​യി തു​ട​ങ്ങി​യ​ത്. രോ​ഹി​തി​ന്‍റെ പേ​രി​ല്‍നി​ന്ന് ഹി​റ്റ്മാ​നെ​ന്ന പേ​ര് ഉ​ണ്ടാ​യെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ട്.


കണക്കു പറഞ്ഞ കളി

ഏ​ക​ദി​ന​ത്തി​ല്‍ രോ​ഹി​ത് ശ​ര്‍മ​യു​ടെ ഇ​ര​ട്ട സെ​ഞ്ചു​റി​ക​ള്‍. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ (200), വീ​രേ​ന്ദ​ര്‍ സെ​വാ​ഗ് (219), ക്രി​സ് ഗെയ്‌ൽ‍ (215), മാ​ര്‍ട്ടി​ന്‍ ഗ​പ്ടി​ല്‍ (237 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ര്‍ക്ക് ഓ​രോ​ന്ന് വീ​തം. നാ​യ​ക​നാ​യ​ശേ​ഷം രോ​ഹി​തി​ന്‍റെ ര​ണ്ടാ​മ​ത്തെ ഇ​ര​ട്ട ശ​ത​കം. രോ​ഹി​ത് 150 ക​ട​ന്ന​ത് അ​ഞ്ച് ത​വ​ണ. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍, ഡേ​വി​ഡ് വാ​ര്‍ണ​ര്‍ എ​ന്നി​വ​രും അ​ഞ്ചു തവണ 150നു ​മു​ക​ളി​ല്‍ സ്‌​കോ​ർ ചെയ്തിട്ടുണ്ട്.

ര​ണ്ടാ​മ​ത്തെ സെ​ഞ്ചു​റി​യി​ലെ​ത്താ​ന്‍ രോ​ഹി​ത് നേ​രി​ട്ട പ​ന്തു​ക​ള്‍. ആ​ദ്യ​ത്തെ സെ​ഞ്ചു​റി 115 പ​ന്തി​ല്‍ പി​ന്നി​ട്ടു. അ​വ​സാ​ന പ​ത്ത് ഓ​വ​റി​ലെ 37 പ​ന്തി​ല്‍ രോ​ഹി​ത് നേ​ടി​യ 107 റ​ണ്‍സ് നേടി.

ഒ​രു ക​ല​ണ്ട​ര്‍ വ​ര്‍ഷ​ത്തി​ല്‍ ആ​റോ അ​തി​ല​ധി​ക​മോ സെ​ഞ്ചു​റി നേ​ടി​യ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ രോ​ഹി​തും. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ (1998ല്‍ ​ഒ​ന്‍പ​ത്), സൗ​ര​വ് ഗാം​ഗു​ലി (2000ല്‍ ​ഏ​ഴ്) എ​ന്നി​വ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ രോ​ഹി​തി​നു മു​ന്നി​ലു​ള്ള​ത്. സ​ച്ചി​ന്‍ (1996), രാ​ഹു​ല്‍ ദ്രാ​വി​ഡ് (1999), വി​രാ​ട് കോ​ഹ്‌​ലി (2017) എ​ന്നി​വ​രും ഒ​രു ക​ല​ണ്ട​ര്‍ വ​ര്‍ഷ​ത്തി​ല്‍ ആ​റ് സെ​ഞ്ചു​റി​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

രോ​ഹി​തി​ന്‍റെ ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ൾ. ഇ​ന്ത്യ​ക്കാ​രു​ടെ ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ രോ​ഹി​ത് നാ​ലാം സ്ഥാ​ന​ത്ത്. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ (49), വി​രാ​ട് കോ​ഹ്‌​ലി (32), സൗ​ര​വ് ഗാം​ഗു​ലി (22) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ഇ​നി സെ​ഞ്ചു​റി​യെ​ണ്ണ​ത്തി​ല്‍ രോ​ഹി​തി​നു മു​ന്നി​ലു​ള്ള​വ​ര്‍.

ഈ ​മ​ത്സ​ര​ത്തി​ലെ 12 സി​ക്‌​സു​ക​ളോടെ ഈ ​വ​ര്‍ഷം ഇ​തു​വ​രെ രോ​ഹി​ത് ശ​ര്‍മ ഏ​ക​ദി​ന​ത്തി​ല്‍ നേ​ടി​യ സി​ക്‌​സു​ക​ളു​ടെ എ​ണ്ണം 45. 30 സി​ക്സു​ള്ള ഹ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ഒ​രു ക​ല​ണ്ട​ര്‍ വ​ര്‍ഷ​ത്തി​ല്‍ ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം സി​ക്‌​സ​റു​ക​ള്‍ പ​റ​ത്തി​യ താ​ര​ങ്ങ​ളി​ല്‍ എ.​ബി. ഡി​വി​ല്യേ​ഴ്‌​സ് (58-2015), ഷാ​ഹി​ദ് അ​ഫ്രീ​ദി (48-2002) എ​ന്നി​വ​രാ​ണ് രോ​ഹി​തി​നു മു​ന്നി​ല്‍. 1998ല്‍ 40 ​സി​ക്‌​സ​റു​ക​ള്‍ നേ​ടി​യ സ​ച്ചി​ന്‍റെ ‘’ഇ​ന്ത്യ​ന്‍ റി​ക്കാ​ര്‍ഡ്’’ രോ​ഹി​ത് സ്വ​ന്തം പേ​രി​ലാ​ക്കു​ക​യും ചെ​യ്തു. മൊ​ഹാ​ലി​യി​ല്‍ പി​റ​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ര്‍ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​ര്‍ കൂ​ടി​യാ​ണ് രോ​ഹി​തി​ന്‍റെ 208

ഏ​ക​ദി​ന​ത്തി​ല്‍ രോ​ഹി​ത് ശ​ര്‍മ​യും ശി​ഖ​ര്‍ ധ​വാ​നു​മൊ​ത്ത് സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് തീ​ര്‍ത്ത​ത് 12 ത​വ​ണ​യാ​ണ്. ഏ​റ്റ​വു​മ​ധി​കം ഏ​ക​ദി​ന സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു​ക​ളു​ള്ള ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍മാ​രി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണി​വ​ര്‍. 21 സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു​ക​ളു​മാ​യി സ​ച്ചി​ന്‍-​ഗാം​ഗു​ലി സ​ഖ്യ​മാ​ണ് ഒ​ന്നാ​മ​ത്.

ഏ​ക​ദി​ന​ത്തി​ല്‍ നൂ​റു ത​വ​ണ 300 ക​ട​ക്കു​ന്ന ആ​ദ്യ ടീ​മാ​യി ഇ​ന്ത്യ മാ​റി. ഇ​തി​ല്‍ 21 ത​വ​ണ​യും ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ 300 ക​ട​ന്ന​ത്. ര​ണ്ടാം സ്ഥാ​ന​ത്ത്- ഓ​സ്‌​ട്രേ​ലി​യ ആ​കെ 300 ക​ട​ന്നി​ട്ടു​ള്ള​ത് 96 ത​വ​ണ​യാ​ണ്,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.