അയൽ യുദ്ധം!
Tuesday, July 10, 2018 1:02 AM IST
ബെ​ല്‍ജി​യത്തിന്‍റെ ഔ​ദ്യോ​ഗി​ക​ പേര് കിം​ഗ്ഡം ഓ​ഫ് ബെ​ല്‍ജി​യം. പ്ര​ശ​സ്ത കാ​ര്‍ട്ടൂ​ണ്‍ ക​ഥാ​പാ​ത്രം ടി​ന്‍ടി​ന്‍റെ ജ​ന്മ​സ്ഥ​ല​വുമാണിത്. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍, നാ​റ്റോ എ​ന്നി​വ​യു​ടെ ആ​സ്ഥാ​ന​വും ഇ​വി​ടെത്തന്നെ. ദേ​ശീ​യ​മാ​യി എടുത്തുപ​റ​യാ​ന്‍ ഈ ​രാ​ജ്യ​ത്തി​ന് ഒ​ന്നു​മി​ല്ല. ദേ​ശീ​യ പാ​ര്‍ട്ടി​യി​ല്ല, ടി​വി ചാ​ന​ലു​ക​ള്‍ ഇ​ല്ല, ദേ​ശീ​യ ദി​ന​പ​ത്രം പോ​ലു​മി​ല്ല. എ​ന്നാ​ല്‍, ഈ ​രാ​ജ്യത്തിന്‍റെ ഐ​ക്യം ഇ​തി​ന്‍റെ അ​തു​ല്യ​മാ​യ നാനാത്വത്തി​ലാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക് ഭാ​ഗം ഡ​ച്ച് സം​സാ​രി​ക്കു​ന്ന​വ​രും ദ​ക്ഷി​ണ ഭാ​ഗ​ത്ത് ഫ്ര​ഞ്ച് സം​സാ​രി​ക്കു​ന്ന​വ​രു​ം. എ​ന്നാ​ൽ, ത​ല​സ്ഥാ​നമായ ബ്ര​സ​ല്‍സി​ല്‍ പ​ല ഭാ​ഷ​ക​ളാ​ണു​ള്ള​ത്. ഇവിടം വിവിധ സം​സ്‌​കാ​ര​ം, വ​ര്‍ഗ​ം, സ​ാര്‍വദേ​ശീ​യ​ഭാവ​ം തുടങ്ങിയവ ഉ​ള്‍ക്കൊ​ള്ളു​ന്നു. ഇ​തെ​ല്ലാം ചേ​രു​ന്ന​താ​ണ് ബെ​ല്‍ജി​യൻ ഫു​ട്‌​ബോ​ള്‍ ടീ​മും. ബെൽജിയത്തിന്‍റെ ലോകകപ്പ് സംഘത്തിൽ ഫ്ര​ഞ്ച് സം​സാ​രി​ക്കു​ന്ന​വ​രു​ണ്ട്, അ​റി​യാ​ത്ത​വ​രു​ണ്ട്. ആ​ഫ്രി​ക്ക​യി​ല്‍ നി​ന്നു കു​ടി​യേ​റി​വ​രു​ണ്ട്. പ​ല ഭാ​ഷ​ക​ള്‍, വ​ര്‍ണം, വം​ശം, ദേ​ശീ​യ​ത എ​ന്നി​വ ഉ​ള്‍ക്കൊ​ള്ളു​ന്ന​വ​രാ​ണെ​ങ്കി​ലും ഫു​ട്‌​ബോ​ളി​ല്‍ ഇ​വ​ര്‍ ഒ​ന്നാകു​ന്നു. ഇ​വ​രു​ടെ ഒ​രു​മ​യാ​ണ് ബെ​ല്‍ജി​യ​ത്തി​ന്‍റെ സു​വ​ര്‍ണ ത​ല​മു​റ​യ്ക്കുള്ളത്.

വ്യ​ത്യ​സ്തത​കളാൽ സന്പന്നമായ ഫ്രാ​ന്‍സ് ആണ് ലോകകപ്പ് ഫുട്ബോൾ സെമിയിൽ ബെൽജിയത്തിന്‍റെ എതിരാളി. ഫ്രാൻസ് ടീമിലുമു​ണ്ട് പ​ല സം​സ്‌​കാ​ര​വും വ​ര്‍ണ, വ​ര്‍ഗ​ങ്ങ​ളും ഉ​ള്ള​വ​ര്‍. ഫ്രാ​ന്‍സി​ന്‍റെ പ​ഴ​യ കോ​ള​നി രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് കു​ടി​യേ​റി​വ​രു​ടെ മ​ക്ക​ളാ​ണ് ഭൂരിഭാഗവും. ആഫ്രിക്കൻ വേരുകളാണ് മിക്കവർക്കും. ഇ​വ​രെ​യെ​ല്ലാം ഒ​രു​മി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​താ​ണ് ഫ്രാൻസി​ന്‍റെ ക​രു​ത്ത്!


ബെ​ല്‍ജി​യം

ഗോ​ള്‍കീ​പ്പ​ര്‍: തി​ബോ കൂ​ര്‍ട്ട്വോ- പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ജ​പ്പാ​നെ​തി​രേ ക​ണ്ട പ്ര​ക​ട​ന​മാ​യി​രു​ന്നി​ല്ല ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ബ്ര​സീ​ലി​നെ​തി​രേ കൂ​ര്‍ട്ട്വോ ന​ട​ത്തി​യ​ത്. ഗോ​ളെ​ന്നു​റ​പ്പി​ച്ച പ​ല ശ്ര​മ​ങ്ങ​ളും ത​ട​ഞ്ഞു.

പ്ര​തി​രോ​ധം: ജാ​ന്‍ വെ​ര്‍ട്ടോം​ഗ​ന്‍, വി​ന്‍സ​ന്‍റ് കോം​പ​നി, ടോ​ബി അ​ല്‍ഡെ​ര്‍വീ​റെ​ല്‍ഡ്, തോ​മ​സ് മ്യൂ​ണി​യേ എ​ന്നി​വ​ര്‍ ബ്ര​സീ​ലി​നെ​തി​രേ ക​ളി​ച്ചി​രു​ന്നു. സ​സ്‌​പെ​ന്‍ഷ​നെ​ത്തു​ട​ര്‍ന്ന് മ്യൂ​ണി​യേ ഇ​ന്ന് ക​ളി​ക്കി​ല്ല. ഈ ​ലോ​ക​ക​പ്പി​ല്‍ ബെ​ല്‍ജി​യ​ത്തി​ന്‍റെ പ്ര​തി​രോ​ധം അ​ഞ്ച് ഗോ​ള്‍ വ​ഴ​ങ്ങി​യി​ട്ടു​ണ്ട്. പ്ര​തി​രോ​ധ​ത്തി​ല്‍ പാ​ളി​ച്ച​ക​ളു​ണ്ടെ​ന്ന് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ജ​പ്പാ​നെ​തി​രേ​യു​ള്ള മ​ത്സ​രം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍, ബ്ര​സീ​ലി​നെ​തി​രേ ഇ​റ​ങ്ങി​യ​പ്പോ​ള്‍ കോം​പ​നി​യും സം​ഘ​വും പ്ര​തി​രോ​ധം ഗം​ഭീ​ര​മാ​ക്കി.

മ​ധ്യ​നി​ര: കെ​വി​ന്‍ ഡി ​ബ്രു​യി​ന്‍, അ​ക്‌​സ​ല്‍ വി​റ്റ്‌​സ​ല്‍, നാ​സ​ര്‍ ചാ​ഡ് ലി, ​മൗ​റോ​ണ്‍ ഫെ​ല്ലെയ്​നി, യാ​നി​ക് കാ​രാ​സ്‌​കോ എ​ന്നി​വ​രാ​ല്‍ മ​ധ്യ​നി​ര സ​മ്പ​ന്നം. മ​ധ്യ​നി​ര​യി​ല്‍ മി​ക​ച്ച ക​ളി​യാ​ണ് ഇ​വ​ര്‍ മെ​ന​യു​ന്ന​ത്. വേ​ഗ​മേ​റി​യ നീ​ക്ക​ങ്ങ​ളാ​ണ് മ​ധ്യ​നി​ര​യി​ല്‍ ഇ​വ​ര്‍ ന​ട​ത്തു​ന്ന​ത്. ജ​പ്പാ​നും ബ്ര​സീ​ലി​നുമെതി​രേ​യു​ള്ള വിജയ ഗോ​ളുകൾ മ​ധ്യ​നി​ര​യു​ടെ മി​ക​വി​ല്‍നിന്ന്.

മു​ന്നേ​റ്റ​നി​ര: റൊ​മേ​ലു ലു​കാ​ക്കു, ഏ​ഡ​ന്‍ അ​സാ​ര്‍ എ​ന്നി​വ​രു​ള്ള മു​ന്നേ​റ്റ​നി​ര ഏ​തു പ്ര​തി​രോ​ധ​വും പൊ​ളി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള പ്ര​ക​ട​നം. ലൂ​കാ​ക്കു നാ​ലും അ​സാ​ര്‍ മൂ​ന്നു ഗോ​ളും നേ​ടി. ഈ ​ഗോ​ളു​ക​ള്‍ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്രീ​ക്വാ​ര്‍ട്ട​ര്‍, ക്വാ​ര്‍ട്ട​ര്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​വ​രി​ല്‍നി​ന്ന് ഗോ​ള്‍ പി​റ​ന്നി​രു​ന്നി​ല്ല. എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ള്‍കൊ​ണ്ട് ഇ​വ​ര്‍ മ​റ്റു​ള്ള​വ​രെ ഗോ​ള​ടി​പ്പി​ക്കു​ന്നു​ണ്ട്. അ​സാ​മാ​ന്യ വേ​ഗം കൊ​ണ്ട് ബ്ര​സീ​ലി​ന്‍റെ പ്ര​തി​രോ​ധം ത​ക​ര്‍ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ലൂ​കാ​ക്കു കാ​ഴ്ച​വ​ച്ച​ത്.

ഫ്രാ​ന്‍സ്

ഗോ​ള്‍കീ​പ്പ​ര്‍: ഹ്യൂ​ഗോ ലോ​റി​സ് ഫ്രാ​ന്‍സി​ന്‍റെ നാ​യ​ക​നും ഗോ​ള്‍കീ​പ്പ​റു​മാ​യ ലോ​റി​സി​ന് ഏ​റ്റ​വും വെ​ല്ലു​വി​ളി നി​റ​ഞ്ഞ മ​ത്സ​ര​മാ​യി​രു​ന്നു പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ അ​ര്‍ജ​ന്‍റീ​ന​യ്‌​ക്കെ​തി​രേ​യു​ള്ള​ത്. ആ ​മ​ത്സ​ര​ത്തി​ല്‍ മൂ​ന്നു ഗോ​ള്‍ വ​ഴ​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഉ​റു​ഗ്വെ​യ്‌​ക്കെ​തി​രെ മി​ന്നു​ന്ന ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ളി​ലൂ​ടെ ലോ​റി​സ് മി​ക​വ് പു​റ​ത്തെ​ടു​ത്തു.


പ്ര​തി​രോ​ധം: റാ​ഫേ​ല്‍ വാ​റാന്‍, ബെ​ഞ്ച​മി​ന്‍ പ​വാ​ര്‍, സാ​മു​വ​ല്‍ ഇംറ്റി​റ്റി, ലൂ​കാ​സ് ഹെ​ര്‍ണാ​ണ്ട​സ് എ​ന്നി​വ​രു​ള്ള പ്ര​തി​രോ​ധ​നി​ര മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​പ്ര​തി​രോ​ധ​ത്തി​ല്‍ പോ​രാ​യ്മ​ക​ളു​ണ്ടെ​ന്ന് പ്രീ​ക്വാ​ര്‍ട്ട​റി​ലും ക്വാ​ര്‍ട്ട​റി​ലും വ്യ​ക്ത​മാ​യി​രു​ന്നു. ഫ്രാ​ന്‍സ് ഒ​മ്പ​ത് ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ നാ​ലു ഗോ​ള്‍ വ​ഴ​ങ്ങി. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ അ​ര്‍ജ​ന്‍റീ​ന മൂ​ന്നു ഗോ​ള​ടി​ച്ചു പ്ര​തി​രോ​ധ​ത്തി​ലെ പോ​രാ​യ്മ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഗോൾകീപ്പറുടെ പ്ര​ക​ട​ന​മാ​ണ് ഗോ​ള്‍ വ​ഴ​ങ്ങാ​തി​രി​ക്കാ​ന്‍ ഫ്രാ​ന്‍സി​നെ സ​ഹാ​യി​ച്ച​ത്.

മ​ധ്യ​നി​ര: പോ​ള്‍ പോ​ഗ്ബ, എ​ന്‍ഗോ​ളോ കാ​ന്‍റെ, ബ്ലെ​യ്‌​സ് മ​റ്റൂ​ഡി എ​ന്നി​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന മ​ധ്യ​നി​ര ശക്തമാ​ണ്. പ​ന്തു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ലും വിം​ഗു​ക​ളി​ലൂ​ടെ​യു​ള്ള നീ​ക്ക​വും ഇ​വ​ര്‍ ഭം​ഗി​യാ​ക്കു​ന്നു. പ്ര​തി​രോ​ധി​ക്കാ​നും ഇ​വ​ര്‍ മി​ടു​ക്ക​രാ​ണ്. പ്ലേ ​മേ​ക്ക​റാ​യും ഹോ​ള്‍ഡിം​ഗ് മി​ഡ്ഫീ​ല്‍ഡ​റാ​യുമാണ് കാ​ന്‍റെ ക​ളി​ക്കു​ന്ന​ത്.

മു​ന്നേ​റ്റ​നി​ര: മു​ന്നേ​റ്റ​നി​ര​യി​ല്‍ ആ​ന്‍ത്വാ​ന്‍ ഗ്രീ​സ്മാ​നും കൈ​ലി​യ​ന്‍ എം​ബാ​പ്പെ​യും അ​സാ​മാ​ന്യ പ്ര​ക​ട​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​രു​വ​രും മൂ​ന്നു ഗോ​ള്‍ വീ​തം നേ​ടി​ക്ക​ഴി​ഞ്ഞു. ഒ​ളി​വ​ര്‍ ഗി​രു​വി​ന് ഇ​തു​വ​രെ ഗോ​ള്‍ നേ​ടാ​നാ​യി​ട്ടി​ല്ല. ഇ​തു മാ​ത്ര​മാ​ണ് ഫ്രാ​ന്‍സി​നെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്.

ഫ്രാ​​ൻ​​സ്

ഗ്രൂ​​പ്പ് സി ​​ചാ​​ന്പ്യ​ന്മാ​​ർ
പ്രീ​​ക്വാ​​ർ​​ട്ട​​ർ:
ഫ്രാ​​ൻ​​സ് 4, അ​​ർ​​ജ​​ന്‍റീ​​ന 3
ക്വാർട്ടർ: ഫ്രാൻസ് 2, ഉറുഗ്വെ 0
ക​​ളി​​ക​​ൾ: 05
അ​​ടി​​ച്ച ഗോ​​ൾ: 09
വ​​ഴ​​ങ്ങി​​യ ഗോ​​ൾ: 04
ഗോ​​ൾ ഷോ​​ട്ട്: 19
പെ​​ന​​ൽ​​റ്റി: 02
ഓ​​ഫ് സൈ​​ഡ്: 01
കോ​​ർ​​ണ​​ർ: 15
ന​​ട​​ത്തി​​യ ഫൗ​​ൾ​​: 73
വ​​ഴ​​ങ്ങി​​യ ഫൗ​​ൾ​​: 75
മ​​ഞ്ഞ​​ക്കാ​​ർ​​ഡ്: 08

പ​രി​ശീ​ല​ക​ൻ: ദി​ദി​യെ ദേ​ഷാം​പ്
സാ​​ധ്യ​​താ ഫോ​​ർ​​മേ​​ഷ​​ൻ: 4-2-3-1

ബെൽജിയം

ഗ്രൂ​​പ്പ് ജി ​​ചാ​​ന്പ്യ​ന്മാ​​ർ
പ്രീ​​ക്വാ​​ർ​​ട്ട​​ർ:
ബെ​​ൽ​​ജി​​യം 3, ജ​​പ്പാ​​ൻ 2
ക്വാർട്ടർ: ബെ​​ൽ​​ജി​​യം 2, ബ്ര​​സീ​​ൽ 1
ക​​ളി​​ക​​ൾ: 05
അ​​ടി​​ച്ച ഗോ​​ൾ: 14
വ​​ഴ​​ങ്ങി​​യ ഗോ​​ൾ: 05
ഗോ​​ൾ ഷോ​​ട്ട്: 33
പെ​​ന​​ൽ​​റ്റി: 01
ഓ​​ഫ് സൈ​​ഡ്: 06
കോ​​ർ​​ണ​​ർ: 30
ന​​ട​​ത്തി​​യ ഫൗ​​ൾ​​: 72
വ​​ഴ​​ങ്ങി​​യ ഫൗ​​ൾ​​: 64
മ​​ഞ്ഞ​​ക്കാ​​ർ​​ഡ്: 07

പ​രി​ശീ​ല​ക​ൻ: മാ​​ർ​​ട്ടി​​ന​​സ്
സാ​​ധ്യ​​താ ഫോ​​ർ​​മേ​​ഷ​​ൻ: 3-4-3

ഇ​​ന്ന് പ്രീ​​മി​​യ​​ർ ലീ​​ഗ് ഷോ!

​​ഇം​ഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ലെ ക്ല​​ബ്ബു​​ക​​ളി​​ൽ ക​​ളി​​ക്കു​​ന്ന താ​​ര​​ങ്ങ​​ളാ​​കും ഇ​​ന്ന​​ത്തെ ഫ്രാ​​ൻ​​സ് - ബെ​​ൽ​​ജി​​യം പോ​​രാ​​ട്ട​​ത്തി​​ൽ ക​​ള​​ത്തി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും. 12 പ്രീ​​മി​​യ​​ർ ലീ​​ഗ് ക​​ളി​​ക്കാ​​ർ ഇ​​ന്ന് ഇ​​രു ടീ​​മു​​ക​​ളു​​ടെ​​യും ആ​​ദ്യ ഇ​​ല​​വ​​നി​​ൽ ഉ​​ൾ​​പ്പെ​​ട്ടേ​​ക്കും. ബ്ര​​സീ​​ലി​​നെ​​തി​​രാ​​യ ക്വാ​​ർ​​ട്ട​​റി​​ൽ എ​​ട്ട് ഇം​​ഗ്ലണ്ട് ക്ല​​ബ്ബ് താ​​ര​​ങ്ങ​​ളെ​​യാ​​ണ് ബെ​​ൽ​​ജി​​യം ആ​​ദ്യ ഇ​​ല​​വ​​നി​​ൽ ഇ​​റ​​ക്കി​​യ​​ത്. ഇന്ന് നേർക്കുനേർ ഇറങ്ങുന്നവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.