ഇന്ത്യ ഫൈനലിൽ
ഇന്ത്യ ഫൈനലിൽ
Thursday, September 13, 2018 12:26 AM IST
ധാ​ക്ക : സാ​ഫ് ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ ഫൈ​ന​ലി​ല്‍. സെ​മി ഫൈ​ന​ലി​ല്‍ പാ​ക്കി​സ്ഥാ​നെ 3-1ന് ​തോ​ല്‍പ്പി​ച്ചാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി​യ​ത്. മ​ന്‍വീ​ര്‍ സിം​ഗി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് ഇ​ന്ത്യ​ക്കു ജ​യ​മൊ​രു​ക്കി​യ​ത്. ഫൈ​ന​ലി​ല്‍ മാ​ല​ദീ​പാ​ണ് എ​തി​രാ​ളി​ക​ള്‍ നേ​പ്പാ​ളി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു തോ​ല്‍പ്പി​ച്ചാ​ണ് മാ​ല​ദീ​പ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ 2-0ന് ​മാ​ല​ദീ​പി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ശനിയാഴ്ചയാണ് ഫൈനൽ.

ആ​ദ്യ പ​കു​തി​യിൽ ഇ​രു​ടീ​മും ഗോ​ള​ടി​ച്ചി​ല്ല. ര​ണ്ടാം പ​കു​തി​യി​ല്‍ കൂ​ടു​ത​ല്‍ വീ​ര്യ​ത്തോ​ടെ​യെ​ത്തി​യ ഇ​ന്ത്യ ക​ളി തു​ട​ങ്ങി മൂ​ന്നു മി​നി​റ്റാ​യ​പ്പോ​ള്‍ മ​ന്‍വിര്‍ സിം​ഗ് വ​ല കു​ലു​ക്കി. ആ​ഷി​ക് കു​രു​ണി​യ​ന്‍റെ മി​ക​ച്ചൊ​രു ഓ​ട്ട​മാ​ണ് ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​ത്. 69-ാം മി​നി​റ്റി​ല്‍ മ​ന്‍വി​ര്‍ സിം​ഗ് ര​ണ്ടാം ഗോ​ള്‍ നേ​ടി. വി​നി​ത് റാ​യ് യു​ടെ വേ​ഗ​ത്തി​ലു​ള്ള മു​ന്നേ​റ്റ​മാ​ണ് മ​ന്‍വി​റി​നു ഗോ​ളി​നു കാ​ര​ണ​മാ​യ​ത്. പാ​ക്കി​സ്ഥാ​ന്‍റെ പ്ര​തി​രോ​ധ​ക്കാ​രെ വെ​ട്ടി​ച്ചു​കൊ​ണ്ടു ചാ​ഗ്‌​തെ പ​ന്ത് വി​നി​തി​നു ന​ല്‍കി. പ​ന്തു​മാ​യി മു​ന്നേ​റി​യ വി​നി​ത് ഒ​പ്പ​മോ​ടി​യ മ​ന്‍വി​റി​നു ന​ല്‍കി. ഇ​തി​നി​ടെ കൗ​ണ്ട​ര്‍ അ​റ്റാ​ക്കിം​ഗു​മാ​യി ഇ​ന്ത്യ​യെ വി​റ​പ്പി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​നാ​യി. 84-ാം മി​നി​റ്റി​ല്‍ സു​മി​ത് പാ​സി ഇ​ന്ത്യ​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു. ഇ​തും ആ​ഷി​ഖ് കു​രു​ണി​യ​ന്‍റെ ക്രോ​സി​ല്‍നി​ന്നാ​യി​രു​ന്നു.


ക​ളി തീ​രാ​ന്‍ ര​ണ്ടു മി​നി​റ്റു​ള്ള​പ്പോ​ള്‍ പാ​ക്കി​സ്ഥാ​ന്‍ മു​ഹ​മ്മ​ദ് അ​ലി​യി​ലൂ​ടെ ഒ​രു ഗോ​ള്‍ മ​ട​ക്കി. 86-ാം മിനിറ്റിൽ ഇന്ത്യയുടെ ചാഗ്തെയും പാക്കിസ്ഥാന്‍റെ മോഷിൻ അലിയും ചുവപ്പ് കാർഡ് കണ്ടു.

ഇ​ന്ത്യ​ക്കൊ​പ്പ​മു​ള്ള പ്ര​ക​ട​ന​മാ​ണ് പാ​ക്കി​സ്ഥാ​ന്‍ പു​റ​ത്തെ​ടു​ത്ത​ത്. 55 ശ​ത​മാ​നം പ​ന്ത​ട​ക്ക​മാ​യി​രു​ന്നു ഇ​ന്ത്യ​ക്ക്. മി​ക​ച്ച നീ​ക്ക​ങ്ങ​ള്‍കൊ​ണ്ട് ഇ​ന്ത്യ​യെ വി​റ​പ്പി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​നാ​യി. സെ​റ്റ് പീ​സു​ക​ളി​ലാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ ഗോ​ള്‍ശ്ര​മ​ങ്ങ​ള​ത്ര​യും. ടാ​ര്‍ഗ​റ്റി​ലേ​ക്കു പാ​യി​ച്ച ഷോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ എ​ട്ടെ​ണ്ണം ഉ​തി​ര്‍ത്ത​പ്പോ​ള്‍ പാ​ക്കി​സ്ഥാ​ന്‍ ഏ​ഴെ​ണ്ണ​വും പാ​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.