അഫ്ഗാനോട് ടൈയിൽ കുരുങ്ങി ഇന്ത്യ
അഫ്ഗാനോട് ടൈയിൽ കുരുങ്ങി ഇന്ത്യ
Wednesday, September 26, 2018 2:29 AM IST
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിന്‍റെ തുടക്കത്തിൽ ചെറുമീനുകളായ ഹോങ്കോംഗിനോട് കഷ്ടിച്ചു രക്ഷപ്പെട്ടതിനു ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ടീം ഇന്ത്യ അഫ്ഗാനിസ്ഥാനോട് അപ്രതീക്ഷിത ടൈയിൽ കുരുങ്ങി. ഫലം പ്രസക്തമല്ലാതിരുന്ന മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം നേടാൻ ടീം ഇന്ത്യയ്ക്കായില്ല. നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാൻ‌ 252 റൺസെടുത്തതെങ്കിൽ ഇന്ത്യ അതേ സ്കോറിലെത്തുമ്പോഴേക്ക് എല്ലാവരും കൂടാരത്തിൽ തിരിച്ചെത്തിയിരുന്നു.

അഫ്ഗാൻ മുന്നോട്ട് വച്ച ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ലോകേഷ് രാഹുലും (60) അമ്പാട്ടി റായിഡുവും (57) അർധസെഞ്ചുറികളുമായി തുടക്കം ഗംഭീരമാക്കി. 17ാം ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. റായിഡു പുറത്തായതിനു പിന്നാലെയെത്തിയ ദിനേശ് കാർത്തിക് 44 റൺസുമായി ഓപ്പണർമാർക്ക് ഉറച്ച പിന്തുണ നൽകിയപ്പോൾ ഇന്ത്യ അനായാസ ജയം ഉറപ്പിച്ചതാണ്. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു.

നായകൻ ധോണിയും മനീഷ് പാണ്ഡെയും കേദാർ യാദവും വേഗത്തിൽ പുറത്തായതോടെ ഇന്ത്യൻ സ്കോറിംഗിന്‍റെ വേഗം കുത്തനെ താഴേക്ക് പതിച്ചു. ധോണിയും പാണ്ഡെയും എട്ടു വീതം റൺസ് മാത്രമെടുത്താണ് പവലിയനിലേക്ക് മടങ്ങിയത്. 19 റൺസെടുത്ത യാദവാകട്ടെ അനാവശ്യമായി ബോളുകൾ പാഴാക്കുകയും ചെയ്തു.ഒടുവിൽ വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ നടത്തിയ ശ്രമങ്ങൾക്കും വിജയം എത്തിപ്പിടിക്കാനായില്ല. നിർണായക ഘട്ടത്തിൽ 25 റൺസെടുക്കാൻ 34 പന്തുകൾ നേരിട്ട ജഡേജയ്ക്ക് കൂട്ടായെത്തിയ വാലറ്റക്കാരും ബോളുകൾ പാഴാക്കുന്നതിൽ മത്സരിച്ചു.

നേരത്തെ, ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത അ​ഫ്ഗാ​​ന് മു​ഹ​മ്മ​ദ് ഷെ​ഹ്സാ​ദി​ന്‍റെ (116 പ​ന്തി​ൽ 124) ഉ​ജ്ജ്വ​ല സെ​ഞ്ചു​റി​യും മു​ഹ​മ്മ​ദ് ന​ബി (56 പ​ന്തി​ൽ 64) യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. തുടക്കം മുതൽ അ​ഫ്ഗാ​നി​സ്ഥാ​ൻ സ്കോ​ർ ബോ​ർ​ഡി​ലേ​ക്ക് ഹെ​ഷ്സാ​ദ് അ​തി​വേ​ഗ​ത്തി​ൽ റ​ണ്ണ​ടി​ച്ചു ക​യ​റ്റി. 65 റ​ണ്‍​സി​ന്‍റെ ഒ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ വെ​റും അ​ഞ്ചു റ​ണ്‍​സാ​യി​രു​ന്നു സ​ഹ​ഓ​പ്പ​ണ​ർ ജാ​വേ​ദ് അ​ഹ്മ​ദി​യു​ടെ സം​ഭാ​വ​ന. തൊ​ട്ടു​പി​ന്നാ​ലെ മൂ​ന്നു വി​ക്ക​റ്റു​ക​ൾ കൂ​ടി ന​ഷ്ട​പ്പെ​ട്ട​തോ​ടെ 65/0 എ​ന്ന നി​ല​യി​ൽ​നി​ന്ന് 82/4 എ​ന്ന നി​ല​യി​ലേ​ക്ക് അ​ഫ്ഗാ​ൻ ത​ക​ർ​ന്നു.


അ​ഞ്ചാം വി​ക്ക​റ്റി​ൽ ഗു​ൽ​ബാ​ദി​ൻ ന​യി​ബി​നൊ​പ്പം ഷെ​ഹ്സാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്ത 50 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടാ​ണ് അ​ഫ്ഗാ​ൻ ഇ​ന്നിം​ഗ്സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ഇ​തി​നി​ടെ 88 പ​ന്തി​ൽ​നി​ന്ന് സെ​ഞ്ചു​റി കു​റി​ച്ച് ഷെ​ഹ്സാ​ദ് ക​രു​ത്തു​തെ​ളി​യി​ച്ചു. വെ​റും 37 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു ഷെ​ഹ്സാ​ദി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി.ന​യി​ബും ഷെ​ഹ്സാ​ദും മ​ട​ങ്ങി​യ​പ്പോ​ൾ എ​ത്തി​യ ന​ബി പി​ന്നീ​ട് അ​ഫ്ഗാ​ൻ ഇ​ന്നിം​ഗ്സി​നെ തോ​ളേ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ബൗ​ളിം​ഗി​നെ മി​ക​വോ​ടെ നേ​രി​ട്ട ന​ബി നാ​ലു സി​ക്സ​റും മൂ​ന്നു ബൗ​ണ്ട​റി​ക​ളും പ​റ​ത്തി. അ​ഫ്ഗാ​ൻ സ്കോ​ർ 244-ൽ ​എ​ത്തി​ച്ച​ശേ​ഷ​മാ​ണ് ഖ​ലീ​ൽ അ​ഹ​മ്മ​ദി​ന് ഇ​ര​യാ​യി ന​ബി മ​ട​ങ്ങു​ന്ന​ത്. ഇ​ന്ത്യ​യ്ക്കാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ മൂ​ന്നും കു​ൽ​ദീ​പ് യാ​ദ​വ് ര​ണ്ടും വി​ക്ക​റ്റ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.