സി​​ന്ധു പു​​റ​​ത്ത്!
സി​​ന്ധു പു​​റ​​ത്ത്!
Wednesday, October 17, 2018 1:25 AM IST
ഒ​​ഡെ​​ൻ​​സ്: ഡെ​ന്മാ​​ർ​​ക്ക് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ൽ അ​​പ്ര​​തീ​​ക്ഷി​​ത അ​​ട്ടി​​മ​​റി. ലോ​​ക മൂ​​ന്നാം ന​​ന്പ​​റാ​​യ ഇ​​ന്ത്യ​​ൻ വ​​നി​​താ സിം​​ഗി​​ൾ​​സ് താ​​രം പി.​​വി. സി​​ന്ധു ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി. അ​​മേ​​രി​​ക്ക​​യു​​ടെ ബീ​​വെ​​ൻ ഹാ​​ങ് ആ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ത്തെ അ​​ട്ടി​​മ​​റി​​ച്ച​​ത്.

56 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 17-21, 21-16, 18-21നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ തോ​​ൽ​​വി. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് ഹാ​​ങി​​നു മു​​ന്നി​​ൽ സി​​ന്ധു പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​​ത്. ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​ൽ സി​​ന്ധു​​വി​​നെ കീ​​ഴ​​ട​​ക്കി ഹാ​​ങ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് വെ​​ള്ളി നേ​​ട്ട​​ത്തി​​നു​​ശേ​​ഷം സി​​ന്ധു മോ​​ശം അ​​വ​​സ്ഥ​​യി​​ലാ​​ണ്. ജ​​പ്പാ​​ൻ ഓ​​പ്പ​​ണി​​ന്‍റെ ര​​ണ്ടാം റൗ​​ണ്ടി​​ലും ചൈ​​ന ഓ​​പ്പ​​ണി​​ന്‍റെ ക്വാ​​ർ​​ട്ട​​റി​​ലും ഇ​​രു​​പ​​ത്തി​​മൂ​​ന്നു​​കാ​​രി​​യാ​​യ സി​​ന്ധു പു​​റ​​ത്താ​​യി​​രു​​ന്നു.


അ​​തേ​​സ​​മ​​യം, സൈ​​ന നെ​​ഹ്‌വാ​​ൾ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ ര​​ണ്ടാം റൗ​​ണ്ടി​​ൽ ഇ​​ടം​​നേ​​ടി. ഹോ​​ങ്കോം​​ഗി​​ന്‍റെ ചി​​യു​​ങ് ഗാ​​ൻ യി​​യെ​​യാ​​ണ് സൈ​​ന മൂ​​ന്ന് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. ആ​​ദ്യ ഗെ​​യിം ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷ​​മാ​​യി​​രു​​ന്നു സൈ​​ന​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ്.

സ്കോ​​ർ: 20-22, 21-17, 24-22. ലോ​​ക ര​​ണ്ടാം ന​​ന്പ​​റാ​​യ ജാ​​പ്പ​​നീ​​സ് താ​​രം അ​​കാ​​നെ യാ​​മ​​ഗു​​ച്ചി​​യാ​​ണ് ര​​ണ്ടാം റൗ​​ണ്ടി​​ൽ സൈ​​ന​​യു​​ടെ എ​​തി​​രാ​​ളി. സ്പെ​​യി​​നി​​ന്‍റെ ബി​​യാ​​ട്രി​​സ് കൊ​​റാ​​ലെ​​സി​​നെ​​യാ​​ണ് യാ​​മ​​ഗു​​ച്ചി ആ​​ദ്യ റൗ​​ണ്ടി​​ൽ മ​​റി​​ക​​ട​​ന്ന​​ത്. സ്കോ​​ർ: 18-21, 21-15, 21-16.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.