ഇഞ്ചുറി ഗോളിൽ കാ​​ന​​റി
ഇഞ്ചുറി ഗോളിൽ കാ​​ന​​റി
Wednesday, October 17, 2018 8:16 PM IST
റി​​യാ​​ദ്: രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ലെ സൂ​​പ്പ​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ബ്ര​​സീ​​ലി​​നു ജ​​യം. മി​​റാ​​ൻ​​ഡ നേ​​ടി​​യ ലേ​​റ്റ് ഗോ​​ളി​​ലൂ​​ടെ​​യാ​​ണ് ബ്ര​​സീ​​ൽ 1-0ന്‍റെ ജ​​യം നേ​​ടി​​യ​​ത്. ഇ​​ഞ്ചു​​റി ടൈ​​മി​​ന്‍റെ മൂ​​ന്നാം മി​​നി​​റ്റി​​ൽ നെ​​യ്മ​​റി​​ന്‍റെ കോ​​ർ​​ണ​​റി​​ൽ​​നി​​ന്ന് ഹെ​​ഡ​​റി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു മി​​റാ​​ൻ​​ഡ​​യു​​ടെ ഗോ​​ൾ. ഫൗ​​ളു​​ക​​ൾ കു​​ത്തൊ​​ഴുക്കാ​​യെ​​ത്തി​​യ പോ​​രാ​​ട്ട​​ത്തി​​ൽ ഗോ​​ള​​വ​​സ​​ര​​ങ്ങ​​ൾ നി​​ര​​വ​​ധി ബ്ര​​സീ​​ൽ തു​​റ​​ന്നെ​​ടു​​ത്തെ​​ങ്കി​​ലും വ​​ല കു​​ലു​​ങ്ങാ​​നാ​​യു​​ള്ള കാ​​ത്തി​​രി​​പ്പ് ഇ​​ഞ്ചു​​റി ടൈം ​​വ​​രെ നീ​​ണ്ടു.

സൂ​​പ്പ​​ർ ക്ലാ​​സി​​ക്കോ ആ​​യി വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ട്ട മ​​ത്സ​​ര​​ത്തി​​ൽ ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ ജേ​​താ​​വി​​നെ നി​​ശ്ച​​യി​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്നു തോ​​ന്നി​​പ്പി​​ച്ചെ​​ങ്കി​​ലും മി​​റാ​​ൻ​​ഡ​​യു​​ടെ ഗോ​​ളി​​ൽ കാ​​ന​​റി​​ക​​ൾ ചി​​റ​​ക​​ടി​​ച്ചു​​യ​​ർ​​ന്നു. അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കെ​​തി​​രേ ഗോ​​ൾ നേ​​ടു​​ന്ന​​ത് അ​​ത്യ​​ധി​​കം സ​​ന്തോ​​ഷ​​ക​​ര​​വും വി​​കാ​​ര​​പ​​ര​​വു​​മാ​​ണെ​​ന്ന് മ​​ത്സ​​ര​​ശേ​​ഷം മി​​റാ​​ൻ​​ഡ പ​​റ​​ഞ്ഞു.

സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി ഇ​​ല്ലാ​​തെ​​യാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന ഇ​​റ​​ങ്ങി​​യ​​ത്. കിം​​ഗ് അ​​ബ്ദു​​ള്ള സ്പോ​​ർ​​ട്സ് സി​​റ്റി​​യി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 35 ഫൗ​​ളു​​ക​​ളാ​​ണ് ഉണ്ടായ​​ത്. അ​​തി​​ൽ 21 എ​​ണ്ണ​​വും ബ്ര​​സീ​​ൽ താ​​ര​​ങ്ങ​​ൾ​​ക്ക് എ​​തി​​രേ​​യാ​​യി​​രു​​ന്നു. ഏ​​ഴ് മ​​ഞ്ഞ​​ക്കാ​​ർ​​ഡു​​ക​​ൾ റ​​ഫ​​റി പു​​റ​​ത്തെ​​ടു​​ത്തു. അ​​ഞ്ചെ​​ണ്ണം ക​​ണ്ട​​ത് അ​​ർ​​ജ​​ന്‍റൈ​ൻ താ​​ര​​ങ്ങ​​ളാ​​യി​​രു​​ന്നു.


28-ാം മി​​നി​​റ്റി​​ൽ മി​​റാ​​ൻ​​ഡ തൊ​​ടു​​ത്ത ഗോ​​ൾ ഷോ​​ട്ട് നി​​ക്കോ​​ളാ​​സ് ഒ​​റ്റ​​മെ​​ൻ​​ഡി ന​​ട​​ത്തി​​യ ഗോ​​ൾ ലൈ​​ൻ ര​​ക്ഷ​​പ്പെ​​ടു​​ത്ത​​ലി​​ൽ വി​​ഫ​​ല​​മാ​​യി. ഇ​​തി​​നി​​ടെ പൗ​​ളോ ഡൈ​​ബാ​​ല​​യു​​ടെ ഫ്രീ ​​കി​​ക്ക് ബ്ര​​സീ​​ൽ പോ​​സ്റ്റി​​നെ തൊ​​ട്ടു​​രു​​മി പു​​റ​​ത്തേ​​ക്കും പോ​​യ​​തോ​​ടെ ഗോ​​ൾ പി​​റ​​വി​​ക്കാ​​യു​​ള്ള കാ​​ത്തി​​രി​​പ്പ് നീ​​ണ്ടു. ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം അ​​ർ​​ജ​​ന്‍റീ​​ന ആ​​ക്ര​​മ​​ണം ശ​​ക്തി​​പ്പെ​​ടു​​ത്തി.

70-ാം മി​​നി​​റ്റി​​ൽ ബ്ര​​സീ​​ലി​​നാ​​യി കാ​​സ​​മെ​​റീ​​നോ ഗോ​​ൾ നേ​​ടു​​മെ​​ന്ന് തോ​​ന്നി​​പ്പി​​ച്ചു. ലോ​​ക​​ക​​പ്പി​​ൽ ബെ​​ൽ​​ജി​​യ​​ത്തി​​നോ​​ട് തോ​​റ്റ് പു​​റ​​ത്താ​​യ​​ശേ​​ഷം ക​​ളി​​ച്ച നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഇ​​തോ​​ടെ ബ്ര​​സീ​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.