ഓറഞ്ച് വിപ്ലവം
ഓറഞ്ച് വിപ്ലവം
Sunday, November 18, 2018 12:58 AM IST
റോ​ട്ട​ര്‍ഡാം: യു​വേ​ഫ നേ​ഷ​ന്‍സ് ക​പ്പി​ല്‍ അ​പ്ര​തീ​ക്ഷി​ത അ​ട്ടി​മ​റി​യും ത​രം​താ​ഴ്ത്ത​ലും. ലീ​ഗ് എ​യി​ലെ ഗ്രൂ​പ്പ് ഒ​ന്നി​ല്‍ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ന്‍സി​നെ ഹോ​ള​ണ്ട് 2-0ന് ​അ​ട്ടി​മ​റി​ച്ച​തോ​ടെ മു​ന്‍ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍മ​നി ലീ​ഗ് ബി​യി​ലേ​ക്കു ത​രം​താ​ഴ്ത്ത​പ്പെ​ട്ടു. ഇ​നി ഹോ​ള​ണ്ട് -​ജ​ര്‍മ​നി മ​ത്സ​ര​ത്തി​ന്‍റെ ഫ​ല​മാ​കും ഫ്രാ​ന്‍സി​ന്‍റെ മു​ന്നോ​ട്ടു​ള്ള യാ​ത്ര നി​ര്‍ണ​യി​ക്കു​ക.

ഗ്രൂപ്പിൽ നാ​ലു മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ ഫ്രാ​ന്‍സി​ന് ഏ​ഴു പോ​യി​ന്‍റാ​ണു​ള്ള​ത്. മൂ​ന്നു മ​ത്സ​ര​ത്തി​ല്‍ ആ​റു പോ​യി​ന്‍റു​ള്ള നെ​ത​ര്‍ല​ന്‍ഡ്‌​സിന് ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ മുൻതൂക്കമുണ്ട്‍. ജ​ർ​മ​നി​ക്കെ​തി​രാ​യ മ​ത്സ​രം സ​മ​നി​ല​യാ​ണെ​ങ്കി​ല്‍ നെ​ത​ര്‍ല​ന്‍ഡ്‌​സി​നു യു​വേ​ഫ നേ​ഷ​ന്‍സ് സെ​മി​യി​ലെ​ത്താം.


ജോ​ര്‍ജി​നി​യോ വി​യ്‌​നാ​ല്‍ഡം 44-ാം മി​നി​റ്റി​ല്‍ ഹോ​ള​ണ്ടിനെ മു​ന്നി​ലെ​ത്തി​ച്ചു. അ​വ​സാ​ന ഇ​ഞ്ചു​റി ടൈ​മി​ല്‍ മെം​ഫി​സ് ഡി​പെ​യു​ടെ (90+6-ാം മി​നി​റ്റ്) പെ​ന​ല്‍റ്റി​യി​ല്‍നി​ന്ന് ഹോ​ള​ണ്ട് ര​ണ്ടാം ഗോ​ള്‍ നേ​ടി ജ​യം ഉ​റ​പ്പി​ച്ചു. യൂ​റോ ക​പ്പ്, ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ യോ​ഗ്യ​ത നേ​ടാ​തെപോ​യ ഹോ​ള​ണ്ടി​ന്‍റെ ഉ​യി​ര്‍ത്തെ​ഴു​ന്നേ​ല്‍പ്പി​ന്‍റെ സൂ​ച​ന​ക​ളാ​ണ് ഈ ​മ​ത്സ​ര​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ര്‍മേ​നി​യ 6-2ന് ​ജി​ബ്രാ​ള്‍ട്ട​റി​നെ​യും സ്ലോ​വാ​ക്യ 4-1ന് ​യു​ക്രെ​യി​നെ​യും ഡെ​ന്മാ​ര്‍ക്ക് 2-1ന് ​വെ​യ്ൽസി​നെ​യും തോ​ല്‍പ്പി​ച്ചു. സ്ലോ​വേ​നി​യ-​നോ​ര്‍വേ മ​ത്സ​രം 1-1ന് ​സ​മ​നി​ല​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.