വിൻഡീസിനെ കടുവ പിടിച്ചു
വിൻഡീസിനെ  കടുവ പിടിച്ചു
Tuesday, June 18, 2019 12:49 AM IST
ടോ​ണ്ട​ന്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ര്‍ത്ത് ഈ ​ലോ​ക​ക​പ്പ് തു​ട​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ല്‍നി​ന്ന് ഇ​ത്ര​യും വ​ലി​യ പ്ര​ക​ട​നം വ​ന്ന​തി​ല്‍ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ല. ജ​യി​ക്കാ​നാ​യി ഒ​രു ആ​വേ​ശ​വും കാ​ണി​ക്കാ​തി​രു​ന്ന വി​ന്‍ഡീ​സി​നെ ബം​ഗ്ലാ​ദേ​ശി​ന്‍റെ ക​ടു​വ​ക​ള്‍ ഏഴു വി​ക്ക​റ്റു​ക​ള്‍ക്ക് ത​ക​ര്‍ത്തു. 322 റ​ണ്‍സ് വേ​ണ്ടി​യി​രു​ന്ന ബം​ഗ്ലാ​ദേ​ശ് ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന്‍ (124 നോട്ടൗട്ട്), ലി​ട്ട​ന്‍ ദാ​സ് (94 നോട്ടൗട്ട്) എ​ന്നി​വ​രു​ടെ മി​ക​വി​ല്‍ 41. 3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി ലക്ഷ്യം മറികടന്നു. ലോ​ക​ക​പ്പി​ല്‍ റ​ണ്‍സ് പിന്തുടർന്ന് ബം​ഗ്ലാ​ദേ​ശ് നേ​ടു​ന്ന ഏ​റ്റ​വും വ​ലി​യ ജ​യ​മാ​ണ്.

ലോ​ക​ക​പ്പ്് ചേ​സിം​ഗി​ല്‍ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ജ​യ​വു​മാ​ണ്. 2011ല്‍ ​ഇം​ഗ്ല​ണ്ടി​നെ​തി​രേ അ​യ​ര്‍ല​ന്‍ഡി​ന്‍റെ 328 റ​ണ്‍സാ​ണ് മു​ന്നി​ല്‍. 2015 ലോ​ക​ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശ് സ്‌​കോ​ട്‌​ല​ന്‍ഡി​നെ​തി​രേ നേ​ടി​യ 319 റ​ണ്‍സാ​ണ് മൂ​ന്നാ​മ​ത്തേ​ത്.

സെ​ഞ്ചു​റി​യും ര​ണ്ടു വി​ക്ക​റ്റും നേടിയ ഷ​ക്കീ​ബ് ആ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്. സെ​ഞ്ചു​റി​യോ​ടെ ബം​ഗ്ലാ​ദേ​ശ് ഓ​ള്‍റൗ​ണ്ട​ര്‍ റ​ണ്‍ വേ​ട്ട​യി​ല്‍ മു​ന്നി​ലെ​ത്തി. ഈ ​ലോ​ക​ക​പ്പി​ല്‍ ഇതുവരെ ര​ണ്ടു സെ​ഞ്ചു​റി​യും ര​ണ്ട് അ​ര്‍ധ സെ​ഞ്ചു​റി​യു​മാ​ണ് ഷ​ക്കീ​ബിനുള്ളത്.

ടോ​സ് നേ​ടി​യ ബം​ഗ്ലാ​ദേ​ശ് വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ ബാ​റ്റിം​ഗി​നു വി​ട്ടു. കി​ട്ടി​യ അ​വ​സ​ര​ത്തി​ല്‍ വി​ന്‍ഡീ​സ് ഷാ​യ് ഹോ​പ്പ് (96), എ​വി​ന്‍ ലൂ​യി​സ് (70), ഷി​മ്രോ​ണ്‍ ഹെ​റ്റ്മ​യ​ര്‍ (50) എ​ന്നി​വ​രു​ടെ അ​ര്‍ധ​സെ​ഞ്ചു​റി​ക്ക​രു​ത്തി​ല്‍ 50 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 321 റ​ണ്‍സെ​ടു​ത്തു. നി​ര്‍ണാ​യ​ക സ​മ​യ​ത്ത് 15 പ​ന്തി​ല്‍ നാ​ലു ഫോ​റും ര​ണ്ടു സി​ക്‌​സും സ​ഹി​തം 33 റ​ണ്‍സെ​ടു​ത്ത ക്യാ​പ്റ്റ​ന്‍ ജേ​സ​ന്‍ ഹോ​ള്‍ഡ​റി​ന്‍റെ പ്ര​ക​ട​ന​വും വി​ന്‍ഡീ​സ് ഇ​ന്നിം​ഗ്‌​സി​ന് ക​രു​ത്തു പ​ക​ര്‍ന്നു.

വ​ന്‍ സ്‌​കോ​റി​ലേ​ക്ക് അ​നാ​യാ​സ​മാ​യാണ് ബം​ഗ്ലാ ഓ​പ്പ​ണ​ര്‍മാ​രാ​യ ത​മീം ഇ​ക്ബാ​ലും സൗ​മ്യ സ​ര്‍ക്കാ​രും ബാ​റ്റ് ചെ​യ്ത​ത്. 8.2 ഓ​വ​റി​ല്‍ 52 റ​ണ്‍സി​ലെ​ത്തി​യ​പ്പോ​ള്‍ സ​ര്‍ക്കാ​രി​നെ (29) ആ​ന്ദ്രെ റ​സ​ല്‍ പു​റ​ത്താ​ക്കി. ക്രി​സ് ഗെ​യ്‌​ലി​നാ​യി​രു​ന്നു ക്യാ​ച്ച്. ഫോ​മി​ലു​ള്ള ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന്‍ ത​മീ​മി​നു കൂ​ട്ടാ​യെ​ത്തി​യ​തോ​ടെ സ്‌​കോ​ര്‍ ഉ​യ​ര്‍ന്നു. ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 69 റ​ണ്‍സ് നേ​ടി​യ സ​ഖ്യം ത​മീ​മി​ന്‍റെ റ​ണ്‍ഔ​ട്ടി​ലൂ​ടെ ത​ക​ര്‍ന്നു.​അ​പ്പോ​ള്‍ 17.3 ഓ​വ​റി​ല്‍ 121 റ​ണ്‍സി​ലെ​ത്തി. വൈ​കാ​തെ​ത​ന്നെ മു​ഷ്ഫി​ഖ​ര്‍ റ​ഹീം (1) പു​റ​ത്താ​യി. ഒ​ഷേ​ന്‍ തോ​മ​സി​നാ​യി​രു​ന്നു വി​ക്ക​റ്റ്. മ​ത്സ​ര​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രാ​നു​ള്ള വി​ന്‍ഡീ​സി​ന്‍റെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും ത​ക​ര്‍ത്ത് ഷ​ക്കീ​ബ് അ​ല്‍ ഹ​സ​നും ലി​ട്ട​ന്‍ ദാ​സും മു​ന്നേ​റി​യ​തോ​ടെ സ്‌​കോ​ര്‍ അ​നാ​യാ​സം ഉ​യ​ര്‍ന്നു. വി​ന്‍ഡീ​സി​ന്‍റെ പോ​രാ​ട്ട​വീ​ര്യം ക​ള​ത്തി​ലേ കാ​ണാ​നേ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യു​മാ​യി.

ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങേ​ണ്ടി​വ​ന്ന വി​ന്‍ഡീ​സ് ഓ​പ്പ​ണ​ര്‍മാ​രെ വി​റ​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ഓ​പ്പ​ണിം​ഗ് ബൗ​ള​ര്‍മാ​രാ​യ മ​ഷ്‌​റ​ഫെ മൊ​ര്‍ത്താ​സ​യും മു​ഹ​മ്മ​ദ് സെ​യ്ഫു​ദി​നും പു​റ​ത്തെ​ടു​ത്ത​ത്. ഇ​രു​വ​രു​ടെ പേ​സി​നു മു​ന്നി​ല്‍ വി​ന്‍ഡീസി​നു തു​ട​ക്ക​ത്തി​ല്‍ വ​ന്‍ സ്‌​കോ​ര്‍ നേ​ടാ​നാ​യി​ല്ല. സ്‌​കോ​ര്‍ ബോ​ര്‍ഡി​ല്‍ ആ​റു റ​ണ്‍സ് മാ​ത്ര​മു​ള്ള​പ്പോ​ള്‍ റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​ത്ത ക്രി​സ് ഗെ​യ്‌​ലി​നെ സെ​യ്ഫു​ദി​ന്‍ വി​ക്ക​റ്റ്കീ​പ്പ​ര്‍ മു​ഷ്ഫി​ഖ​ര്‍ റ​ഹീ​മി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. ര​ണ്ടാം വി​ക്ക​റ്റി​ല്‍ എ​വി​ന്‍ ലൂ​യി​സ് - ഷാ​യ് ഹോ​പ്പ് സ​ഖ്യം പ​ടു​ത്തു​യ​ര്‍ത്തി​യ സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടാ​ണ് മി​ക​ച്ച സ്‌​കോ​റി​ന് അ​ടി​ത്ത​റ​യൊ​രു​ക്കി​യ​ത്. ഈ ​സ​ഖ്യം 116 റ​ണ്‍സാ​ണ് വി​ന്‍ഡീ​സ് സ്‌​കോ​ര്‍ ബോ​ര്‍ഡി​ല്‍ ചേ​ര്‍ത്ത​ത്. ന​ല്ല രീ​തി​യി​ല്‍ മു​ന്നോ​ട്ടു​നീ​ങ്ങി​യ ഈ ​കൂ​ട്ടു​കെ​ട്ട് ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന്‍ പൊ​ളി​ച്ചു. 67 പ​ന്തി​ല്‍ ആ​റു ഫോ​റും ര​ണ്ടു സി​ക്‌​സും പാ​യി​ച്ച് 70 റ​ണ്‍സ് എ​ടു​ത്ത ലൂ​യി​സ് സാ​ബി​ര്‍ റ​ഹ്മാ​ന് ക്യാ​ച്ച് ന​ല്‍കി. നി​ക്കോ​ള​സ് പു​രാ​നു ക്രീ​സി​ല്‍ അ​ധി​ക​നേ​രം നി​ല്‍ക്കാ​ന്‍ ഇ​ട​കൊ​ടു​ക്കാ​തെ ഷ​ക്കീ​ബ് വീ​ഴ്ത്തി. ഇ​തി​നി​ടെ ഹോ​പ്പ് അ​ര്‍ധ സെ​ഞ്ചു​റി ക​ട​ന്നു.


ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഹോ​പ്പി​ന്‍റെ തു​ട​ര്‍ച്ച​യാ​യ അ​മ്പ​തി​നു മു​ക​ളി​ലു​ള്ള റ​ണ്‍സാ​ണ്. പി​ന്നീ​ട് നാ​ലാം വി​ക്ക​റ്റി​ല്‍ ഹോ​പ്പും ഹെ​റ്റ്‌​മെ​യ​റും ചേ​ര്‍ന്ന് വേ​ഗ​ത്തി​ല്‍ റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി​യ​പ്പോ​ള്‍ വി​ന്‍ഡീ​സ് സ്‌​കോ​ര്‍ കു​തി​ക്കു​മെ​ന്നു ക​രു​തി. 83 റ​ണ്‍സാ​ണ് നാ​ലാം വി​ക്ക​റ്റി​ല്‍ പി​റ​ന്ന​ത്. മു​ഷ്താ​ഫി​സു​ര്‍ റ​ഹ്മാ​നെ സി​ക്‌​സി​നു ശ്ര​മി​ച്ച ഹെ​റ്റ്‌​മെ​യ​ര്‍ക്കു പി​ഴ​ച്ചു. മി​ഡ് വി​ക്ക​റ്റി​ല്‍ ഓ​ടി​യെ​ത്തി​യ ത​മീം ഇ​ക്ബാ​ല്‍ വീ​ണു പ​ന്തു പി​ടി​ച്ചു. ഈ ​ലോ​ക​ക​പ്പി​ല്‍ വേ​ഗ​മേ​റി​യ അ​ര്‍ധ​സെ​ഞ്ചു​റി​യെ​ന്ന റി​ക്കാ​ര്‍ഡി​ന് ഒ​പ്പ​മെ​ത്തി​യ ഹെ​റ്റ്മ​യ​ര്‍ 26 പ​ന്തി​ല്‍ നാ​ലു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്‌​സും സ​ഹി​തം 50 റ​ണ്‍സെ​ടു​ത്തു. 25 പ​ന്തി​ല്‍നി​ന്നാ​യി​രു​ന്നു ഹെ​റ്റ്മ​യ​റി​ന്‍റെ അ​ര്‍ധ​സെ​ഞ്ചു​റി. ലോ​ക​ക​പ്പി​ല്‍ ഒ​രു വെ​സ്റ്റ് ഇ​ന്‍ഡീ​സു​കാ​ര​ന്‍റെ വേ​ഗ​മേ​റി​യ ര​ണ്ടാ​മ​ത്തെ അ​ര്‍ധ സെ​ഞ്ചു​റി​യാ​ണ്. 2011 ലോ​ക​ക​പ്പി​ല്‍ കി​റോ​ണ്‍ പൊ​ളാ​ര്‍ഡ് നെ​ത​ര്‍ല​ന്‍ഡ്‌​സി​നെ​തി​രേ 23 പ​ന്തി​ല്‍ നേ​ടി​യ അ​ര്‍ധ സെ​ഞ്ചു​റി​യാ​ണ് വേ​ഗ​മേ​റി​യ​ത്. ആ ​ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്തി​ല്‍ വി​ന്‍ഡീ​സി​ന് ത​ക​ര്‍പ്പ​ന്‍ അ​ടി​ക​ള്‍ക്കു ക​രു​ത്തു​ള്ള ആ​ന്ദ്രെ റ​സ​ലും റ​ണ്ണെ​ടു​ക്കാ​തെ പു​റ​ത്താ​യ​തോ​ടെ വി​ന്‍ഡീ​സി​ന് ഇ​ര​ട്ട പ്ര​ഹ​ര​മേ​റ്റു.

സാ​വ​ധാ​നം ക​ളി​ച്ച ഹോ​പ്പി​നു കൂ​ട്ടാ​യി നാ​യ​ക​ന്‍ ഹോ​ള്‍ഡ​റെ​ത്തി വേ​ഗ​ത്തി​ല്‍ സ്‌​കോ​ര്‍ ചെ​യ്ത​തോ​ടെ വി​ന്‍ഡീ​സ് സ്‌​കോ​റിം​ഗി​നു ജീ​വ​ന്‍ വ​ച്ചു. സെ​യ്ഫു​ദി​നെ വ​ന്‍ അ​ടി​ക്കു ശ്ര​മി​ച്ച ഹോ​ള്‍ഡ​ര്‍ മ​ഹ​മ​ദു​ള്ള​യ്ക്കു ക്യാ​ച്ച് നല്കി. ഇ​തോ​ടെ വി​ന്‍ഡീ​സ് സ്‌​കോ​റിം​ഗ് സാ​വ​ധാ​ന​ത്തി​ലാ​യി. സെ​ഞ്ചു​റി​ക്ക് നാ​ലു റ​ണ്‍ അ​ക​ലെ വ​ച്ച് പ​ന്ത് ഉ​യ​ര്‍ത്തി​വി​ടാ​നു​ള്ള ഹോപ്പിന്‍റെ ശ്ര​മം ലി​ട്ട​ന്‍ ദാ​സി​ന്‍റെ കൈ​ക​ളി​ല്‍ അ​വ​സാ​നി​ച്ചു. റ​ഹ്മാ​നാ​യി​രു​ന്നു വി​ക്ക​റ്റ്. 121 പ​ന്തി​ല്‍ നാ​ലു ബൗ​ണ്ട​റി​യും ഒ​രു സി​ക്‌​സും സ​ഹി​തം 96 റ​ണ്‍സാ​ണ് ഹോ​പ്പ് നേ​ടി​യ​ത്. അ​വ​സാ​നം ഡാ​ര​ന്‍ ബ്രാ​വോ​യു​ടെ (19) പ്ര​ക​ട​നം വി​ന്‍ഡീ​സി​നെ 321ലെ​ത്തി​ച്ചു. ഒ​ഷേ​ന്‍ തോ​മ​സ് (6) പു​റ​ത്താ​കാ​തെ നി​ന്നു
ബം​ഗ്ലാ​ദേ​ശി​നാ​യി മു​സ്താ​ഫി​സു​ര്‍ റ​ഹ്മാ​ന്‍, മു​ഹ​മ്മ​ദ് സെയ്ഫു​ദീ​ന്‍ എ​ന്നി​വ​ര്‍ മൂ​ന്നു വി​ക്ക​റ്റ് വീ​തം പി​ഴു​തു. ഷ​ക്കീ​ബ് അ​ല്‍ ഹ​സ​നും ര​ണ്ടു വി​ക്ക​റ്റ് ല​ഭി​ച്ചു. ഏ​ക​ദി​ന​ത്തി​ല്‍ 250 വി​ക്ക​റ്റും 6000ത്തി​ലേ​റെ റ​ണ്‍സു നേ​ടു​ന്ന നാ​ലാ​മ​ത്തെ ക​ളി​ക്കാ​നാ​ണ് ഷ​ക്കീ​ബ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.