വില്യംസൺ മികവിൽ കിവീസ്
വില്യംസൺ മികവിൽ കിവീസ്
Thursday, June 20, 2019 1:15 AM IST
ബി​ര്‍മി​ങാം: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ ന്യൂ​സി​ല​ന്‍ഡ് വിജയക്കുതിപ്പ് തുടരുന്നു. കടുത്ത സമ്മർദത്തിനിടെയും സെഞ്ചുറിയുമായി കിവീസിനെ നായകൻ കെയ്ൻ വില്യംസൺ നാലു വിക്കറ്റ് ജയത്തിലേക്കു നയിച്ചു. ജയി ക്കാൻ വേണ്ടിയിരുന്ന 242 റൺസ് ന്യൂ സിലൻഡ് 48.3 ഓവറിൽ ആറു വിക്കറ്റിന് 245 റൺസ് നേടി. ക്ഷമയോടെ ബാറ്റ് ചെയ്ത വില്യംസൺ 138 പന്തിൽ എട്ട് ഫോറും ഒരു സിക്സുമായി 106 റൺസുമായി പുറത്താ കാതെനിന്ന് ജയിപ്പിക്കുകയായിരുന്നു. വി ല്യംസണാണ് മാൻ ഓഫ് ദ മാച്ച്.

കിവീസ് പേ​സ​ര്‍മാ​ര്‍ക്കു മു​ന്നി​ല്‍ ബാ​റ്റിം​ഗി​ല്‍ താ​ളം ന​ഷ്ട​മാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 49 ഓ​വ​റി​ല്‍ 6 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 241 റ​ണ്‍സെ​ടു​ത്തു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ലോകി ഫെർ ഗുസനാണ് ദക്ഷിണാഫ്രിക്കയെ തകർ ത്തത്. ഓ​പ്പ​ണ​ര്‍ ഹാ​ഷിം അം​ല (83 പ​ന്തി​ല്‍ 55), റാ​സി വാ​ന്‍ ഡ​ര്‍ ഡുസ​ന്‍ (64 പ​ന്തി​ല്‍ 67 നോട്ടൗട്ട്) എന്നിവരുടെ അ​ര്‍ധ​സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പൊ​രു​താ​നു​ള്ള നി​ല​യി​ലെ​ത്തി​ച്ച​ത്.

മ​ഴ മൂ​ലം ഗ്രൗ​ണ്ട് ന​ന​ഞ്ഞു​കി​ട​ന്ന​തി​നെ​ത്തു​ട​ര്‍ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് മ​ത്സ​രം തു​ട​ങ്ങി​യ​ത്. ഇ​തേ​ത്തു​ട​ര്‍ന്ന് 49 ഓ​വ​റാ​യി മ​ത്സ​രം ചു​രു​ക്കി.

അ​നാ​യാ​സ ജ​യം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ന്യൂ​സി​ല​ന്‍​ഡി​ന് 84ലെ​ത്തി​യ​പ്പോ​ള്‍ നാ​ലു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി. എ​ന്നാ​ല്‍ നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണ്‍ ജ​യിം​സ് നീ​ഷ​ത്തെ കൂ​ട്ടു​പി​ടി​ച്ച് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം കി​വീ​സി​നെ അ​പ​ക​ട​ത്തി​ല്‍​നി​ന്നു ക​ട​ത്തി.​നീ​ഷം​വി​ല്യം​സ​ണ്‍ കൂ​ട്ടു​കെ​ട്ടി​ല്‍ 57 റ​ണ്‍​സാ​ണ് പി​റ​ന്ന​ത്. നീ​ഷം (34 പന്തിൽ 23) പു​റ​ത്താ​യ​ശേ​ഷ​മെ​ത്തി​യ കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍​ഡ്ഹോം ത​ക​ര്‍​പ്പ​ന്‍ ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത​തോ​ടെ കി​വീ​സ് ജ​യ​ത്തി​ലേ​ക്ക് അ​ടു​ത്തു. ഇ​രു​വ​രും ചേ​ര്‍​ന്ന് കൂ​ട്ടു​കെ​ട്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഒ​ര​വ​സ​രം പോ​ലും ന​ല്‍​കാ​തെ ജ​യ​ത്തി​ലെ​ത്തി​ച്ചു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഫീ​ല്‍​ഡ​ര്‍​മാ​രു​ടെ ചോ​രു​ന്ന കൈ​ക​ള്‍ കൂ​ടി​യാ​യ​പ്പോ​ള്‍ കി​വീ​സ് ജ​യ​ത്തി​ലേ​ക്കു നീ​ങ്ങി. ഡി​ആ​ര്‍​എ​സ് ഉ​പ​യോ​ഗി​ക്കാ​ന്‍ തു​നി​യാ​തി​രു​ന്ന​തും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തോ​ല്‍​വി​ക്കു​കാ​ര​ണ​മാ​യി. ഗ്രാ​ന്‍​ഡ്ഹോം വി​ല്യം​സ​ണ്‍ കൂ​ട്ടു​കെ​ട്ടി​ല്‍ 91 റ​ണ്‍​സാ​ണെ​ത്തി​യ​ത്. ഇ​താ​യി​രു​ന്നു ക​ളി മാ്റ്റി​മ​റി​ച്ച കൂ​ട്ടു​കെ​ട്ടും. 47 പ​ന്തി​ല്‍ അ​ഞ്ചു ഫോ​റും ര​ണ്ടു സി​ക്സും പാ​യി​ച്ച ഗ്രാ​ന്‍​ഡ്ഹോം 60 റ​ണ്‍​സ് നേ​ടി​യാ​ണ് പു​റ​ത്താ​യ​ത്. ക്രിസ് മോറിസ് മൂന്നു വിക്കറ്റ് നേടി.


ടോ​സ് നേ​ടി​യ ന്യൂ​സി​ല​ന്‍ഡ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ല്‍ത​ന്നെ ക്വി​ന്‍റ​ന്‍ ഡി ​കോ​ക്കി​നെ (8 പ​ന്തി​ല്‍ 5) ന​ഷ്ട​മാ​യി. അം​ല​യും ഫ​ഫ് ഡു​പ്ലെ​സിയും ചേ​ര്‍ന്ന ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് സാ​വ​ധാ​നം നീ​ങ്ങി 50 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ഡു​പ്ല​സി​യെ (35 പ​ന്തി​ല്‍ 23) ക്ലീ​ന്‍ബൗ​ള്‍ഡാ​ക്കി ലോ​കി ഫെ​ര്‍ഗുസ​ന്‍ കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു.

എ​യ്ഡ​ന്‍ മാ​ര്‍ക്രം (55 പ​ന്തി​ല്‍ 38) അം​ല കൂ​ട്ടു​കെ​ട്ട് സാ​വ​ധാ​ന​മാ​ണ് മു​ന്നോ​ട്ടു​നീ​ങ്ങി​യ​ത്. 52 റ​ണ്‍സാ​ണ് ഈ ​കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന​ത്. അം​ല​യെ മി​ച്ച​ല്‍ സാ​ന്‍റ്‌​ന​ര്‍ ക്ലീ​ന്‍ബൗ​ള്‍ഡാ​ക്കി.

വാ​ന്‍ ഡ​ര്‍ ദു​സ​ന്‍-​മാ​ര്‍ക്രം സ​ഖ്യ​ത്തി​ന് അ​ധി​ക നേ​രം ക്രീ​സി​ല്‍ നി​ല്‍ക്കാ​നാ​യി​ല്ല. മാ​ര്‍ക്ര​മി​നെ (55 പ​ന്തി​ല്‍ 38) കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍ഡ്‌​ഹോം പു​റ​ത്താ​ക്കി. കോ​ളി​ന്‍ മ​ണ്‍റോ​യ്ക്കാ​യി​രു​ന്നു ക്യാ​ച്ച്. നി​ര​ങ്ങി നീ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ആ​ശ്വാ​സ​മാ​യി ഡേ​വി​ഡ് മി​ല്ല​ര്‍ - വാ​ന്‍ ഡ​ര്‍ ഡുസ​ന്‍ കൂ​ട്ടു​കെ​ട്ടെ​ത്തി. അ​ഞ്ചാം വി​ക്ക​റ്റ് സ​ഖ്യ​ത്തി​ല്‍ ഇ​രു​വ​രും 72 റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി. ന​ല്ല​രീ​തി​യി​ല്‍ മു​ന്നേ​റു​ക​യാ​യി​രു​ന്ന കൂ​ട്ടു​കെ​ട്ട് ഫെ​ര്‍ഗു​സ​ന്‍ പൊ​ളി​ച്ചു. ര​ണ്ടു ഫോ​റും ഒ​രു സി​ക്്‌​സും സ​ഹി​തം 37 പ​ന്തി​ല്‍ 36 റ​ണ്‍സ് എ​ടു​ത്ത മി​ല്ല​ര്‍ ട്രെ​ന്‍ഡ് ബോ​ള്‍ട്ടി​നു ക്യാ​ച്ച് ന​ല്കി. ആ​ന്‍ഡി​ല്‍ ഫെ​ലു​ക്‌​വാ​യോ (പൂ​ജ്യം), ക്രി​സ് മോ​റി​സ് (6 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ര്‍ക്ക് അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ വ​ന്‍ അ​ടി​ക​ള്‍ ന​ട​ത്താ​നാ​വാ​തെ പോ​യ​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക 241 ലൊതുക്കി. ലോ​ക്കി ഫെ​ര്‍ഗൂ​സ​ന്‍ മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. ട്രെ​ന്‍റ് ബോ​ള്‍ട്ട്, കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍ഡ്‌​ഹോം, മി​ച്ച​ല്‍ സാ​ന്‍റ്‌​ന​ര്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.