വേ​​ഗ​​റാ​​ണി
വേ​​ഗ​​റാ​​ണി
Friday, December 13, 2019 12:01 AM IST
സം​​ഗ​​രൂ​​ർ (പ​​ഞ്ചാ​​ബ്): 65-ാമ​​ത് ദേ​​ശീ​​യ സീ​​നി​​യ​​ർ സ്കൂ​​ൾ അ​​ത്‌​ല​​റ്റി​​ക്സി​​ൽ വേ​​ഗ​​റാ​​ണി​​യാ​​യ​​ത് കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ൻ​​സി സോ​​ജ​​ൻ. തൃ​​ശൂ​​ർ നാ​​ട്ടി​​ക ഫി​​ഷ​​റീ​​സ് സ്കൂ​​ളി​​ലെ പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി​​യാ​​യ ആ​​ൻ​​സി 12.10 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 100 മീ​​റ്റ​​ർ പോ​​രാ​​ട്ട​​ത്തി​​ൽ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. മീ​​റ്റി​​ൽ കേ​​ര​​ള​​ത്തി​​നു ല​​ഭി​​ച്ച ഏ​​ക സ്വ​​ർ​​ണ​​മാ​​ണി​​ത്. മി​​ക​​ച്ച സ്റ്റാ​​ർ​​ട്ടിം​​ഗ് ല​​ഭി​​ക്കാ​​തി​​രു​​ന്ന ആ​​ൻ​​സി ആ​​ദ്യ 60 മീ​​റ്റ​​റി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​വ​​സാ​​ന 40 മീ​​റ്റ​​റി​​ൽ അ​​ത്ഭു​​ത​​ക​​ര​​മാ​​യ കു​​തി​​പ്പ് ന​​ട​​ത്തി ഒ​​ന്നാ​​മ​​ത് ഫി​​നി​​ഷ് ചെ​​യ്തു. ഡ​​ൽ​​ഹി​​യു​​ടെ ത​​ര​​ൻ​​ജീ​​ത് കൗ​​ർ (12.35) വെ​​ള്ളി​​യും ഹ​​രി​​യാ​​ന​​യു​​ടെ സോ​​ണി​​യ (12.51) വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി.

അ​​തേ​​സ​​മ​​യം, ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 100 മീ​​റ്റ​​റി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്ന ആ​​ർ.​​കെ. സൂ​​ര്യ​​ജി​​ത്തി​​ന് എ​​ട്ടാം സ്ഥാ​​നം​​കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ടേ​​ണ്ടി​​വ​​ന്നു. ക​​ർ​​ണാ​​ട​​ക​​യു​​ടെ വി. ​​ശ​​ശി​​കാ​​ന്ത് ആ​​ണ് വേ​​ഗ​​മേ​​റി​​യ താ​​ര​​മാ​​യ​​ത്, 10.79 സെ​​ക്ക​​ൻ​​ഡ്. മ​​ഹാ​​രാ​​ഷ്‌​ട്ര​​യു​​ടെ പ​​തി​​ൽ നി​​ഖി​​ൽ (10.97), ഡ​​ൽ​​ഹി​​യു​​ടെ ശി​​വം വൈ​​ഷ്ണ​​വ് (11.04) എ​​ന്നി​​വ​​ർ വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി.

അ​​നു, ഗൗ​​രി

ആ​​ൻ​​സി​​യു​​ടെ സ്വ​​ർ​​ണ​​ത്തി​​നു പി​​ന്നാ​​ലെ കേ​​ര​​ള അ​​ക്കൗ​​ണ്ടി​​ൽ മീ​​റ്റി​​ന്‍റെ ര​​ണ്ടാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ര​​ണ്ട് വെ​​ങ്ക​​ല മെ​​ഡ​​ൽ​​കൂ​​ടി ല​​ഭി​​ച്ചു. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ ഗൗ​​രി ന​​ന്ദ​​ന കേ​​ര​​ള​​ത്തി​​നാ​​യി വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി. 57.60 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ഗൗ​​രി ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്ന​​ത്. ക​​ർ​​ണാ​​ട​​ക​​യു​​ടെ പ്രി​​യ എ​​ച്ച്. മോ​​ഹ​​നാ​​ണ് (55.42) ഈ​​യി​​ന​​ത്തി​​ൽ സ്വ​​ർ​​ണം. ഹ​​രി​​യാ​​ന​​യു​​ടെ ദീ​​പാ​​ൻ​​ഷി (56.75) വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി.


പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ട്രി​​പ്പി​​ൾ​​ജം​​പി​​ൽ കേ​​ര​​ള​​ത്തി​​നാ​​യി അ​​നു മാ​​ത്യു 12.40 മീ​​റ്റ​​റോ​​ടെ വെ​​ങ്ക​​ല​​ത്തി​​ലെ​​ത്തി. ത​​മി​​ഴ്നാ​​ടി​​ന്‍റെ പി.​​എം. ത​​ബി​​ത​​യ്ക്കാ​​ണ് (12.42) ഈ​​യി​​ന​​ത്തി​​ൽ വെ​​ള്ളി. 12.58 മീ​​റ്റ​​റോ​​ടെ ത​​മി​​ഴ്നാ​​ടി​​ന്‍റെ പി. ​​ബ​​ബി​​ഷ മീ​​റ്റ് റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി. 2013ൽ ​​കേ​​ര​​ള​​ത്തി​​ന്‍റെ ജെ​​നി​​മോ​​ൾ ജോ​​യ് കു​​റി​​ച്ച 12.54 മീ​​റ്റ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് പി​​ന്ത​​ള്ള​​പ്പെ​​ട്ട​​ത്.
കേ​​ര​​ള​​ത്തി​​നാ​​യി ഇ​​റ​​ങ്ങി​​യ അ​​ലീ​​ന ടി. ​​ഷാ​​ജി​​ക്ക് (11.69) അ​​ഞ്ചാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ.

മൂ​​ന്ന് റി​​ക്കാ​​ർ​​ഡ്

ഇ​​ന്ന​​ലെ മൂ​​ന്ന് മീ​​റ്റ് റി​​ക്കാ​​ർ​​ഡു​​ക​​ൾ ത​​ക​​ർ​​ക്ക​​പ്പെ​​ട്ടു. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ട്രി​​പ്പി​​ൾ​​ജം​​പ്, ഡി​​സ്ക​​സ് ത്രോ, ​​ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 5000 മീ​​റ്റ​​ർ റെ​​യ്സ് വാ​​ക്ക് എ​​ന്നി​​വ​​യി​​ലാ​​ണ് റി​​ക്കാ​​ർ​​ഡ് പി​​റ​​ന്ന​​ത്. റെ​​യ്സ് വാ​​ക്കിം​​ഗി​​ൽ ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ന്‍റെ പ​​രം​​ജീ​​ത് സിം​​ഗ് ബി​​ഷ് (20:19.52 സെ​​ക്ക​​ൻ​​ഡ്) ആ​​ണ് പു​​തി​​യ സ​​മ​​യം കു​​റി​​ച്ച​​ത്. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഡി​​സ്ക​​സ് ത്രോ​​യി​​ൽ ഹ​​രി​​യാ​​ന​​യു​​ടെ ഗ​​രി​​മ (45.05 മീ​​റ്റ​​ർ) പു​​തി​​യ ദൂ​​രം ക​​ണ്ടെ​​ത്തി.

വി​​ല്ല​​ൻ ത​​ണു​​പ്പ്

കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​ക​​ട​​നം പി​​ന്നോ​​ട്ട​​ടി​​ക്കാ​​നു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണ​​മാ​​യി കാ​​യി​​കാ​​ധ്യാ​​പ​​ക​​ർ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത് സം​​ഗ​​രൂ​​രി​​ലെ അ​​തി​​ശൈ​​ത്യ​​മാ​​ണ്. വി​​റ​​ങ്ങ​​ലി​​പ്പി​​ക്കു​​ന്ന ത​​ണു​​പ്പാ​​ണ് സം​​ഗ​​രൂ​​രി​​ൽ. ഇ​​ട​​യ്ക്ക് മ​​ഴ​​യും എ​​ത്തു​​ന്നു. കേ​​ര​​ള താ​​ര​​ങ്ങ​​ൾ​​ക്ക് തി​​ക​​ച്ചും അ​​പ​​രി​​ചി​​ത​​മാ​​യ കാ​​ലാ​​വ​​സ്ഥ​​യാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.