സൺറൈസേഴ്സ് ഹൈദരാബാദിന് 88 റൺസ് ജയം
സൺറൈസേഴ്സ് ഹൈദരാബാദിന് 88 റൺസ് ജയം
Tuesday, October 27, 2020 11:59 PM IST
ദു​ബാ​യ്: ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ജ്വ​ലി​ച്ചു​യ​ർ​ന്ന​പ്പോ​ൾ ഡ​ൽ​ഹി ചാ​ന്പ​ലാ​യി. ടോ​സ് ജ​യി​ച്ച് ബാ​റ്റ് കൈ​യി​ലെ​ടു​ത്ത സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ൽ അ​ടി​ച്ചെ​ടു​ത്ത​ത് ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 219 റ​ൺ​സ്. കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ ഡ​ൽ​ഹി​ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. 19 ഓ​വ​റി​ൽ 131 റ​ൺ​സി​ന് ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന്‍റെ പോ​രാ​ട്ടം അ​വ​സാ​നി​ച്ചു.

ജന്മദിനം ആഘോഷിച്ച് ​വാ​ർ​ണ​ർ...

ഹൈ​ദ​രാ​ബാ​ദ് ക്യാ​പ്റ്റ​നാ​യ ഓ​സീ​സ് താ​രം ഡേ​വി​ഡ് വാ​ർ​ണ​റി​ന്‍റെ 34-ാം ജ​ന്മ​ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ. ജ​ന്മ​ദി​ന​ത്തി​ൽ ത​ക​ർ​ത്ത​ടി​ച്ച വാ​ർ​ണ​ർ 34 പ​ന്തി​ൽ ര​ണ്ട് സി​ക്സും എ​ട്ട് ഫോ​റും അ​ട​ക്കം അ​ടി​ച്ചെ​ടു​ത്ത​ത് 66 റ​ൺ​സ്. മൂ​ന്ന് ദി​വ​സം മു​ന്പ് 36-ാം ജ​ന്മ​ദി​ന​മാ​ഘോ​ഷി​ച്ച വൃ​ഥി​മാ​ൻ സാ​ഹ ​സ​ൺ​റൈ​സേ​ഴ്സി​ന്‍റെ ഓ​പ്പ​ണ​റാ​യെ​ത്തി. ജോ​ണി ബെ​യ​ർ​സ്റ്റോ​യ്ക്ക് പ​ക​ര​മാ​യി​രു​ന്നു സാ​ഹ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച​ത്. ല​ഭി​ച്ച അ​വ​സ​രം മു​ത​ലാ​ക്കി​യ സാ​ഹ 45 പ​ന്തി​ൽ ര​ണ്ട് സി​ക്സും 12 ഫോ​റും അ​ട​ക്കം 87 റ​ൺ​സ് നേ​ടി. ഒ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 9.4 ഓ​വ​റി​ൽ 107 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. മ​നീ​ഷ് പാ​ണ്ഡെ (31 പ​ന്തി​ൽ 44), കെ​യ്ൻ വി​ല്യം​സ​ൺ (10 പ​ന്തി​ൽ 11) എ​ന്നി​വ​ർ പുറത്താകാതെനിന്നു.


റാ​ഷി​ദ് മാ​ജി​ക്

നാ​ല് ഓ​വ​റി​ൽ ഏ​ഴ് റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ റാ​ഷി​ദ് ഖാ​ൻ ആ​ണ് ഡ​ൽ​ഹി​യെ ചു​രു​ട്ടി​ക്കെ​ട്ടി​യ​ത്. ഋ​ഷ​ഭ് പ​ന്ത് (35 പ​ന്തി​ൽ 36 റ​ൺ​സ്) ആ​ണ് ഡ​ൽ​ഹി ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. ഓ​പ്പ​ണ​റാ​യെ​ത്തി​യ അ​ജി​ങ്ക്യ ര​ഹാ​നെ 19 പ​ന്തി​ൽ 26 റ​ൺ​സ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.