തിളങ്ങി ഹൈദരാബാദ്
Sunday, November 1, 2020 12:34 AM IST
ഷാ​ര്‍ജ: ഐ​പി​എ​ലി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നു ജ​യം. ഹൈ​ദ​രാ​ബാ​ദ് അ​ഞ്ചു വി​ക്ക​റ്റു​ക​ള്‍ക്ക് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​നെ തോ​ല്‍പ്പി​ച്ചു. 121 റ​ണ്‍സ് ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ഹൈ​ദ​രാ​ബാ​ദ് 14.1 ഓ​വ​റി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി. ജയത്തോടെ ഹൈദ രാബാദ് നാലാം സ്ഥാനത്തേക്കു കയറി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബാം​ഗ്ലൂ​ര്‍ 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 120 റ​ണ്‍സ് എ​ടു​ത്തു. നി​ര്‍ണാ​യ​ക​മ​ത്സ​ര​ത്തി​ല്‍ അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​ര്‍ന്ന ഹൈ​ദ​രാ​ബാ​ദ് ബൗ​ളിം​ഗ് നി​ര​യാ​ണു ബാം​ഗ്ലൂ​രി​നെ ത​ക​ര്‍ത്ത​ത്.

അ​നാ​യാ​സ​ജ​യം പ്ര​തീ​ക്ഷി​ച്ചി​റ​ങ്ങി​യ ഹൈ​ദ​രാ​ബാ​ദി​നെ കൃ​ത്യ​മാ​യി വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി ബാം​ഗ്ലൂ​ര്‍ ബു​ദ്ധി​മു​ട്ടി​ച്ചു. വൃ​ദ്ധി​മാ​ന്‍ സാ​ഹ (32 പ​ന്തി​ല്‍ 39), മ​നീ​ഷ് പാ​ണ്ഡെ (19 പ​ന്തി​ല്‍ 26) എ​ന്നി​വ​ര്‍ക്കു ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. പി​ന്നാ​ലെ​യെ​ത്തി​വ​ര്‍ കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍കാ​നു​മാ​യി​ല്ല. അ​വ​സാ​നം ജേ​സ​ണ്‍ ഹോ​ള്‍ഡ​റു​ടെ (10 പ​ന്തി​ല്‍ 26 നോ​ട്ടൗ​ട്ട്) പ്ര​ക​ട​ന​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ന് ജ​യം ന​ല്‍കി​യ​ത്.


ഐപിഎൽ പോയിന്‍റ് നില

ടീം, മത്സരം, ജയം, തോൽവി, പോയിന്‍റ്

മുംബൈ 13 9 4 18
ബാംഗ്ലൂർ 13 7 6 14
ഡൽഹി 13 7 6 14
ഹൈദരാബാദ് 13 6 7 12
പഞ്ചാബ് 13 6 7 12
രാജസ്ഥാൻ 13 6 7 12
കോൽക്കത്ത 13 6 7 12
ചെന്നൈ 13 5 8 10

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.