ഗോകുല വിജയം
Tuesday, January 26, 2021 12:33 AM IST
ക​ല്യാ​ണി (ബംഗാൾ): ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ക്ല​ബ്ബാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് ജ​യം. ​നെ​റോ​ക​യെ​ 4-1നു ഗോ​കു​ലം കീ​ഴ​ട​ക്കി​. മ​ല​ബാ​റി​യ​ൻ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗോ​കു​ലം ആ​ദ്യ പ​കു​തി​യി​ൽ 3-1നു ​മു​ന്നി​ലാ​യി​രു​ന്നു.

23-ാം മി​നി​റ്റി​ൽ ജി​തേ​ശ്വ​ർ സിം​ഗി​ന്‍റെ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ ഗോ​കു​ലം മു​ന്നി​ൽ ക​ട​ന്നു. 31-ാം മി​നി​റ്റി​ൽ ഫി​ലി​പ്പ് അ​ഡ്ജാ​ഹും 39-ാം മി​നി​റ്റി​ൽ ജ​സ്റ്റി​ൻ ജോ​ർ​ജും ഗോ​കു​ല​ത്തി​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി. 86-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​ന​ൽ​റ്റി കി​ക്ക് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ഷ​രീ​ഫ് മു​ഹ​മ്മ​ദ് ഗോ​കു​ല​ത്തി​ന്‍റെ ഗോ​ൾ വ്യ​ത്യാ​സം 4-0 ആ​ക്കി. എ​ന്നാ​ൽ, 88-ാം മി​നി​റ്റി​ൽ നെ​റോ​ക​യു​ടെ സോം​ഗ്പു സിം​ഗ്സി​റ്റ് ഒ​രു ഗോ​ൾ മ​ട​ക്കി പ​രാ​ജ​യ ഭാ​രം കു​റ​ച്ചു.


ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സ് 2-0ന് ​സു​ദേ​വ ഡ​ൽ​ഹിയെ കീ​ഴ​ട​ക്കി. ലൂ​ക്ക മ​ജ്സെ​ൻ (19-ാം മി​നി​റ്റ്), ബ്രെ​യ്സ് മി​റാ​ൻ​ഡ (36-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് ച​ർ​ച്ചി​ലി​നാ​യി ല​ക്ഷ്യം ക​ണ്ട​ത്.

ലീ​ഗി​ൽ നാ​ല് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 10 പോ​യി​ന്‍റു​മാ​യി ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സ് ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ആ​റ് പോ​യി​ന്‍റു​മാ​യി ഗോ​കു​ലം നാ​ലാം സ്ഥാ​ന​ത്ത് എ​ത്തി. ആ​റ് പോ​യി​ന്‍റ് വീ​ത​മു​ള്ള ട്രൊ, ​മു​ഹ​മ്മ​ദ​ൻ എ​ന്നി​വ ഗോ​ൾ ശ​രാ​ശ​രി​യു​ടെ ബ​ല​ത്തി​ൽ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.