അ​​ധി​​കൃ​​ത​​ർ​​ത​​ന്നെ ബ​​ബി​​ൾ പൊ​​ട്ടി​​ച്ചു!
അ​​ധി​​കൃ​​ത​​ർ​​ത​​ന്നെ   ബ​​ബി​​ൾ പൊ​​ട്ടി​​ച്ചു!
Friday, May 7, 2021 12:50 AM IST
പ​​​​​തി​​​​​നാ​​​​​ലാം സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20​​​​​യു​​​​​ടെ ക​​​​​ട​​​​​യ്ക്ക​​​​​ൽ ക​​​​​ത്തി​​​​​വ​​​​​ച്ച​​​​​ത് ക്രി​​​​​ക്ക​​​​​റ്റ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ മു​​​​​തി​​​​​ർ​​​​​ന്ന ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ​​​​​ത​​​​​ന്നെ. ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റ് പാ​​​​​തി​​​​​വ​​​​​ഴി പി​​​​​ന്നി​​​​​ട്ട​​​​​പ്പോ​​​​​ൾ നാ​​​​​ല് ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വ് കേ​​​​​സ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​തോ​​​​​ടെ​​​​​യാ​​​​​ണു താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി ഐ​​​​​പി​​​​​എ​​​​​ൽ 2021 സീ​​​​​സ​​​​​ണ്‍ റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​ത്. ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള ബ​​​​​യോ സെ​​​​​ക്യൂ​​​​​ർ ബ​​​​​ബി​​​​​ൾ പൊ​​​​​ട്ടി​​​​​യ​​​​​താ​​​​​ണു കോ​​​​​വി​​​​​ഡ് ആ​​​​​ക്ര​​​​​മ​​​​​ണം ഉ​​​​​ണ്ടാ​​​​​കാ​​​​​നി​​​​​ട​​​​​യാ​​​​​യ​​​​​ത്. ഡ​​​​​ൽ​​​​​ഹി ആ​​​​​ൻ​​​​​ഡ് ഡി​​​​​സ്ട്രി​​​​​ക്റ്റ് ക്രി​​​​​ക്ക​​​​​റ്റ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍റെ മു​​​​​തി​​​​​ർ​​​​​ന്ന ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​യാ​​​​​ണു ബ​​​​​ബി​​​​​ൾ പൊ​​​​​ട്ടി​​​​​ക്കാ​​​​​ൻ കാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​നെ​​​​​ന്നാ​​​​​ണു പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ന്ന വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ.

ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ന്‍റെ ര​​​​​ണ്ടാം ഷെ​​​​​ഡ്യൂ​​​​​ളി​​​​​ൽ വേ​​​​​ദി​​​​​യാ​​​​​യ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ ടീ​​​​​മു​​​​​ക​​​​​ൾ എ​​​​​ത്തു​​​​​ന്പോ​​​​​ൾ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നാ​​​​​യി പ്ര​​​​​ദേ​​​​​ശി​​​​​ക ക്ല​​​​​ബ്ബി​​​​​ന്‍റെ ഗ്രൗ​​​​​ണ്ട് ഡ​​​​​ൽ​​​​​ഹി ക്രി​​​​​ക്ക​​​​​റ്റ് ഭാ​​​​​ര​​​​​വാ​​​​​ഹി ബു​​​​​ക്ക് ചെ​​​​​യ്തു. ബ​​​​​യോ സെ​​​​​ക്യൂ​​​​​ർ ബ​​​​​ബി​​​​​ൾ പ​​​​​രി​​​​​ധി​​​​​ക്കു പു​​​​​റ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്. മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സ്, രാ​​​​​ജ​​​​​സ്ഥാ​​​​​ൻ റോ​​​​​യ​​​​​ൽ​​​​​സ്, ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സ്, സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സ് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​വി​​​​​ടെ പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ടീ​​​​​മു​​​​​ക​​​​​ൾ അ​​​​​വ​​​​​ർ​​​​​ക്കു​​​​​ള്ള ഭ​​​​​ക്ഷ​​​​​ണ​​​​​വും പാ​​​​​നീ​​​​​യ​​​​​ങ്ങ​​​​​ളും അ​​​​​നു​​​​​ബ​​​​​ന്ധ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും ഏ​​​​​ർ​​​​​പ്പാ​​​​​ടാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, പ്രാ​​​​​ദേ​​​​​ശി​​​​​ക ക്ല​​​​​ബ്ബി​​​​​ന്‍റെ സ്റ്റാ​​​​​ഫു​​​​​ക​​​​​ൾക്കും അ​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും പ​​​​​രി​​​​​ശീ​​​​​ല​​​​​ന സെ​​​​​ഷ​​​​​ൻ കാ​​​​​ണാ​​​​​ൻ അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി. അ​​​​​വ​​​​​രി​​​​​ൽ ചി​​​​​ല​​​​​ർ താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​പ്പം സെ​​​​​ൽ​​​​​ഫി എ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ബ​​​​​യോ സെ​​​​​ക്യൂ​​​​​ർ ബ​​​​​ബി​​​​​ൾ ത​​​​​ക​​​​​ർ​​​​​ത്ത ഗു​​​​​രു​​​​​ത​​ര വീ​​​​​ഴ്ച​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. സി​​​​​എ​​​​​സ്കെ, സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സ്, കോ​​​​​ൽ​​​​​ക്ക​​​​​ത്ത നൈ​​​​​റ്റ് റൈ​​​​​ഡേ​​​​​ഴ്സ്, ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ​​​​​സ് എ​​​​​ന്നീ ടീ​​​​​മു​​​​​ക​​​​​ളി​​​​​ലാ​​ണു കോ​​​​​വി​​​​​ഡ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.


ബ​​​​​സ് ക്ലീ​​​​​ന​​​​​റാ​​​​​യി വാ​​​​​തു​​​​​വ​​​​​യ്പു​​​​​കാ​​​​​ര​​​​​ൻ

ബി​​​​​സി​​​​​സി​​​​​ഐ​​​​​ക്ക് 2,500 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ന​​​​​ഷ്ടം ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ ഐ​​​​​പി​​​​​എ​​​​​ൽ 14-ാം സീ​​​​​സ​​​​​ണ്‍ റ​​​​​ദ്ദാ​​​​​ക്ക​​​​​ലി​​​​​നു വ​​​​​ഴി​​​​​തെ​​​​​ളി​​​​​ച്ച ബ​​​​​യോ സെ​​​​​ക്യൂ​​​​​ർ ബ​​​​​ബി​​​​​ൾ ത​​​​​ക​​​​​ർ​​​​​ക്ക​​​​​ൽ ടീം ​​​​​ബ​​​​​സി​​​​​നു​​​​​ള്ളി​​​​​ലും ന​​​​​ട​​​​​ന്നു. ഒ​​​​​രു ടീ​​​​​മി​​​​​ന്‍റെ ബസ് ക്ലീ​​​​​ന​​​​​റാ​​​​​യി വാ​​​​​തു​​​​​വ​​​​​യ്പ്പു​​​​​കാ​​​​​ര​​​​​ൻ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചെ​​​​​ന്നാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. യ​​​​​ഥാ​​​​​ർ​​​​​ഥ ക്ലീ​​​​​ന​​​​​റു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ ഒ​​​​​ത്തു​​​​​ക​​​​​ളി​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണു വാ​​​​​തു​​​​​വ​​​​​യ്പു​​​​​കാ​​​​​ര​​​​​ൻ ടീം ​​​​​ബ​​​​​സി​​​​​ൽ ക​​​​​യ​​​​​റി​​​​​ക്കൂ​​​​​ടി​​​​​യ​​​​​തും സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​തും.

മേ​​​​​യ് ര​​​​​ണ്ടി​​​​​നു ന​​​​​ട​​​​​ന്ന സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സ് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് x രാ​​​​​ജ​​​​​സ്ഥാ​​​​​ൻ റോ​​​​​യ​​​​​ൽ​​​​​സ് മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നി​​​​​ടെ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി പ്ര​​​​​വേ​​​​​ശി​​​​​ച്ച ര​​​​​ണ്ട് വാ​​​​​തു​​​​​വ​​​​​യ്പു​​​​​കാ​​​​​ർ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ഈ ​​​​​സം​​​​​ഭ​​​​​വ​​വും ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലാ​​​​​ണ് അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത്. മു​​​​​ൻ സീ​​​​​സ​​​​​ണു​​​​​ക​​​​​ളി​​​​​ലെ​​​​​പോ​​​​​ലെ വാ​​​​​തു​​​​​വ​​​​​യ്പ് 2021 സീ​​​​​സ​​​​​ണി​​​​​ലും സ​​​​​ജീ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഏ​​​​​താ​​​​​നം വാ​​​​​തു​​​​​വ​​​​​യ്പു​​​​​കാ​​​​​ർ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.