സ്വ​​പ്നം പൊ​​ലി​​ഞ്ഞു
സ്വ​​പ്നം പൊ​​ലി​​ഞ്ഞു
Monday, January 24, 2022 1:14 AM IST
മും​​ബൈ: എ​​എ​​ഫ്സി വ​​നി​​താ ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ​​നി​​ന്ന് ഇ​​ന്ത്യ പി​ന്മാ​​റി. ഇ​​ന്ത്യ​​ൻ ക്യാ​​ന്പി​​ൽ കോ​​വി​​ഡ്-19 രോ​​ഗം വ്യ​​ാപി​​ച്ച​​തോ​​ടെ ചൈ​​നീ​​സ് താ​​യ്പേ​​യി​​ക്കെ​​തി​​രേ ഇ​​ന്ന​​ലെ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ച്ചു. ഇ​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​ക്ക് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ​​നി​​ന്ന് പി​ന്മാ​​റേ​​ണ്ടി​​വ​​ന്ന​​ത്. കോ​​വി​​ഡി​​നെ​​ത്തു​​ട​​ർ​​ന്ന് ചു​​രു​​ങ്ങി​​യ​​ത് 13 അം​​ഗ ടീ​​മി​​നെ പോ​​ലും ക​​ള​​ത്തി​​ലി​​റ​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​തോ​​ടെ​​യാ​​ണ് മ​​ത്സ​​രം റ​​ദ്ദാ​​ക്കി​​യ​​ത്.

മ​​ത്സ​​ര​​ത്തി​​നു മു​​ന്പ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ഇ​​ന്ത്യ​​ൻ ക്യാ​​ന്പി​​ലെ ഒ​​രു ഡ​​സ​​ൻ ആ​​ളു​​ക​​ൾ കോ​​വി​​ഡ് പോ​​സി​​റ്റീ​​വ് ആ​​യ​​തായാ​​ണ് റി​​പ്പോ​​ർ​​ട്ട്.

മ​​ത്സ​​രം രാ​​ത്രി 7.30നാ​​യി​​രു​​ന്നു ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. 6.30 ആ​​യ​​പ്പോ​​ഴേ​​ക്കും ചൈ​​നീ​​സ് താ​​യ്പേ​​യ് താ​​ര​​ങ്ങ​​ൾ മ​​ത്സ​​ര​​ത്തി​​നു മു​​ന്പു​​ള്ള വാം ​​അ​​പ്പി​​നാ​​യി മൈ​​താ​​ന​​ത്തെ​​ത്തി. എ​​ന്നാ​​ൽ, ഇ​​ന്ത്യ​​ൻ ക്യാ​​ന്പി​​ലെ ഒ​​രു പ്ര​​തി​​നി​​ധി​​യും മൈ​​താ​​ന​​ത്ത് എ​​ത്തി​​യി​​ല്ല. തു​​ട​​ർ​​ന്നാ​​ണ് ഇ​​ന്ത്യ മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് പി​ന്മാ​​റി​​യ​​താ​​യി ഏ​​ഷ്യ​​ൻ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ന്‍റെ സ്ഥി​​രീ​​ക​​ര​​ണം എ​​ത്തി​​യ​​ത്.


19 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യ​​ ഏ​​ഷ്യ ക​​പ്പി​​ൽ ക​​ളി​​ക്കു​​ന്ന​​ത്. ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ക്കാ​​മെ​​ന്ന മോ​​ഹ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ ടൂ​​ർ​​ണ​​മെ​​ന്‍റ് ആ​​രം​​ഭി​​ച്ച​​ത്. എ​​ന്നാ​​ൽ, ഇ​​റാ​​ൻ എ​​തി​​രാ​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നു മു​​ന്പ് ത​​ന്നെ ടീ​​മി​​നു​​ള്ളി​​ൽ ര​​ണ്ട് കോ​​വി​​ഡ് പോ​​സി​​റ്റീ​​വ് കേ​​സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​റാ​​നെ​​തി​​രേ ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു ഫ​​ലം.

ഇ​​നി എ​​ന്ത്

ഗ്രൂ​​പ്പ് എ​​യി​​ൽ ചൈ​​ന, ചൈ​​നീ​​സ് താ​​യ്പേ​​യ്, ഇ​​റാ​​ൻ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പ​​മാ​​യി​​രു​​ന്നു ആ​​തി​​ഥേ​​യ​​രാ​​യ ഇ​​ന്ത്യ. കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ ടീം ​​ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ​​നി​​ന്ന് പി​ന്മാ​​റി​​യ​​തോ​​ടെ ഇ​​ന്ത്യ ക​​ളി​​ച്ച മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഫ​​ല​​ങ്ങ​​ളും അ​​സാ​​ധു​​വാ​​യി. ചൈ​​നീ​​സ് താ​​യ്പേ​​യി​​യെ​​യും ഇ​​റാ​​നെ​​യും കീ​​ഴ​​ട​​ക്കി ചൈ​​ന ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. ഗ്രൂ​​പ്പി​​ൽ​​നി​​ന്ന് ര​​ണ്ടാം സ്ഥാ​​ന​​ത്തോ​​ടെ ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ക്കു​​ന്ന ടീം ​​ഏ​​തെ​​ന്ന് നി​​ർ​​ണ​​യി​​ക്കു​​ന്ന പോ​​രാ​​ട്ട​​മാ​​യി ചൈ​​നീ​​സ് താ​​യ്പേ​​യി x ഇ​​റാ​​ൻ മ​​ത്സ​​രം മാ​​റു​​ക​​യും ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.