അശ്വാഭ്യാസത്തിനായി കുതിരയ്ക്കും കുതിരപ്പുറത്തിരിക്കുന്ന കായിക താരത്തിനുമായുള്ള ആടയാവരണങ്ങൾക്ക് ഏകദേശം 10 മുതൽ 15 ലക്ഷം രൂപവരെ ചെലവ് വരുമെന്നാണു കണക്ക്. ഒരു കുതിരയെ ഒരു മാസം നല്ല രീതിയിൽ പോറ്റണമെങ്കിൽ ചുരുങ്ങിയത് 30,000 രൂപയെങ്കിലും ചെലവ് വരുമെന്നതു മറ്റൊരു കാര്യം. രാജാക്കന്മാരുടെ കായികവിനോദം എന്നാണു പോളോ അറിയപ്പെടുന്നതെന്നതും ശ്രദ്ധേയം.
റാത്തോഡിന്റെ മകൾ ഇന്ത്യയിൽ പോളോ പ്രചാരത്തിലെത്തിച്ച കേണൽ വിക്രം സിംഗ് റാത്തോഡിന്റെ മകളാണ് ദിവ്യാകൃതി സിംഗ്. രാജസ്ഥാനിലെ പോളോയുടെ തലതൊട്ടപ്പനായാണു വിക്രം റാത്തോഡ് അറിയപ്പെടുന്നത്. ആറാം വയസിൽ അശ്വാഭ്യാസം ആരംഭിച്ചവളാണ് മധ്യപ്രദേശുകാരിയായ സുദിപ്തി.
അശ്വാഭ്യാസം പഠിക്കാനായി 17-ാം വയയിൽ ജർമനിക്കു വിമാനം കയറിയവനാണ് അനുഷ് അഗർവാല എന്ന കോൽക്കത്ത സ്വദേശി. ആറാം വയസിൽ കുതിരപ്പുറത്തുകയറിയവനാണ് മുംബൈ സ്വദേശിയായ ഹൃദയ് വിപുൽ ഛേദ്ദ. കഴിഞ്ഞ 10 വർഷമായി യൂറോപ്പിൽ അശ്വാഭ്യാസപഠനത്തിലാണ് ഹൃദയ് വിപുൽ ഛേദ്ദ.