ഹേയ് ജൂഡ് നാപ്പോളിയെ രണ്ടിനെതിരേ നാലു ഗോളുകൾക്കാണു സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. 84-ാം മിനിറ്റ് വരെ രണ്ടു ഗോളടിച്ച് ഇരു ടീമും സമനില പാലിച്ചെങ്കിലും അവസാന മിനിറ്റുകളിൽ രണ്ടുഗോൾകൂടി നേടിയാണ് റയലിന്റെ കുതിപ്പ്. റയലിനായി റോഡ്രിഗോ (11’), ജൂഡ് ബെല്ലിങ്ഗം (22’), നിക്കോ (84’), ഹൊസേലു (94+4) എന്നിവർ ലക്ഷ്യംകണ്ടപ്പോൾ, സിമിയോണി (9’), സോംബോ അംഗ്വീസ (47’) എന്നിവരുടെ വകയായിരുന്നു നാപ്പോളിയുടെ ഗോൾ.
മാസ് മാരിയോ മറ്റു മത്സരങ്ങളിൽ ബെൻഫിക്ക ഇന്റർമിലാനെ സമനിലയിൽ കുരുക്കി. ഇരുടീമും മൂന്നു ഗോൾ വീതം നേടിയ മത്സരത്തിൽ ബെൻഫിക്കയ്ക്കായി ഹാവോ മാരിയോ ഹാട്രിക് നേടി. അർനോറ്റോവിച്ച്, ഫ്രറ്റേസി, സാഞ്ചസ് എന്നിവരുടെ വകയായിരുന്നു ഇന്ററിന്റെ ഗോൾ.
നോക്കൗട്ട് ഉറപ്പിച്ചവർ മാഞ്ചസ്റ്റർ സിറ്റി
ആർബി ലെയ്പ്സിഗ്
റയൽ മാഡ്രിഡ്
ഇന്റർ മിലാൻ
റയൽ സോസിദാദ്
ബയേണ്‍ മ്യൂണിച്ച്
ബാഴ്സലോണ
ഡോർട്ട്മുണ്ട്
അത്ലറ്റിക്കോ മാഡ്രിഡ്
ലാസിയോ
ആഴ്സണൽ
പിഎസ്വി