മണിപ്പുർ ഗ്രൂപ്പ് ചാന്പ്യൻ ഗ്രൂപ്പ് ബിയിലെ അവസാന റൗണ്ടിൽ മണിപ്പുർ 2-1ന് ഡൽഹിയെ കീഴടക്കി. ഇതോടെ അഞ്ച് മത്സരങ്ങളിൽനിന്ന് 13 പോയിന്റുമായി മണിപ്പുർ ഗ്രൂപ്പ് ചാന്പ്യന്മാരായി ക്വാർട്ടറിലേക്ക് മുന്നേറി.
ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചപ്പോൾ 10 ഗോൾ നേടി മണിപ്പുരിന്റെ ഫിജം സനത്തോയ് മീതേയിയാണ് ടോപ് സ്കോറർ സ്ഥാനത്തുള്ളത്.
ക്വാർട്ടർ ഫിക്സ്ചർ മാർച്ച് 04: സർവീസസ് x റെയിൽവേസ് 2.30 pm
ഗോവ x ഡൽഹി 7.00 pm
മാർച്ച് 05: മണിപ്പുർ x ആസാം 2.30 pm
കേരളം x മിസോറം 7.00 pm