പിഎസ്ജിയും ഡോർട്ട്മുണ്ടും ചാന്പ്യൻസ് ലീഗ് സെമിയിൽ
പിഎസ്ജിയും ഡോർട്ട്മുണ്ടും  ചാന്പ്യൻസ് ലീഗ് സെമിയിൽ
Thursday, April 18, 2024 1:53 AM IST
ബാ​ഴ്സ​ലോ​ണ: എ​ഫ്സി ബാ​ഴ്സ​ലോ​ണ​യെ അ​വ​രു​ടെ സ്വ​ന്തം ക​ള​ത്തി​ൽ തോ​ൽ​പ്പി​ക്കാ​നാ​കു​മെ​ന്ന് പാ​രീ​സ് സെ​ന്‍റ് ജെ​ർ​മ​യി​ൻ വീ​ണ്ടും തെ​ളി​യി​ച്ചു.

യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ര​ണ്ടാം പാ​ദ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ കി​ലി​യ​ൻ എം​ബ​പ്പെ​യു​ടെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ൽ പി​എ​സ്ജി 4-1ന് ​ബാ​ഴ്സ​ലോ​ണ​യെ ത​ക​ർ​ത്ത് സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 6-4ന്‍റെ ജ​യ​മാ​ണ് പി​എ​സ്ജി നേ​ടി​യ​ത്.

ചാ​ന്പ്യ​ൻ​സ് ലീ​ഗ്/​യൂ​റോ​പ്യ​ൻ ക​പ്പ് നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ൽ ഹോം ​മ​ത്സ​ര​ത്തി​ൽ ബാ​ഴ്സ​ലോ​ണ ര​ണ്ടാം ത​വ​ണ​യാ​ണ് നാ​ലോ അ​തി​നു മു​ക​ളി​ലോ ഗോ​ൾ വ​ഴ​ങ്ങു​ന്ന​ത്. ര​ണ്ടും പി​എ​സ്ജി​ക്കെ​തി​രേ​യാ​യി​രു​ന്നു (2021 ഫെ​ബ്രു​വ​രി​യി​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ 4-1ന്).

പാ​രീ​സി​ൽ ന​ട​ന്ന ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ൽ ബാ​ഴ്സ​ലോ​ണ 3-2ന് ​ജ​യി​ച്ചി​രു​ന്നു. 61’ പെ​നാ​ൽ​റ്റി, 89 മി​നി​റ്റു​ക​ളി​ലാ​ണ് എം​ബ​പ്പെ​യു​ടെ ഗോ​ളു​ക​ൾ. ഒൗ​സ്മാ​ൻ ഡെം​ബെ​ലെ (40’), വി​തി​ഞ്ഞ (54’) എ​ന്നി​വ​രാ​ണ് മ​റ്റ് ഗോ​ൾ നേ​ട്ട​ക്കാ​ർ.

ബാ​ഴ്സ​ലോ​ണ​യെ റാ​ഫി​ഞ്ഞ 12-ാം മി​നി​റ്റി​ൽ മു​ന്നി​ലെ​ത്തി​ച്ച​താ​ണ്. 29-ാം മി​നി​റ്റി​ൽ റൊ​ണാ​ൾ​ഡ് അ​രൗ​ജൂ നേ​രി​ട്ട് ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ടു പു​റ​ത്താ​യ​തോ​ടെ ബാ​ഴ്സ​യു​ടെ താ​ളം തെ​റ്റി. പി​എ​സ്ജി നാ​ലാം ത​വ​ണ​യാ​ണ് സെ​മി​യി​ലെ​ത്തു​ന്ന​ത്.

ഡോ​ർ​ട്മു​ണ്ട്: സ്വ​ന്തം ക​ള​ത്തി​ൽ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി ബൊ​റൂ​സി​യ ഡോ​ർ​ട്മു​ണ്ട് യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ സെ​മി ഫൈ​ന​ലി​ൽ. ര​ണ്ടി​നെ​തി​രേ നാ​ലു ഗോ​ളി​നാ​ണ് ഡോ​ർ​ട്മു​ണ്ട് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ ത​ക​ർ​ത്തെ​റി​ഞ്ഞ​ത്. ആ​ദ്യ​പാ​ദ​ത്തി​ൽ അ​ത്‌​ല​റ്റി​ക്കോ 2-1ന് ​ജ​യി​ച്ചി​രു​ന്നു. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 5-4ന്‍റെ ജ​യ​മാ​ണ് ജ​ർ​മ​ൻ ക്ല​ബ് സ്വ​ന്ത​മാ​ക്കി​യ​ത്.


ആ​ദ്യ​പ​കു​തി​യി​ൽ ത​ന്നെ ര​ണ്ടു ഗോ​ള​ടി​ച്ച് ഡോ​ർ​മു​ണ്ട് തി​രി​ച്ചു​വ​ര​വി​നു​ള്ള സൂ​ച​ന​ക​ൾ ന​ൽ​കി. എ​ന്നാ​ൽ, ര​ണ്ടാം​പ​കു​തി​യി​ൽ ര​ണ്ടു ഗോ​ൾ നേ​ടി അ​ത്‌​ല​റ്റി​ക്കോ തി​രി​ച്ച​ടി​ച്ചു. പി​ന്നീ​ട് മൂ​ന്നു മി​നി​റ്റി​നി​ടെ ര​ണ്ടു​ഗോ​ളു​ക​ൾ നേ​ടി ഡോ​ർ​മു​ണ്ട് ഗം​ഭീ​ര തി​രി​ച്ചു​വ​ര​വി​ലൂ​ടെ ജ​യം സ്വ​ന്ത​മാ​ക്കി.

ജൂ​ലി​യ​ൻ ബ്രാ​ൻ​ഡ് (34’), ഇ​യാ​ൻ മാ​റ്റ്സെ​ൻ (39’), നി​ക്ല​സ് ഫു​ൾ​ക്ര​ഗ് (71’), മാ​ഴ്സ​ൽ സാ​ബി​റ്റ്സ​ർ (74’) എ​ന്നി​വ​രാ​ണ് ഡോ​ർ​ട്മു​ണ്ടി​നാ​യി വ​ല​കു​ലു​ക്കി​യ​ത്.

49-ാം മി​നി​റ്റി​ൽ മാ​റ്റ് ഹ​മ്മ​ൽ​സി​ന്‍റെ ഓ​ണ്‍​ഗോ​ളി​ൽ ഒ​രു ഗോ​ൾ മ​ട​ക്കി​യ അ​ത്‌​ല​റ്റി​ക്കോ​യു​ടെ ര​ണ്ടാം ഗോ​ൾ എ​യ്ഞ്ച​ൽ കൊ​റേ​യ (64’) വ​ക​യാ​യി​രു​ന്നു.

നാ​ലാം ത​വ​ണ​യാ​ണ് ബൊറൂസിയ ഡോ​ർ​മു​ണ്ട് ചാ​ന്പ്യ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. 2012-13നു​ശേ​ഷം ആ​ദ്യ​മാ​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.