2024-25 സീസണിൽ ഐഎസ്എല്ലിൽ അരങ്ങേറുന്ന മുഹമ്മദൻ എസ്സി ഐ ലീഗ് ചാന്പ്യന്മാരായാണ് സ്ഥാനക്കയറ്റം നേടിയത്. മാത്രമല്ല, 1960ൽ അഗ ഖാൻ ഗോൾഡ് കപ്പ് എന്ന ഇന്റർനാഷണൽ ട്രോഫി അവരുടെ ഷെൽഫിലുണ്ട്.
ഇത്തവണ കപ്പടിക്കണം പതിവുപോലെ 2024-25 സീസണിനു തുടക്കമിടുന്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസിൽ കപ്പുണ്ട്. പ്രീസീസണ് ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ അസംതൃപ്തി ആദ്യമായി ഔദ്യോഗികമായി അറിയിച്ചെന്നതും ശ്രദ്ധേയം.
സെന്റർ സ്ട്രൈക്കറിനെ സൈൻ ചെയ്യാൻ വൈകിയതും ഡിഫെൻസീവ് മിഡ്ഫീൽഡിലെ ഏറ്റവും മികച്ച ഇന്ത്യൻ താരമായ ജീക്സണ് സിംഗിനെ വിട്ടുകളഞ്ഞതുമെല്ലാം ആരാധകരെ ചൊടിപ്പിച്ചു.
ജീക്സണ് സിംഗ് കഴിഞ്ഞ സീസണിൽത്തന്നെ ബ്ലാസ്റ്റേഴ്സ് വിടാൻ തയാറായിരുന്നു എന്നായിരുന്നു ബ്ലാസ്റ്റേഴ്സ് സ്പോർടിംഗ് ഡയറക്ടർ കരോളിൻ സ്കിൻകിസിന്റെ വെളിപ്പെടുത്തൽ.
ഏതാലായും സ്വീഡിഷ് മാനേജർ മിഖേൽ സ്റ്റാറെയുടെ ശിക്ഷണത്തിൽ പുതിയ ശൈലിയിലും തന്ത്രങ്ങളിലുമാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
നാളെ, തിരുവോണനാളിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സീസണിന്റെ ശുഭാരംഭം കുറിക്കാൻ ബ്ലാസ്റ്റേഴ്സ് ഇറങ്ങും. പഞ്ചാബ് എഫ്സിയാണ് മഞ്ഞപ്പടയുടെ എതിരാളികൾ. കപ്പില്ലാത്തവർ എന്ന നാണക്കേടുമാറ്റി കപ്പടിച്ച് കലിപ്പടക്കണം എന്നാണ് ആരാധകരുടെ ആഗ്രഹം...