400 തികച്ച് ജസ്പ്രീത് ബുംറ രാജ്യാന്തര ക്രിക്കറ്റിൽ 400 വിക്കറ്റ് എന്ന നേട്ടം പിന്നിട്ട് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോഴായിരുന്നു ബുംറ ഈ നേട്ടത്തിലെത്തിയത്.
50 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ നാശംവിതച്ചത്. സിറാജ്, ആകാഷ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഷക്കീബ് അൽ ഹസനായിരുന്നു (32) ബംഗ്ല ഇന്നിംഗ്സിലെ ടോപ് സ്കോറർ.
രാജ്യാന്തര ക്രിക്കറ്റിൽ 400 വിക്കറ്റ് വീഴ്ത്തുന്ന ആറാമത് ഇന്ത്യൻ പേസറാണ് ബുംറ. കപിൽ ദേവ് (687 വിക്കറ്റ്), സഹീർ ഖാൻ (597), ജവഗൽ ശ്രീനാഥ് (551), മുഹമ്മദ് ഷമി (448), ഇഷാന്ത് ശർമ (434) എന്നിവരാണ് രാജ്യാന്തര ക്രിക്കറ്റിൽ 400 വിക്കറ്റ് ക്ലബ്ബിൽ നേരത്തേ ഇടംപിടിച്ച ഇന്ത്യൻ പേസർമാർ.
സ്കോർബോർഡ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 91.2 ഓവറിൽ 376.
ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ്: ഇസ്ലാം ബി ബുംറ 2, സാക്കിർ ഹസൻ സി ആകാഷ് 3, ഷാന്റൊ സി കോഹ്ലി ബി സിറാജ് 20, മൊമിനുൾ ബി ആകാഷ് 0, മുഷ്ഫിഖുർ സി രാഹുൽ ബി ബുംറ 8, ഷക്കീബ് സി പന്ത് ബി ജഡേജ 32, ലിറ്റണ്‍ സി ജുറെൽ (സബ്) ബി ജഡേജ 22, മെഹ്ദി മിറാസ് നോട്ടൗട്ട് 27, ഹസൻ മഹമൂദ് സി കോഹ്ലി ബി ബുംറ 9, തസ്കിൻ ബി ബുംറ 11, നഹിദ് റാണ ബി സിറാജ് 11, എക്സ്ട്രാസ് 4, ആകെ 47.1 ഓവറിൽ 149.
വിക്കറ്റ് വീഴ്ച: 1-2, 2-22, 3-22, 4-36, 5-40, 6-91, 7-92, 8-112, 9-130, 10-149.
ബൗളിംഗ്: ബുംറ 11-1-50-4, സിറാജ് 10.1-1-30-2, ആകാശ് ദീപ് 5-0-19-2, ആർ. അശ്വിൻ 13-4-29-0, ജഡേജ 8-2-19-2.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: ജയ്സ്വാൾ സി ലിറ്റണ്‍ ബി നഹിദ് 10, രോഹിത് സി സാക്കിർ ബി തസ്കിൻ 5, ഗിൽ നോട്ടൗട്ട് 33, കോഹ്ലി എൽബിഡബ്ല്യു ബി മെഹ്ദി മിറാസ് 17, പന്ത് നോട്ടൗട്ട് 12, എക്സ്ട്രാസ് 4, ആകെ 23 ഓവറിൽ 81/3.
വിക്കറ്റ് വീഴ്ച: 1-15, 2-28, 3-67.
ബൗളിംഗ്: തസ്കിൻ അഹമ്മദ് 3-0-17-1, ഹസൻ മഹമൂദ് 5-1-12-0, നഹിദ് റാണ 3-0-12-1, ഷക്കീബ് അൽ ഹസൻ 6-0-20-0, മെഹ്ദി ഹസൻ മിറാസ് 6-0-16-1.