യാചകി ദീദിയുടെ ഭാണ്ഡത്തിൽ ലക്ഷത്തിലേറെ രൂപ!
യാചകി ദീദിയുടെ ഭാണ്ഡത്തിൽ ലക്ഷത്തിലേറെ രൂപ!
Friday, August 26, 2016 12:42 PM IST
<ആ>എ.ജെ. വിൻസൻ

വാടാനപ്പള്ളി: ഇതര സംസ്‌ഥാനക്കാരിയായ മാനസികാസ്വാസ്‌ഥ്യമുള്ള ദേജ എന്ന ദീദിയുടെ ഭാണ്ഡത്തിൽ ലക്ഷത്തിൽപ്പരം രൂപ. പൈസ എണ്ണിത്തിട്ടപ്പെടുത്താനെടുത്ത സമയം അഞ്ചുമണിക്കൂർ. തിട്ടപ്പെടുത്തിയ തുക 1,11,678 രൂപ!

വാടാനപ്പള്ളി സെന്ററിൽ തൃശൂർ റോഡിൽനിന്നു തൃപ്രയാറിലേക്കു തിരിയുന്നിടത്തെ വസ്ത്രവ്യാപാര സ്‌ഥാപനത്തിന്റെ വരാന്തയിൽ അന്തിയുറങ്ങിയിരുന്ന ദീദിയെ ആശുപത്രിയിലാക്കിയപ്പോഴാണു പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭാണ്ഡക്കെട്ട് പരിശോധിച്ചത്. വായിലും ചുണ്ടിലും പഴുപ്പു കണ്ടതിനെത്തുടർന്നാണു ദീദിയെ ഡിവൈഎഫ്ഐ പ്രവർത്തകരും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.എൻ. സുധീഷും പ്രസിഡന്റ് ഷിജിത്ത് വടക്കുംചേരിയും വാടാനപ്പള്ളി പോലീസും ചേർന്ന് ആശുപത്രിയിലാക്കാൻ നടപടി സ്വീകരിച്ചത്. അതിനുമുമ്പ് ഇവരെ തൃശൂർ ജെസിഎം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവർക്കൊപ്പം മനോനില തകരാറിലായ പരിമള എന്ന സ്ത്രീയുമുണ്ടായിരുന്നു. കോടതിയുടെ നിർദേശ പ്രകാരം ഇരുവരെയും മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.

ഇതിനു ശേഷമാണ് പോലീസും പഞ്ചായത്ത് അധികൃതരും ചേർന്നു ദീദിയുടെ ഭാണ്ഡം തുറന്നത്. പത്തുമുതൽ ആയിരം വരെയുള്ള കറൻസി നോട്ടുകളും 25 പൈസമുതൽ പത്തു രൂപ വരെയുള്ള നാണയങ്ങളും 200 ദിർഹത്തിന്റെ ഒരു നോട്ടും ഭാണ്ഡത്തിൽ കണ്ടതോടെ അധികൃതർക്കും നാട്ടുകാർക്കും കൗതുകമായി. കാൽ ചാക്കോളമുള്ള നാണയത്തുട്ടുകൾ രണ്ടുപേർ ചേർന്നാണ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ഓഫീസിലെത്തിച്ചത്.
<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ27ഢമറമിമുുമഹഹ്യബ്യമരവമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

89,610 രൂപയുടെ കറൻസികളും ബാക്കി നാണയങ്ങളുമാണ് ഭാണ്ഡക്കെട്ടിലുണ്ടായിരുന്നത്. പത്തുരൂപയുടെ 5609 നോട്ടുകളും 100 രൂപയുടെ 167 നോട്ടുകളും അഞ്ചു രൂപയുടെ 2612 നാണയങ്ങളുമുൾപ്പെടെയാണിത്. കോടതിനിർദേശ പ്രകാരം ദീദിയുടെ പേരിൽ പഞ്ചായത്ത് പ്രസിഡന്റ്, വാടാനപ്പള്ളി എസ്ഐ എന്നിവരുടെ ചുമതലയിൽ തുക ബാങ്കിലിടും.

മാനസികാരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്കുശേഷം ദീദിയെ മഹിളാ മന്ദിരത്തിലേക്കു മാറ്റുമെന്നു വാടാനപ്പള്ളി എസ്ഐ ശ്രീജിത്ത് പറഞ്ഞു. മുപ്പതു വർഷമായി ദീദി വാടാനപ്പള്ളിയിലുണ്ട്. തൃത്തല്ലൂരിലെ പഴയൊരു സ്വകാര്യ സ്‌ഥാപനത്തിന്റെ വരാന്തയിലാണ് ദീദിയും യാചകിയായ മറ്റൊരു വൃദ്ധയും കഴിഞ്ഞിരുന്നത്. പിന്നീട് ദീദി വാടാനപ്പള്ളി സെന്ററിലേക്കു വന്നിട്ടിപ്പോൾ നാലുവർഷത്തിലേറെയായി.

പേരു ചോദിച്ചാൽ ചിരിയാണു മറുപടി. പിന്നെ ഹരിയാനയിലെ പ്രാദേശിക ഭാഷയിൽ അവ്യക്‌തമായ എന്തെങ്കിലും പറയും. ഹിന്ദി സംസാരിക്കുന്നതിനാൽ നാട്ടുകാർക്ക് ഇവർ ദീദിയായി. ഭാണ്ഡക്കെട്ടിനു മുകളിൽ ഒരു വടി വച്ച് എപ്പോഴും കാവലിരിക്കും. ഭാണ്ഡത്തിനരികിലേക്ക് ആരെങ്കിലും വന്നാൽ ഹിന്ദിയിൽ ചീത്തവിളിച്ച് ഓടിക്കും. പരിസരത്തെ ബേക്കറിയുടമയായ ഫ്രഡി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.എൻ. സുധീഷ്, ചുമട്ടുതൊഴിലാളികൾ എന്നിവരായിരുന്നു ദീദിയുടെ സഹായികൾ. ഫ്രഡിയുടെ ബേക്കറിയിൽനിന്നു സൗജന്യമായി നൽകുന്ന നെയ്യപ്പവും ജിലേബിയുമാണ് ഇഷ്‌ടഭക്ഷണം. മറ്റാരെങ്കിലും ഭക്ഷണം നൽകിയാൽ ചിലപ്പോഴേ വാങ്ങൂ. ഫ്രഡി നൽകുന്ന വെളിച്ചെണ്ണ തലയിൽ തേച്ചുകുളിക്കും. പിന്നെ മിക്ക ദിവസങ്ങളിലും സ്വയം ഭക്ഷണം തയാറാക്കി കഴിക്കും, ഉറങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.