തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 2019-20 വര്‍ഷത്തെ ഫീസ് നിശ്ചയിച്ചു. 19 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസാണ് ജസ്റ്റീസ് രാജേന്ദ്ര ബാബു അധ്യക്ഷനായ ഫീ റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചത്. ഇന്നലെ ഇതുസംബന്ധിച്ചുള്ള ഉത്തരവിറങ്ങി.
എന്നാല്‍, ഇപ്പോള്‍ നിശ്ചയിച്ച ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന് അറിയിച്ചു.
ആകെയുള്ള എംബിബിഎസ് സീറ്റുകളുടെ 85 ശതമാനത്തില്‍ 5.85 ലക്ഷം രൂപ മുതല്‍ 7.19 ലക്ഷം രൂപ വരെയാണ് ഫീസ്. 15 ശതമാനം വരുന്ന എന്‍ആര്‍ഐ സീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ 20 ലക്ഷം രൂപ തന്നെയായിരിക്കും ഇത്തവണയും ഫീസ്. 2018-19 വര്‍ഷത്തെ ഫീസ് ഘടനയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും കമ്മിറ്റി തീരുമാനിച്ചു. കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതി വിധിക്കു വിധേയമായിരിക്കും ഇതില്‍ തീരുമാനമെന്ന് ഫീ റെഗുലേറ്ററി കമ്മിറ്റി വ്യക്തമാക്കി.
ഫീ റെഗുലേറ്ററി കമ്മിറ്റി കോളജുകള്‍ക്കു നിശ്ചയിച്ച ഫീസ്
അസീസിയ, കൊല്ലം - 6.16 ലക്ഷം രൂപ
ബിലീവേഴ്സ് ചര്‍ച്ച്, തിരുവല്ല- 6.16 ലക്ഷം
ഡിഎം വയനാട്- 6.58 ലക്ഷം
സോമര്‍വെല്‍ സിഎസ്ഐ, തിരുവനന്തപുരം- 6.16 ലക്ഷം
ജൂബിലി, തൃശൂര്‍ -6.16 ലക്ഷം
കരുണ, പാലക്കാട് - 5,94,594 രൂപ.
കെഎംസിടി, കോഴിക്കോട്- 6,09 ലക്ഷം
എംഇഎസ്, പെരിന്തല്‍മണ്ണ - 6.16 ലക്ഷം
പികെ ദാസ്, പാലക്കാട് - 6,64,400 രൂപ.
പുഷ്പഗിരി, തിരുവല്ല - 6.16 ലക്ഷം
ഗോകുലം, വെഞ്ഞാറമ്മൂട് - 6.16 ലക്ഷം
ശ്രീനാരായണ, എറണാകുളം- 7. 19 ലക്ഷം
അല്‍ അസര്‍, തൊടുപുഴ - 6.16 ലക്ഷം
അമല, തൃശൂര്‍ - 6.16 ലക്ഷം
മലബാര്‍, കോഴിക്കോട് - 6.16 ലക്ഷം
മലങ്കര, കോലഞ്ചേരി -6.16ലക്ഷം
മൗണ്ട് സിയോന്‍, പത്തനംതിട്ട -6.11 ലക്ഷം
എസ്യുടി, തിരുവനന്തപുരം - 5.85 ലക്ഷം
ട്രാവന്‍കൂര്‍, കൊല്ലം - 6.16 ലക്ഷം
കൂടിയാലോചിച്ചു തുടര്‍നടപടി: ക്രിസ്ത്യന്‍ മെഡി. മാനേജ്മെന്റ്
തിരുവനന്തപുരം: ഫീ റെഗുലേറ്ററി കമ്മിറ്റിക്കു മുന്നില്‍ ഉന്നയിച്ച ഫീസ് ഘടനയില്‍നിന്ന് ഏറെ കുറവാണ് ജസ്റ്റീസ് രാജേന്ദ്ര ബാബു നിര്‍ണയിച്ച ഫീസെന്ന് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്. ഫീസ് നിര്‍ണയത്തിനായി കണക്കാക്കിയ മാനദണ്ഡം എന്താണെന്നു വ്യക്തമാകുന്നില്ല. ഇന്നു കൂടിയാലോചനകള്‍ നടത്തിയ ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റ് പ്രതിനിധി ഇഗ്നേഷ്യസ് ദീപികയോട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.