കുട്ടികൾ രണ്ടിൽ കൂടുതൽ പാടില്ലെന്നു ശിവസേന
കുട്ടികൾ രണ്ടിൽ കൂടുതൽ പാടില്ലെന്നു ശിവസേന
Thursday, February 13, 2020 12:35 AM IST
ന്യൂ​ഡ​ൽ​ഹി: ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ രാ​ജ്യ​ത്ത് ഒ​രു കു​ടും​ബ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ശി​വ​സേ​ന പാ​ർ​ല​മെ​ന്‍റി​ൽ. ശി​വ​സേ​ന എം​പി അ​നി​ൽ ദേ​ശാ​യി ആ​ണ് രാ​ജ്യ​സ​ഭ​യി​ൽ ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ​ത്തി​നു ര​ണ്ടു കു​ട്ടി​ക​ൾ എ​ന്ന നി​ബ​ന്ധ​ന​യു​ൾ​പ്പെടെ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ചെ​റി​യ കു​ടും​ബ​ങ്ങ​ളെ സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും വ​ലി​യ കു​ടും​ബ​ങ്ങ​ളു​ടെ മേ​ൽ അ​ധി​ക നി​കു​തി ചു​മ​ത്ത​ണ​മെ​ന്നും ബി​ല്ലി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഒ​രു കു​ടും​ബ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ല. നി​കു​തി, ജോ​ലി, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​ള​വു​ക​ൾ ന​ൽ​കി സ​ർ​ക്കാ​ർ ചെ​റി​യ കു​ടും​ബ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ര​ണ്ടു കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ലു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കു സ​ബ്സി​ഡി​ക​ൾ ഉ​ൾ​പ്പെടെ എ​ല്ലാ ഇ​ള​വു​ക​ളും റ​ദ്ദാ​ക്ക​ണം.


ഭ​ര​ണ​ഘ​ട​ന​യി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള ഡ​യ​റ​ക്റേ​റ്റീ​വ് പ്രി​ൻ​സി​പ്പി​ൾ​സ് ഓ​ഫ് സ്റ്റേ​റ്റ് പോ​ളി​സീ​സ് എ​ന്ന ഭാ​ഗ​ത്ത് ഭേ​ദ​ഗ​തി വ​രു​ത്തി പു​തി​യ വ്യ​വ​സ്ഥ ചേ​ർ​ക്ക​ണ​മെ​ന്നാ​ണ് അ​നി​ൽ ദേ​ശാ​യി​യു​ടെ സ്വ​കാ​ര്യ ബി​ല്ലി​ൽ പ​റ​യു​ന്ന​ത്. പോ​ഷ​കാ​ഹാ​ര​ത്തി​നും പൊ​തുജ​നാ​രോ​ഗ്യ​ത്തി​നും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ​ത്വ​ര ന​ട​പ​ടി​യെ​ടു​ക്ക​ണം എ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന​യി​ലെ 47-ാം വ​കു​പ്പി​നു​ശേ​ഷം ജ​ന​സം​ഖ്യ നി​യ​ന്ത്ര​ണ​ത്തി​നാ​യി 47 എ ​എ​ന്നൊ​രു വ​കു​പ്പു കൂ​ടി കൂ​ട്ടി​ച്ചേ​ർ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.


സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.