മിന്നലേറ്റ റഷ്യൻ വിമാനത്തിനു ലാൻഡിംഗിനിടെ തീപിടിച്ച് 41 മരണം
മിന്നലേറ്റ റഷ്യൻ വിമാനത്തിനു ലാൻഡിംഗിനിടെ തീപിടിച്ച് 41 മരണം
Tuesday, May 7, 2019 12:20 AM IST
മോ​​​സ്കോ: മോ​​സ്കോ​​യി​​ലെ ഷെ​​രെ​​മെ​​ത്യേ​​വാ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം ലാ​​ൻ​​ഡിം​​ഗി​​നി​​ടെ വി​​​മാ​​​ന​​​ത്തി​​​നു തീ​​​പി​​​ടി​​​ച്ച് 41 പേ​​​ർ വെ​​​ന്തു​​​മ​​​രി​​​ച്ചു. 78 യാ​​ത്ര​​ക്കാ​​രി​​ൽ 37 പേ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി.

വി​​മാ​​ന​​ത്തി​​ന് ഇ​​ടി​​മി​​ന്ന​​ലേ​​റ്റ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ഗ്രൗ​​ണ്ട് ക​​ൺ​​ട്രോ​​ളു​​മാ​​യു​​ള്ള റേ​​ഡി​​യോ ബ​​ന്ധം ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്നു​​വെ​​ന്ന് പൈ​​ല​​റ്റ് ഡെ​​ന്നീ​​സ് എ​​വ്ഡോ​​കി​​മോ​​വി​​നെ ഉ​​ദ്ധ​​രി​​ച്ച് റ​​ഷ്യ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​ട്ട് ചെ​​യ്തു.

ഫു​​ൾ​​ടാ​​ങ്ക് ഇ​​ന്ധ​​ന​​മു​​ള്ള വി​​മാ​​നം ഇ​​ടി​​ച്ചി​​റ​​ക്കു​​ന്പോ​​ൾ തീ​​പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു. എ​​​യ്റോ​​​ഫ്ളോ​​​ട്ടി​​ന്‍റെ സു​​ഖോ​​യി സൂ​​പ്പ​​ർ​​ജെ​​റ്റ് 100 യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പെ​​​ട്ട​​​ത്.

റ​​​ഷ്യ​​​യു​​​ടെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ​​​ട്ട​​​ണ​​​മാ​​​യ മു​​​ർ​​​മാ​​​ൻ​​​സ്കി​​​ലേ​​​ക്കു പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന വി​​മാ​​നം കാ​​ലാ​​വ​​സ്ഥ മോ​​ശ​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം ഷെ​​​രെ​​​മെ​​​ത്യേ​​​വോ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​ൽ മ​ട​ങ്ങി​യെ​ത്തു​ക​യാ​യി​രു​ന്നു. ഫ്ളൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റ് മാ​ക്സിം മൊ​യ്സീ​വും മ​രി​ച്ച​വ​രി​ൽ പെ​ടു​ന്നു.​വി​മാ​ന​ത്തി​ന്‍റെ പി​ൻ​വാ​തി​ലി​ലൂ​ടെ യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മാ​ക്സിം മൊ​യ്സീ​വ് ഒ​ടു​വി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.


ഞാ​യ​റാ​ഴ്ച പ്രാ​ദേ​ശി​ക​സ​മ​യം വൈ​കു​ന്നേ​രം 6.30 നാ​യി​രു​ന്നു ദു​ര​ന്തം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​റു പേ​ർ ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​ഞ്ചു ജീ​വ​ന​ക്കാ​രു​ൾ​പ്പെ​ടെ 78 പേ​രാ​ണു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും റ​ഷ്യ​ൻ ഗ​താ​ഗ​ത മ​ന്ത്രി യെ​വ്ഗെ​നി ഡീ​ട്രി​ച് പ​റ​ഞ്ഞു. ത​ക​ർ​ന്ന വി​മാ​ന​ത്തി​നു പി​ന്നി​ൽ ക​റു​ത്ത​പു​ക​യ്ക്കി​ട​യി​ലൂ​ടെ ആ​ളു​ക​ൾ പു​റ​ത്തേ​ക്ക് ഓ​ടു​ന്ന വീ​ഡി​യോ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ പു​റ​ത്തു​വി​ട്ടു. വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക് ബോ​ക്സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.