ക്രൂഡ് @ $75.42
ക്രൂഡ് @ $75.42
Thursday, April 25, 2019 11:12 PM IST
ല​​​ണ്ട​​​ൻ: ക്രൂ​​​ഡ് വി​​​ല റി​​​ക്കാ​​​ർ​​​ഡി​​​ൽ. ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡി​​​ന്‍റെ വി​​​ല ആ​​​റു മാ​​​സ​​​ത്തി​​​നി​​​ട​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി 75 ഡോ​​​ള​​​റി​​​നു​​​മു​​​ക​​​ളി​​​ലെ​​​ത്തി. ഇ​​​റാ​​​ന്‍റെ മേ​​​ലു​​​ള്ള അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഉ​​​പ​​​രോ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ണ്ണ​​​വി​​​പ​​​ണി​​​യി​​​ൽ ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വ് ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​ണ് വി​​​ല ഉ​​​യ​​​രാ​​​ൻ കാ​​​ര​​​ണം.
അ​​​തേ​​​സ​​​മ​​​യം, ഡ​​​ബ്ല്യു​​​ടി​​​ഐ ഇ​​​നം ക്രൂ​​​ഡും ആ​​​റു മാ​​​സ​​​ത്തി​​​നി​​​ട​​​യി​​​ലെ റി​​​ക്കാ​​​ർ​​​ഡ് വി​​​ല​​​യാ​​​യ 66.16 ഡോ​​​ള​​​റി​​​ലെ​​​ത്തി.

ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് ക്രൂ​​​ഡ് വാ​​​ങ്ങാ​​​ൻ ഇ​​​റ​​​ക്കു​​​മ​​​തി രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​നു​​​മ​​​തി ഈ ​​​മാ​​​സം അ​​​വ​​​സാ​​​നി​​​ക്കും. ഇ​​​ത് ക്രൂ​​​ഡ് മാ​​​ർ​​​ക്ക​​​റ്റി​​​ൽ ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വ് ഉ​​​ണ്ടാ​​​ക്കും. ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞാ​​​ലും ത​​​ത്കാ​​​ലം ഉ​​​ത്പാ​​​ദ​​​നം കൂ​​​ട്ടാ​​​ൻ ത​​​ങ്ങ​​​ൾ​​​ക്കു പ​​​ദ്ധ​​​തി​​​യി​​​ല്ലെ​​​ന്ന് പ്ര​​​ധാ​​​ന ക്രൂ​​​ഡ് ഉ​​​ത്പാ​​​ദ​​​ക രാ​​​ജ്യ​​​മാ​​​യ സൗ​​​ദി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

റ​​​ഷ്യ​​​യും ഒ​​​പ്പെ​​​ക്കും (പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പാ​​​ദ​​​ക രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന) ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ച്ച​​​തോ​​​ടെ ഈ ​​​വ​​​ർ​​​ഷം എ​​​ണ്ണ​​​വി​​​ല ഉ​​​യ​​​ർ​​​ച്ച​​​യു​​​ടെ പാ​​​ത​​​യി​​​ലാ​​​ണ്. ഇ​​​തു കൂ​​​ടാ​​​തെ വെ​​​ന​​​സ്വേ​​​ല​​​യ്ക്കു​​​മേ​​​ലു​​​ള്ള ഉ​​​പ​​​രോ​​​ധ​​​വും ക്രൂ​​​ഡ് വി​​​ല ക​​​യ​​​റാ​​​ൻ കാ​​​ര​​​ണ​​​മാ​​​ണ്.


ക​​​ന്പോ​​​ള​​​ങ്ങ​​​ളി​​​ൽ ഇ​​​ടി​​​വ്

മും​​​ബൈ: ക്രൂ​​​ഡ് വി​​​ല കു​​​തി​​​ച്ച​​​ത് ഇ​​​ന്ത്യ​​​ൻ ക​​​മ്പോ​​​ള​​​ങ്ങ​​​ളി​​​ൽ ഇ​​​ടി​​​വു​​​ണ്ടാ​​​ക്കി. സെ​​​ൻ​​​സെ​​​ക്സ് 323.82 പോ​​​യി​​​ന്‍റ് താ​​​ഴ്ന്ന് 38,730.86ലും ​​​നി​​​ഫ്റ്റി 84.35 പോ​​​യി​​​ന്‍റ് ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി 11,641.80 പോ​​​യി​​​ന്‍റി​​​ലും ക്ലോ​​​സ് ചെ​​​യ്തു. ക്രൂ​​​ഡ് വി​​​ല ഉ​​​യ​​​ർ​​​ന്ന​​​തും രൂ​​​പ​​​യു​​​ടെ ചാ​​​ഞ്ചാ​​​ട്ട​​​വും നി​​​ക്ഷേ​​​പ​​​ക​​​രെ വി​​​ല്പ​​​ന​​​ക്കാ​​​രാ​​​ക്കി. ഓ​​​ട്ടോ, മെ​​​റ്റ​​​ൽ, എ​​​ന​​​ർ​​​ജി, ഫി​​​നാ​​​ൻ​​​ഷ​​​ൽ ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്ക് വ​​​ലി​​​യ ഇ​​​ടി​​​വു​​​ണ്ടാ​​​യി.

ഇ​​​ന്ന​​​ലെ മി​​​ക​​​ച്ച മു​​​ന്നേ​​​റ്റ​​​ത്തോ​​​ടെ വ്യാ​​​പാ​​​രം തു​​​ട​​​ങ്ങി​​​യ ക​​​മ്പോ​​​ള​​​ങ്ങ​​​ളി​​​ൽ അ​​​വ​​​സാ​​​ന അ​​​ര മ​​​ണി​​​ക്കൂ​​​റി​​​ൽ പെ​​​ട്ടെ​​​ന്നു​​​ള്ള വി​​​ല്പ​​​ന​​​യാ​​​യി​​​രു​​​ന്നു കാ​​​ണാ​​​നാ​​​യ​​​ത്.

രൂ​പ​യ്ക്കു ത​ള​ർ​ച്ച

മും​ബൈ: രൂ​പ​യ്ക്കു വീ​ണ്ടും ത​ക​ർ​ച്ച. ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലെ കു​തി​പ്പാ​ണു കാ​ര​ണം. ഡോ​ള​റി​ന് ഇ​ന്ന​ലെ 39 പൈ​സ വ​ർ​ധി​ച്ച് 70.25 രൂ​പ​യാ​യി. മാ​ർ​ച്ച് ആ​റി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ണ നി​ല​യി​ലാ​ണു രൂ​പ. ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് ഓ​യി​ൽ വീ​പ്പ​യ്ക്ക് 75 ഡോ​ള​റി​നു മു​ക​ളി​ലാ​ണ്.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല ഇ​ന്ന​ലെ ഔ​ൺ​സി​ന് (31.1 ഗ്രാം) 1280 ​ഡോ​ള​റി​നു മു​ക​ളി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.