ധ​ന​ക്ക​മ്മി കു​തി​ക്കു​ന്നു
ധ​ന​ക്ക​മ്മി കു​തി​ക്കു​ന്നു
Wednesday, September 30, 2020 11:34 PM IST
മും​ബൈ: രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ നേ​ർ​സാ​ക്ഷ്യ​മാ​യി ധ​ന​ക്ക​മ്മി​ക്ക​ണ​ക്ക്. ഏ​പ്രി​ൽ​മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യു​ടെ ധ​ന​ക്ക​മ്മി 8.7 ല​ക്ഷം കോ​ടി​യാ​യി. ബ​ജ​റ്റ് പ്ര​തീ​ക്ഷ​യു​ടെ 109.3 ശ​ത​മാ​നം വ​രു​മി​ത്.

ഏ​പ്രി​ൽ​മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള അ​ഞ്ച് മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ അറ്റ നി​കു​തി വ​രു​മാ​നം 2.84 ല​ക്ഷം കോ​ടി​യാ​ണ്. പൊ​തു ചെ​ല​വ് ആ​ക​ട്ടെ 12.5 ല​ക്ഷം കോ​ടി​യും. കോ​വി​ഡ് പ്ര​തി​ന്ധി​യെ​ത്തു​ട​ർ​ന്ന് നി​കു​തി വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ ഇ​ടി​വാ​ണ് ധ​ന​ക്ക​മ്മി കു​തി​ക്കാ​ൻ കാ​ര​ണം.


ന​ട​പ്പു​സാ​ന്പ​ത്തി​ക വ​ർ​ഷം രാ​ജ്യ​ത്തെ ധ​ന​ക്ക​മ്മി ജി​ഡി​പി​യു​ടെ എ​ട്ട് ശ​ത​മാ​ന​മാ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. ധ​ന​ക്ക​മ്മി ജി​ഡി​പി​യു​ടെ 3.5 ശ​ത​മാ​നം​ആ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നേ​ര​ത്തെ​യു​ള​ള പ്ര​വ​ച​നം.​അ​തേ​സ​മ​യം ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷം ര​ണ്ടാം പ​കു​തി​യി​ൽ 4.34 ല​ക്ഷം കോ​ടി രൂ​പ പൊ​തു വി​പ​ണി​യി​ൽ​നി​ന്ന് വാ​ങ്ങു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.