രണ്ടുതവണയായി പവന് 480 രൂപ കുറഞ്ഞു
Thursday, August 11, 2022 12:07 AM IST
കൊച്ചി: സംസ്ഥാനത്ത് രണ്ടു തവണയായി ഇന്നലെ പവന് 480 രൂപ കുറഞ്ഞു. രാവിലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ഉച്ചയോടെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണു കുറഞ്ഞത്. നിലവിൽ ഗ്രാമിന് 4,735 രൂപയും പവന് 37,880 രൂപയുമാണു വില.