ടെക് ഭീമൻമാരെയും കോർപറേറ്റുകളെയും നിലയ്ക്കുനിർത്താൻ യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികളിൽ ഒടുവിലത്തേതാണ് ഈ വിധി. നേരത്തേ, ആമസോണ്‍ ഡോട്ട് കോമിന് 74.6 കോടി യൂറോ ലക്സംബർഗ് പിഴ വിധിച്ചിരുന്നു. ആപ്പിളിനും വാട്സ്ആപ്പിനുമൊക്കെ യൂണിയൻ പിഴ വിധിച്ചിട്ടുണ്ട്.
തുടക്കം പത്തുവര്‍ഷം മുമ്പ് സ്നോഡനിൽനിന്ന് ഫേസ്ബുക്ക്, ഗൂഗിൾ ഉൾപ്പെടെയുള്ള കന്പനികൾ ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ അമേരിക്കൻ ഏജൻസികൾക്കു ലഭിക്കുന്നതായി 2013ൽ യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസി കരാറുകാരനായ എഡ്വേർഡ് സ്നോഡൻ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഓസ്ട്രിയൻ സുരക്ഷാ കാംപയ്നറായ മാക്സ് സ്ക്രീംസ് ഫേസ്ബുക്കിന്റെ യൂറോപ്യൻ യൂണിയനിലെ ഡേറ്റ യുഎസിലേക്കു മാറ്റുന്നതിനെതിരായ നിയമയുദ്ധം തുടങ്ങിയത്.
2020ൽ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റീസ് ഈ ഡേറ്റ കൊണ്ടുപോകൽ നിയമവിരുദ്ധമാണെന്നു വിധിച്ചു. എന്നാൽ, മതിയായ സുരക്ഷ ഉറപ്പാക്കിയാൽ കന്പനികൾക്കു ഡേറ്റ മറ്റൊരു രാജ്യത്തേക്കു കൊണ്ടുപോകാൻ കഴിയുമെന്നും യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റീസ് നിരീക്ഷിച്ചു. ഇതിൽ വീഴ്ച വരുത്തിയതിനാണു മെറ്റയ്ക്കു വൻ തുക പിഴ വിധിച്ചത്.