ആര്‍ആര്‍ കാബെല് വയറിംഗ് സൊലൂഷന് പുറത്തിറക്കി
Tuesday, June 11, 2024 12:05 AM IST
കൊച്ചി: പ്രമുഖ ഇലക്ട്രിക് വയര്‍, കേബിള്‍ നിര്‍മാതാക്കളായ ആര്‍ആര്‍ കാബെല് ലിമിറ്റഡ്, ഫയറെക്സ് ലോ സ്മോക്ക് സീറോ ഹാലൊജൻ (എല്‍എസ്0എച്ച്)- ഇബിഎക്സ്എല് ഹൗസ് വയര്‍ സൊലൂഷൻ പുറത്തിറക്കി.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്, സുരക്ഷിതത്വത്തിന് മുന്‍തൂക്കം നല്‍കിയാണു റെസിഡന്‍ഷല്‍, കൊമേഴ്സ്യല്‍ ഇലക്ട്രിക്കല്‍ വയറിംഗിനുള്ള പുതിയ ഉത്പന്നം തയാറാക്കിയിട്ടുള്ളത്.
ഹാലൊജനില്ലാത്തതും 900 ഡിഗ്രി വരെയുള്ള ഉയര്‍ന്ന താപനിലയെ നേരിടാന്‍ കഴിവുള്ളതുമായ നൂതന ഇലക്ട്രോണ്‍ ബീം ക്രോസ്-ലിങ്ക്ഡ് സംയുക്തമാണ് എല്എസ്എച്ചിന്റെ നിർമാണത്തിൽ, ഉപയോഗിക്കുന്നതെന്നു ആര്‍ആര്‍ കാബെലിൽ മാനേജിംഗ് ഡയറക്ടര്‍ ഗോപാല്‍ കാബ്ര പറഞ്ഞു. കൊച്ചിയില്‍ വ്യവസായപ്രമുഖരും വ്യാപാരപങ്കാളികളും ഓഹരി ഉടമകളും പങ്കെടുത്ത ചടങ്ങിലാണു പുതിയ ഉത്പന്നം അവതരിപ്പിച്ചത്.