ഹൈദരാബാദിനെ ഡ​ൽ​ഹി എറിഞ്ഞിട്ടു
ഹൈദരാബാദിനെ ഡ​ൽ​ഹി എറിഞ്ഞിട്ടു
Monday, April 15, 2019 1:07 AM IST
ഹൈ​ദ​രാ​ബാ​ദ്: ത​പ്പി​ത്ത​ട​ഞ്ഞ് ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് നേ​ടി​യ 155 റ​ൺ​സ് മ​റി​ക​ട​ക്കാ​നാ​വാ​തെ സ​ൺ​റൈ​സേ​ഴ്സ് വീ​ണു. 39 റ​ൺ​സി​ന്‍റെ ഉ​ജ്വ​ല വി​ജ​യ​വു​മാ​യി ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. നാ​ലു വി​ക്ക​റ്റ് നേ​ടി​യ റ​ബാ​ദ, മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി​യ കീ​മോ പോ​ൾ, ക്രി​സ് മോ​റി​സ് എ​ന്നി​വ​രാ​ണ് ഹൈ​ദ​രാ​ബാ​ദി​നെ എ​റി​ഞ്ഞി​ട്ട​ത്.
ഡേ​വി​ഡ് വാ​ർ​ണ​റും 51 (47), ജോ​ണി ബെ​യ​ർ​സ്റ്റോ​യും 41 (31) ഹൈ​ദ​രാ​ബാ​ദി​ന് മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ടെ​ത്തി​യ​വ​ർ ആ​രും ര​ണ്ട​ക്കം ക​ണ്ടി​ല്ല.

സ്കോ​ർ:
ഡ​ൽ​ഹി കാ​പ്പി​റ്റ​ൽ​സ്: 155/7
സ​ൺ​റൈ​സേ​ഴ്സ്്: 116/18.5

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് ആ​തി​ഥേ​യ​രാ​യ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 155 റ​ണ്‍​സ് എ​ടു​ത്ത​ത്.

ഡ​ൽ​ഹി​ക്കാ​യി ഓ​പ്പ​ണ​ർ​മാ​രാ​യ പൃ​ഥ്വി ഷാ​യ്ക്കും (നാ​ല് റ​ണ്‍​സ്) ശി​ഖ​ർ ധ​വാ​നും (ഏ​ഴ് റ​ണ്‍​സ്) ര​ണ്ട​ക്കം പോ​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. 3.2 ഓ​വ​റി​ൽ സ്കോ​ർ​ബോ​ർ​ഡി​ൽ 20 റ​ണ്‍​സു​ള്ള​പ്പോ​ൾ ര​ണ്ട് ഓ​പ്പ​ണ​ർ​മാ​രും പ​വ​ലി​യ​നി​ൽ മ​ട​ങ്ങി​യെ​ത്തി. മൂ​ന്നാം വി​ക്ക​റ്റി​ൽ കോ​ളി​ൻ മ​ണ്‍​റൊ​യും ശ്രേ​യ​സ് അ​യ്യ​റും 49 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 40 പ​ന്തി​ൽ 45 റ​ണ്‍​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​റാ​ണ് ഡ​ൽ​ഹി ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.


അ​ഞ്ചാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ ഋ​ഷ​ഭ് പ​ന്ത് അ​ല​ക്ഷ്യ​മാ​യ ഷോ​ട്ടി​ലൂ​ടെ പു​റ​ത്താ​യി. 19 പ​ന്തി​ൽ 23 റ​ണ്‍​സ് ആ​യി​രു​ന്നു പ​ന്തി​ന്‍റെ സ​ന്പാ​ദ്യം. 11 പ​ന്തി​ൽ 14 റ​ണ്‍​സു​മാ​യി അ​ക്സ​ർ പ​ട്ടേ​ൽ പു​റ​ത്താ​കാ​തെ​നി​ന്നു. സ​ണ്‍​റൈ​സേ​ഴ്സി​നാ​യി ഭു​വ​നേ​ശ്വ​ർ കു​മാ​ർ 33 റ​ണ്‍​സി​നു ര​ണ്ടും ഖ​ലീ​ൽ അ​ഹ​മ്മ​ദ് 30 റ​ണ്‍​സി​ന് മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി.

പൃ​ഥ്വി ഷാ, ​ശി​ഖ​ർ ധ​വാ​ൻ, ഋ​ഷ​ഭ് പ​ന്ത് എ​ന്നി​വ​രു​ടെ നി​ർ​ണാ​യ​ക വി​ക്ക​റ്റു​ക​ളാ​ണ് ഖ​ലീ​ൽ അ​ഹ​മ്മ​ദ് സ്വ​ന്ത​മാ​ക്കി​യ​ത്. റ​ഷീ​ദ് ഖാ​ൻ നാ​ല് ഓ​വ​റി​ൽ 22 റ​ണ്‍​സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.