വെടിക്കെട്ട് പ​ടി​ക്ക​ൽ; ആർസിബിക്ക് 10 റൺസ് ജയം
വെടിക്കെട്ട്  പ​ടി​ക്ക​ൽ; ആർസിബിക്ക് 10 റൺസ് ജയം
Tuesday, September 22, 2020 12:34 AM IST
ദു​​​​ബാ​​​​യ്: ല​ഭി​ച്ച അ​വ​സരം മു​ത​ലാ​ക്കി മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ തകർത്തടിച്ച മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു 10 റ​ൺ​സി​ന് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ കീ​ഴ​ട​ക്കി. റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സി​​​​നാ​​​​യി ഐ​​​​പി​​​​എ​​​​ലി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റ്റം ന​​​​ട​​​​ത്തി​​​​യ ഇ​​​​രു​​​​പ​​​​തു​​​​കാ​​​​നായ ദേ​വ്ദ​ത്ത് 42 പ​​​​ന്തി​​​​ൽ എ​​​​ട്ട് ഫോ​​​​റി​​​​ന്‍റെ അ​​​​ട​​​​ന്പ​​​​ടി​​​​യോ​​​​ടെ 56 റ​​​​ണ്‍​സ് സ്വ​​​​ന്ത​​​​മാ​​​​ക്കി.

ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ താ​​​​രം എ​​​​ബി ഡി​​​​വി​​​​ല്യേ​​​​ഴ്സും (30 പ​​​​ന്തി​​​​ൽ നാ​​​​ല് ഫോ​​​​റും ര​​​​ണ്ട് സി​​​​ക്സും അ​​​​ട​​​​ക്കം 51) അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് 20 ഓ​​​​വ​​​​റി​​​​ൽ അ​​​​ഞ്ച് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 163 റ​​​​ണ്‍​സ് നേ​​​​ടി. സ​ൺ​റൈ​സേ​ഴ്സി​ന്‍റെ മ​റു​പ​ടി 19.4 ഓ​വ​റി​ൽ 153ൽ ​അ​വ​സാ​നി​ച്ചു.

മ​​​​ല​​​​പ്പു​​​​റം എ​​​​ട​​​​പ്പാ​​​​ളി​​​​ൽ ജ​​​​നി​​​​ച്ച ദേ​​​​വ്ദ​​​​ത്ത് ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യ്ക്കു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ക​​​​ളി​​​​ക്കാ​​​​റു​​​​ള്ള​​​​ത്. ഇ​​​​ടം​​​​കൈ ബാ​​​​റ്റ്സ്മാ​​​​നാ​​​​യ ദേ​​​​വ്ദ​​​​ത്ത് പ​​​​ടി​​​​ക്ക​​​​ലും ഓ​​​​സീ​​​​സ് താ​​​​രം ആ​​​​രോ​​​​ണ്‍ ഫി​​​​ഞ്ചും (27 പ​​​​ന്തി​​​​ൽ 29) ചേ​​​​ർ​​​​ന്നാ​​​​ണ് റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സി​​​​ന്‍റെ ഇ​​​​ന്നിം​​​​ഗ്സ് ഓ​​​​പ്പ​​​​ണ്‍ ചെ​​​​യ്ത​​​​ത്. ടോ​​​​സ് ന​​​​ഷ്ട​​​​പ്പെ​​​​ട്ട് ആ​​​​ദ്യം ബാ​​​​റ്റിം​​​​ഗി​​​​നി​​​​റ​​​​ങ്ങി​​​​യ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നാ​​​​യി ഓ​​​​പ്പ​​​​ണിം​​​​ഗ് വി​​​​ക്ക​​​​റ്റ് കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ൽ ഇ​​​​രു​​​​വ​​​​രും ചേ​​​​ർ​​​​ന്ന് 11 ഓ​​​​വ​​​​റി​​​​ൽ 90 റ​​​​ണ്‍​സ് നേ​​​​ടി. 11-ാം ഓ​​​​വ​​​​റി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന പ​​​​ന്തി​​​​ൽ വി​​​​ജ​​​​യ് ശ​​​​ങ്ക​​​​ർ ദേ​​​​വ്ദ​​​​ത്തി​​​​നെ ബൗ​​​​ൾ​​​​ഡ് ആ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​രാ​​​​ട് കോ​​​​ഹ്‌ലി​​​​യും (13 പ​​​​ന്തി​​​​ൽ 14) ശി​​​​വം ദു​​​​ബെയും (എ​​​​ട്ട് പ​​​​ന്തി​​​​ൽ ഏ​​​​ഴ്) നി​​​​രാ​​​​ശ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​വ​​​​സാ​​​​ന അ​​​​ഞ്ച് ഓ​​​​വ​​​​റി​​​​ൽ 47 റ​​​​ണ്‍​സ് മാ​​​​ത്രം നേ​​​​ടാ​​​​നേ ആർസിബിക്കു സാ​​​​ധി​​​​ച്ചു​​​​ള്ളൂ.


ജോ​​​​ണി ഷോ...

164 ​​​​റ​​​​ണ്‍​സ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യ​​​​വു​​​​മാ​​​​യി ക്രീ​​​​സി​​​​ലെ​​​​ത്തി​​​​യ സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സിനായി ജോ​​​​ണി ബെ​​​​യ​​​​ർ​​​​സ്റ്റോ (43 പ​ന്തി​ൽ 61), മ​നീ​ഷ് പാ​ണ്ഡെ (33 പ​ന്തി​ൽ 34) എ​ന്നി​വ​ർ മാ​ത്ര​മേ തി​ള​ങ്ങി​യു​ള്ളൂ. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നാ​യി യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ നാ​ല് ഓ​വ​റി​ൽ 18 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. സൈ​നി, ദു​ബെ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും സ്വ​ന്ത​മാ​ക്കി. 15.1 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 121 റ​ൺ​സ് എ​ന്ന നി​ല​യി​ൽ​നി​ന്നാ​യി​രു​ന്നു സ​ൺ​റൈ​സേ​ഴ്സ് 153ന് ​പു​റ​ത്താ​യ​ത്. ബെ​യ​ർ​സ്റ്റോ​യെ ബൗ​ൾ​ഡാ​ക്കി ചാ​ഹ​ലാ​ണ് ക​ളി​യു​ടെ ഗ​തി ആർസിബിക്ക് അ​നു​കൂ​ല​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.