കിം​ഗ് സ​ഞ്ജു ; സൂപ്പർ കിംഗ്സിനെതിരേ റോയൽസിന് 16 റൺസ് ജയം
കിം​ഗ്  സ​ഞ്ജു ;  സൂപ്പർ കിംഗ്സിനെതിരേ  റോയൽസിന്  16 റൺസ് ജയം
Wednesday, September 23, 2020 12:04 AM IST
ഷാ​​​​ർ​​​​ജ: ഐ​​​​പി​​​​എ​​​​ലി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ദി​​​​ന​​​​വും മ​​​​ല​​​​യാ​​​​ളി ബാ​​​​റ്റിം​​​​ഗ് വി​​​​രു​​​​ന്ന്. റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നാ​​​​യി ദേ​​​​വ്ദ​​​​ത്ത് പ​​​​ടി​​​​ക്ക​​​​ൽ 56 റ​​​​ണ്‍​സ് അ​​​​ടി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സി​​​​ന്‍റെ മ​​​​ല​​​​യാ​​​​ളി താ​​​​ര​​​​മാ​​​​യ സ​​​​ഞ്ജു വി. ​​​​സാം​​​​സ​​​​ണി​​​​ന്‍റെ വെ​​​​ടി​​​​ക്കെ​​​​ട്ട്.

ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സി​​​​നെ​​​​തി​​​​രേ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ സ​​​​ഞ്ജു രാ​​​​ജാ​​​​വാ​​​​യ​​​​പ്പോ​​​​ൾ റോ​യ​ൽ​സി​നു 16 റ​ൺ​സ് ജ​യം. 32 ​​​​പ​​​​ന്തി​​​​ൽ ഒ​​​​ന്പ​​​​ത് സി​​​​ക്സും ഒ​​​​രു ഫോ​​​​റും അ​​​​ട​​​​ക്കം സ​​​​ഞ്ജു വാ​രി​ക്കൂ​ട്ടി​യ 74 റ​ൺ​സി​ന്‍റെ ബ​ല​ത്തി​ൽ രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 216 റ​ൺ​സ് സ്വന്തമാക്കി. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ മ​റു​പ​ടി 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 200ൽ ​അ​വ​സാ​നി​ച്ചു. റോയൽസ് ക്യാ​​​​പ്റ്റ​​​​ൻ സ്റ്റീ​​​​വ് സ്മി​​​​ത്തും (47 പ​​​​ന്തി​​​​ൽ 69) അ​​​​ർ​​​​ധ സെ​​​​ഞ്ചു​​​​റി നേ​​​​ടി.

ടോ​​​​സ് ന​​​​ഷ്ട​​​​പ്പെ​​​​ട്ട് ക്രീ​​​​സി​​​​ലെ​​​​ത്തി​​​​യ രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സി​​​​നു മൂ​​​​ന്നാം ഓ​​​​വ​​​​റി​​​​ൽ ഓ​​​​പ്പ​​​​ണ​​​​ർ യ​​​​ശ​​​​സ്വി ജ​​​​യ്സ്വാ​​​​ളി​​​​നെ (ആ​​​​റ്) ന​​​​ഷ്ട​​​​പ്പെ​​​​ട്ടു. മൂ​​​​ന്നാം ന​​​​ന്പ​​​​റാ​​​​യെ​​​​ത്തി​​​​യ സ​​​​ഞ്ജു, സ്മി​​​​ത്തി​​​​നൊ​​​​പ്പം ചേ​​​​ർ​​​​ന്ന് റോ​​​​യ​​​​ൽ​​​​സി​​​​നെ മു​​​​ന്നോ​​​​ട്ടു​​​​ന​​​​യി​​​​ച്ചു. ര​​​​ണ്ടാം വി​​​​ക്ക​​​​റ്റി​​​​ൽ ഇ​​​​രു​​​​വ​​​​രും ചേ​​​​ർ​​​​ന്ന് 121 റ​​​​ണ്‍​സ് കൂ​​​​ട്ടു​​​​കെ​​​​ട്ടു​​​​ണ്ടാ​​​​ക്കി. ചെ​​​​ന്നൈ സ്പി​​​​ന്ന​​​​ർ പീ​​​​യൂ​​​​ഷ് ചൗ​​​​ള​​​​യു​​​​ടെ ആ​​​​ദ്യ ഓ​​​​വ​​​​റി​​​​ൽ നാ​​​​ല് സി​​​​ക്സ് ഉ​​​​ൾ​​​​പ്പെ​​​​ടെ 28 റ​​​​ണ്‍​സ് സ​​​​ഞ്ജു അ​​​​ടി​​​​ച്ചു​​​​കൂ​​​​ട്ടി. നേ​​​​രി​​​​ട്ട 19-ാം പ​​​​ന്തി​​​​ൽ മ​​​​ല​​​​യാ​​​​ളി​​താ​​​​രം അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി തി​​​​ക​​​​ച്ചു. ജോ​​​​ഫ്ര ആ​​​​ർ​​​​ച്ച​​​​റും (എ​​​​ട്ട് പ​​​​ന്തി​​​​ൽ നാ​​​​ല് സി​​​​ക്സ് ഉ​​​​ൾ​​​​പ്പെ​​​​ടെ 27 നോ​​​​ട്ടൗ​​​​ട്ട്) അ​​​​വ​​​​സാ​​​​ന മൂ​​​​ന്ന് ഓ​​​​വ​​​​റി​​​​ൽ 43 റ​​​​ണ്‍​സ് നേ​​​​ടി. എ​​​​ൻ​​​​ഗി​​​​ഡി എ​​​​റി​​​​ഞ്ഞ അ​​​​വ​​​​സാ​​​​ന ഓ​​​​വ​​​​റി​​​​ൽ 30 റ​​​​ണ്‍​സ് പി​​​​റ​​​​ന്നു.


ധോണി സിക്സർ

217 റ​​​​ണ്‍​സി​​​​നു മ​​​​റു​​​​പ​​​​ടി​​​​ക്കി​​​​റ​​​​ങ്ങി​​​​യ ചെ​​​​ന്നൈക്കായി ഫാ​ഫ് ഡു​പ്ല​സി​സ് (37 പ​ന്തി​ൽ ഏ​ഴ് സി​ക്സ് അ​ട​ക്കം 72) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. അ​വ​സാ​ന ഓ​വ​റി​ൽ മൂ​ന്ന് പ​ടു​കൂ​റ്റ​ൻ സി​ക്സ​ർ പ​റ​ത്തി​യ ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി 17 പ​ന്തി​ൽ 29 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. ധോ​ണി ന​ട​ത്തി​യ ക​ട‌​ന്നാ​ക്ര​മ​ണ​മാ​ണ് ചെ​ന്നൈ​യു​ടെ തോ​ൽ​വി ഭാ​രം കു​റ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.