സുവർണദിനം; ട്രി​​​പ്പി​​​ൾ​​​ ജം​​​പി​​​ൽ മലയാളിക്കുതിപ്പ്
സുവർണദിനം;  ട്രി​​​പ്പി​​​ൾ​​​ ജം​​​പി​​​ൽ മലയാളിക്കുതിപ്പ്
Monday, August 8, 2022 12:50 AM IST
ബെ​​​ർ​​​മിം​​​ഗ്ഹാം: ട്രി​​പ്പി​​ൾ ജം​​പി​​ൽ ച​​രി​​ത്ര​​മെ​​ഴു​​തി മ​​​ല​​​യാ​​​ളി താ​​​രങ്ങൾ. കോ​​മ​​ൺ​​വെ​​ൽ​​ത്ത് ഗെ​​യിം​​സിൽ എ​​​ൽ​​​ദോ​​​സ് പോ​​ൾ സ്വർണവും അ​​ബ്‌​​ദു​​ള്ള അ​​ബൂ​​ബ​​ക്ക​​ർ വെള്ളിയും നേടി. 17.03 മീ​​റ്റ​​ർ ചാ​​ടി​​യാ​​ണ് എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ എ​​​ൽ​​​ദോ​​​സ് പോ​​​ൾ പൊ​​ന്ന​​ണി​​ഞ്ഞ​​ത്. കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സ് ച​​​രി​​​ത്ര​​​ത്തി​​​ൽ ട്രി​​​പ്പി​​​ൾ​​​ജം​​​പി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന ആ​​​ദ്യ സ്വ​​​ർ​​​ണം. കോ​​ഴി​​ക്കോ​​ട് നാദാപുരം സ്വ​​ദേ​​ശി​​യാ​​യ അ​​ബ്‌​​ദു​​ള്ള അ​​ബൂ​​ബ​​ക്ക​​ർ 17.02 മീ​​റ്റ​​ർ ചാ​​ടിയാണ് വെ​​ള്ളി നേ​​ടി​​യ​​ത്.ഇത് കേ​​ര​​ള​​ത്തി​​നും ഇ​​ന്ത്യ​​ക്കും മ​​റ്റൊ​​ര​​ഭി​​മാ​​ന​​മാ​​യി.

ക​​​രി​​​യ​​​റി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ദൂ​​​രം കു​​​റി​​​ച്ചാ​​​യി​​​രു​​​ന്നു എ​​​ൽ​​​ദോ​​​സ് സ്വ​​​ർ​​​ണ​​​ത്തി​​​ൽ മു​​​ത്ത​​​മി​​​ട്ട​​​ത്. ബെ​​​ർ​​​മു​​​ഡ​​​യു​​​ടെ ജാ ​​​എ​​​ൻ​​​ഹാ​​​യ് പെ​​​റി​​​ൻ​​​ചീ​​​ഫി​​​നാ​​​ണ് (16.92) വെ​​​ങ്ക​​​ലം.

ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​​ര​​​നാ​​​യ എ​​​ൽ​​​ദോ​​​സ് പോ​​​ൾ മൂ​​​ന്നാം ശ്ര​​​മ​​​ത്തി​​​ലാ​​​ണ് സു​​വ​​ർ​​ണ​​ദൂ​​രം താ​​​ണ്ടി​​​യ​​​ത്. 14.62, 16.30, 17.03, 16.43, 16.63, 16.11 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു ബെ​​​ർ​​​മിം​​​ഗ്ഹാ​​​മി​​​ൽ ​​​മ​​​ല​​​യാ​​​ളി താ​​​ര​​​ത്തി​​​ന്‍റെ ജം​​​പ്. അ​​​ബ്ദു​​​ള്ള അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​ഞ്ചാം ശ്ര​​​മ​​​ത്തി​​​ലാ​​​ണ് വെ​​​ള്ളി​​​യി​​​ലേ​​​ക്ക് പ​​​റ​​​ന്നി​​​റ​​​ങ്ങി​​​യ​​​ത്.

ആ​​​ദ്യ മ​​​ല​​​യാ​​​ളി

കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സ് അ​​ത്‌​​ല​​റ്റി​​ക്സി​​ൽ വ്യ​​​ക്തി​​​ഗ​​​ത ഇ​​​ന​​​ത്തി​​​ൽ സ്വ​​​ർ​​​ണം നേ​​​ടു​​​ന്ന ആ​​​ദ്യ മ​​​ല​​​യാ​​​ളി എ​​​ന്ന ച​​​രി​​​ത്ര​​​വും എ​​​ൽ​​​ദോ​​​സ് പോ​​​ൾ കു​​​റി​​​ച്ചു. ഒ​​​റി​​​ഗ​​​ണ്‍ ലോ​​​ക ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഫൈ​​​ന​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു എ​​​ൽ​​​ദോ​​​സ് പോ​​​ൾ ബെ​​​ർ​​​മിം​​​ഗ്ഹാ​​​മി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്. ലോ​​​ക ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് ട്രി​​​പ്പി​​​ൾ​​​ജം​​​പ് ഫൈ​​​ന​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ താ​​​ര​​​മാ​​​ണ് എ​​​ൽ​​​ദോ​​​സ്.

കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സ് ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​കെ നാ​​​ല് മെ​​​ഡ​​​ലു​​​ക​​​ളാ​​​ണ് മു​​​ന്പ് ട്രി​​​പ്പി​​​ൾ​​​ജം​​​പി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​ക്കു ല​​​ഭി​​​ച്ച​​​ത്. 2010 ഡ​​​ൽ​​​ഹി കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ ര​​​ഞ്ജി​​​ത് മ​​​ഹേ​​​ശ്വ​​​രി വെ​​​ങ്ക​​​ലം നേ​​​ടി​​​യി​​​രു​​​ന്നു. മൊ​​​ഹീ​​​ന്ദ​​​ർ സിം​​​ഗ് ഗി​​​ൽ (1970- വെ​​​ങ്ക​​​ലം, 1974- വെ​​​ള്ളി), അ​​​ർ​​​പീ​​​ന്ദ​​​ർ സിം​​​ഗ് (2014 - വെ​​​ങ്ക​​​ലം) എ​​​ന്നി​​​വ​​​രാ​​​ണ് മു​​​ന്പ് ട്രി​​​പ്പി​​​ൾ​​​ജം​​​പി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​ക്കു മെ​​​ഡ​​​ൽ സ​​​മ്മാ​​​നി​​​ച്ച​​​വ​​​ർ. സ്വ​​ർ​​ണ​​വും വെ​​ള്ളി​​യും ഒ​​രു​​മി​​ച്ച് ഇ​​താ​​ദ്യം.


സു​​​രേ​​​ഷ് ബാ​​​ബു (1978 - ലോം​​​ഗ്ജം​​​പ് വെ​​​ങ്ക​​​ലം), അ​​​ഞ്ജു ബോ​​​ബി ജോ​​​ർ​​​ജ് (2002 - ലോം​​​ഗ്ജം​​​പ് വെ​​​ങ്ക​​​ലം), എം.​​​എ. പ്ര​​​ജു​​​ഷ (2010 - ലോം​​​ഗ്ജം​​​പ് വെ​​​ള്ളി) എ​​​ന്നി​​​വ​​​രാ​​​ണ് കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സ് ച​​​രി​​​ത്ര​​​ത്തി​​​ൽ അ​​​ത്‌​​ല​​​റ്റി​​​ക്സി​​​ലൂ​​​ടെ വ്യ​​​ക്തി​​​ഗ​​​ത മെ​​​ഡ​​​ൽ നേ​​​ടി​​​യ മ​​​ല​​​യാ​​​ളി​​​ക​​​ൾ.

കേ​​​ര​​​ള​​​ത്തി​​​ന് അ​​​ഭി​​​മാ​​​നം

2022 കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് അ​​​ഭി​​​മാ​​​നം ന​​​ൽ​​​കു​​​ന്ന പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളാ​​​ണ് മ​​​ല​​​യാ​​​ളി താ​​​ര​​​ങ്ങ​​​ൾ ബെ​​​ർ​​​മിം​​​ഗ്ഹാ​​​മി​​​ൽ ഇ​​​തു​​​വ​​​രെ പു​​​റ​​​ത്തെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​രു സ്വ​​​ർ​​​ണ​​​വും മൂ​​​ന്നു വെ​​​ള്ളി​​​യും ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു മെ​​​ഡ​​​ൽ ഇ​​​തു​​​വ​​​രെ മ​​​ല​​​യാ​​​ളി​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി.

എ​​​ൽ​​​ദോ​​​സ് പോ​​​ൾ, അ​​​ബ്ദു​​​ള്ള അ​​​ബൂ​​​ബ​​​ക്ക​​​ർ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​ട്ട​​​ത്തി​​​നൊ​​​പ്പം പു​​​രു​​​ഷ ലോം​​​ഗ്ജം​​​പി​​​ൽ എം. ​​​ശ്രീ​​​ശ​​​ങ്ക​​​റി​​​ന്‍റെ വെ​​​ള്ളി​​​യാ​​​ണ് വ്യ​​​ക്തി​​​ഗ​​​ത ഇ​​​ന​​​ത്തി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന് അ​​​ഭി​​​മാ​​​നനി​​​മി​​​ഷം സ​​​മ്മാ​​​നി​​​ച്ച​​​ത്. ഈ ​​​മൂ​​​ന്ന് വ്യ​​​ക്തി​​​ഗ​​​ത മെ​​​ഡ​​​ലും ജം​​​പിം​​​ഗ് പി​​റ്റി​​ൽ ആ​​​ണെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യം.
ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ടീം ​​​ഇ​​​ന​​​ത്തി​​​ൽ വെ​​​ള്ളി നേ​​​ടി​​​യ ഇ​​​ന്ത്യ​​​ൻ ടീം ​​​അം​​​ഗ​​​മാ​​​യ ട്രീ​​​സ ജോ​​​ളി​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സി​​​ൽ മെ​​​ഡ​​​ൽ നേ​​​ടി​​​യ മ​​​റ്റൊ​​​രു മ​​​ല​​​യാ​​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.