കാരെ ഡിഫെൻസ് രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 123 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 41 റണ്‍സുമായി മാർനസ് ലബൂഷെയ്നും ഏഴ് റണ്‍സുമായി കാമറൂണ്‍ ഗ്രീനുമായിരുന്നു ക്രീസിൽ. ലബൂഷെയ്ന് തലേദിനത്തിലെ സ്കോറിനോട് ഒരു റണ്‍ പോലും ചേർക്കാൻ സാധിച്ചില്ല.
105 പന്തിൽ 66 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ അലക്സ് കാരെയാണ് ഓസീസ് രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറർ. മിച്ചൽ സ്റ്റാർക്ക് 57 പന്തിൽ 41 റണ്‍സ് നേടി. സ്കോർ 270ൽ നിൽക്കുന്പോൾ എട്ടാം വിക്കറ്റിന്റെ രൂപത്തിൽ പാറ്റ് കമ്മിൻസ് (5) പുറത്ത്.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.