കോഴിക്കോട്: കാലിക്കട്ട് പ്രസ് ക്ലബിന്റെ 2015ലെ തെരുവത്ത് രാമൻ അവാർഡിന് മാധ്യമം ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്റർ കെ. യാസീൻ അഷ്റഫ് അർഹനായി. മികച്ച മുഖപ്രസംഗത്തിന് ഏർപ്പെടുത്തിയതാണ് അവാർഡ്. 10,000 രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് അവാർഡ്. 2015 സെപ്റ്റംബർ 15ന് മാധ്യമം പ്രസിദ്ധീകരിച്ച ‘പ്രതിരാഷ്ട്രീയത്തിന്റെ വിപ്ലവനാമ്പുകൾ’ എന്ന മുഖപ്രസംഗമാണ് അവാർഡിന് അർഹമായതെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് കമാൽ വരദൂരും സെക്രട്ടറി എൻ. രാജേഷും അറിയിച്ചു.