ക്ഷേമപെൻഷനുകൾ വീട്ടിലെത്തിക്കൽ: വിവരങ്ങളറിയാൻ ബന്ധപ്പെടാം
Friday, August 26, 2016 12:10 PM IST
തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ നേരിട്ട് വീട്ടിലെത്തിക്കുന്ന പദ്ധതിയോ, ഇതു ത്വരിതപ്പെടുത്താനുള്ള കുടുംബശ്രീ സർവേയോ സംബന്ധിച്ച വിവരങ്ങൾക്ക് 155300, 0471 2327526, 0471 2773131 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചു.

പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുന്ന നടപടികൾ ത്വരിതപ്പെടുത്താനുള്ള കുടുംബശ്രീ വഴി നടത്തുന്ന സർവേ വേഗം പൂർത്തിയാക്കാനും പെൻഷൻ സമയബന്ധിതമായി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും എല്ലാവരും സഹകരിക്കണം. സർക്കാരിെൻറ വർധിപ്പിച്ച നിരക്കിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കുടിശിക ഉൾപ്പെടെ ഗുണഭോക്താക്കൾക്ക് വീടുകളിൽ നേരിട്ടെത്തിക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.