പാഠപുസ്തക വിതരണ പ്രശ്നം ഉടൻ പരിഹരിക്കും: മന്ത്രി സി. രവീന്ദ്രനാഥ്
പാഠപുസ്തക വിതരണ പ്രശ്നം ഉടൻ പരിഹരിക്കും: മന്ത്രി സി. രവീന്ദ്രനാഥ്
Friday, August 26, 2016 12:20 PM IST
പാലക്കാട്: പാഠപുസ്തക വിതരണത്തിന്റെ തൊണ്ണൂറ്റൊമ്പതു ശതമാനവും പൂർത്തിയാക്കിക്കഴിഞ്ഞുവെന്നും ബാക്കിയുള്ളത് ഉടൻ തന്നെ വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. ഇതേക്കുറിച്ചുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

സംസ്‌ഥാനത്താദ്യമായി ഷൊർണൂർ വിദ്യാഭ്യാസ ഉപജില്ലയിൽ നടപ്പാക്കുന്ന ‘മക്കൾക്കൊരൂണ്’ എന്ന പദ്ധതിയുടെ ഉദ്ഘാടനം ചളവറ ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ച ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി .


12,373 സ്കൂളുകളിൽ 38 ലക്ഷം വിദ്യാർഥികൾക്കു മൂന്നുകോടി 20 ലക്ഷം പാഠപുസ്തകങ്ങളാണു സൗജന്യമായി വിതരണം ചെയ്യേണ്ടത്. ചെറിയ കാലയളവിനുള്ളിൽ ചെറിയ പിഴവുകൾ സംഭവിക്കാം. കുറവ് വന്നിട്ടുള്ളത് 0.2 ശതമാനം മാത്രമാണ്. ഇങ്ങനെ വരുമ്പോൾ ഒരു സ്കൂളിൽ വന്നിട്ടുള്ള കുറവ് അഞ്ചു പുസ്തകങ്ങളുടേതാണ്. ഈ കുറവ് നികത്താൻ സർക്കാർ ശ്രമിക്കുകയാണ്. അടുത്ത വർഷത്തേക്കുള്ള പാഠപുസ്തക അച്ചടിക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.