കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് സംസ്‌ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ലീഗ് ഹൗസ് ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്‌ഥാന കൗൺസിൽ യോഗത്തിൽ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളെ പ്രസിഡന്റായും പി.കെ. ഫിറോസിനെ ജനറൽ സെക്രട്ടറിയായും എം.എ. സമദിനെ ട്രഷററായും തെരഞ്ഞെടുത്തു. കൗൺസിൽ യോഗം മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷറർ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപി പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു.