പ്ലം ​ജൂ​ഡി റി​സോ​ർ​ട്ട് കൃ​ഷി​യാ​വ​ശ്യ​ത്തിനു പ​തി​ച്ചു ന​ൽ​കി​യ ഭൂ​മി​യി​ലെന്ന് സർക്കാർ
Wednesday, September 20, 2017 12:40 PM IST
കൊ​​​ച്ചി: പ​​​ള്ളി​​​വാ​​​സ​​​ൽ വി​​​ല്ലേ​​​ജി​​​ലെ പ്ലം ​​​ജൂ​​​ഡി റി​​​സോ​​​ർ​​​ട്ട് കൃ​​​ഷി​​​യാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​തി​​​ച്ചു ന​​​ൽ​​​കി​​​യ ഭൂ​​​മി​​​യി​​​ലാ​​​ണ് നി​​​ർ​​​മി​​​ച്ച​​​തെ​​​ന്നും ഇ​​​തി​​​ന് റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ന്‍റെ നോ ​​​ഒ​​​ബ്ജ​​​ക്ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്(​​​എ​​​ൻ​​​ഒ​​​സി)​​​ഇ​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. റി​​​സോ​​​ർ​​​ട്ട് പ​​​രി​​​സ​​​ര​​​ത്ത് ക​​​ന​​​ത്ത​​​മ​​​ഴ​​​യെ തു​​​ട​​​ർ​​​ന്ന് പാ​​​റ​​​യി​​​ടി​​​ഞ്ഞ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് റി​​​സോ​​​ർ​​​ട്ട് അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​ന് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രെ റി​​​സോ​​​ർ​​​ട്ട് പ്രൊ​​​പ്രൈ​​​റ്റ​​​ർ ടി.​​​എ​​​ൻ. അ​​​ശോ​​​ക് കു​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് റ​​​വ​​​ന്യൂ​​വ​​​കു​​​പ്പ് സ്റ്റേ​​​റ്റ്മെ​​​ന്‍റ് ന​​​ൽ​​​കി​​​യ​​​ത്.


ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ, പ്ര​​​ത്യേ​​​കി​​​ച്ച് മൂ​​​ന്നാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ വി​​​വേ​​​ച​​​ന​​ര​​​ഹി​​​ത​​​മാ​​​യി ഭൂ​​​മി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്നു പ​​​ര​​​ക്കെ ആ​​​ക്ഷേ​​​പ​​​മു​​​ണ്ടെ​​​ന്നു സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്നു. മൂ​​​ന്നാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ന്‍റെ എ​​​ൻ​​​ഒ​​​സി​​​യി​​​ല്ലാ​​​തെ നി​​​ർ​​​മാ​​ണ​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പാ​​ടി​​ല്ലെ​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മു​​​ൻ ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.