സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു : ഒരാള്‍ക്ക് ഗുരുതര പരിക്ക്
Thursday, September 21, 2017 11:40 AM IST
ചാ​രും​മൂ​ട്: സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്കു​യാ​ത്രി​ക​നാ​യ വി​ദ്യാ​ര്‍ഥി മ​രി​ച്ചു. ഒ​പ്പം സ​ഞ്ച​രി​ച്ച വി​ദ്യാ​ര്‍ഥി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. അ​ടൂ​ര്‍ പ​ഴ​കു​ളം കോ​ട്ട​പ്പു​റം ആ​ലും​മൂ​ട് കു​റ്റി​വി​ള കി​ഴ​ക്കേ​തി​ല്‍ ഷാ​ജി​യു​ടെ മ​ക​ന്‍ ആ​ഷി​ഖ് (17 )ആ​ണ് മ​രി​ച്ച​ത് . അ​ടൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍ഥി​യാ​ണ്. ഒ​പ്പം സ​ഞ്ച​രി​ച്ച അ​ടൂ​ര്‍ ഇ​ളം​പ്പ​ള്ളി സ്വ​ദേ​ശി പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍ഥി​യാ​യ നി​യാ​സ് (16)ന് ​ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​യാ​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​യം​കു​ളം പു​ന​ലൂ​ര്‍ കെ​പി റോ​ഡി​ല്‍ നൂ​റ​നാ​ട് പ​ത്താം​കു​റ്റി ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ബ​സി​ന​ടി​യി​ല്‍ കു​ടു​ങ്ങി​യ ആ​ഷി​ഖി​നെ അ​ര​മ​ണി​ക്കൂ​ര്‍ നീ​ണ്ട ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. നൂ​റ​നാ​ട് ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും കാ​യം​കു​ള​ത്തു​നി​ന്നും അ​ടൂ​രി​നു പോ​കു​ക​യാ​യി​രു​ന്ന അ​നീ​ഷാ​മോ​ള്‍ ബ​സും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​ടൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്‌​വ​ണ്‍, പ്ല​സ്ടു വി​ദ്യാ​ര്‍ഥി​ക​ളും ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളു​മാ​ണി​വ​ര്‍. ഇ​ന്ന​ലെ വി​ദ്യാ​ല​യ​ങ്ങ​ള്‍ക്ക് അ​വ​ധി​യാ​യ​തി​നാ​ല്‍ നൂ​റ​നാ​ടു​ള്ള തി​യേ​റ്റ​റി​ലേ​ക്ക് സി​നി​മ കാ​ണാ​ന്‍ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് സ​ഹ​പാ​ഠി​ക​ള്‍ പ​റ​ഞ്ഞു.ആ​ഷി​ഖിന്‍റെ മൃ​ത​ദേ​ഹം കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മാ​താ​വ്: സ​ഫി​യ​ത്ത്, സ​ഹോ​ദ​രി: സ​ല്‍മ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.