വിമുക്ത ഭടന്മാർ പിഎംജി ഓഫീസിനു മുന്പിൽ ധർണ നടത്തും
Friday, September 22, 2017 12:49 PM IST
കോ​​ട്ട​​യം: വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു വി​​മു​​ക്ത അ​​ർ​ധ ​സൈ​​നി​​ക സം​​ഘ​​ട​​ന സം​​യു​​ക്ത സ​​മ​​ര​​സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​ക്ടോ​​ബ​​ർ നാ​​ലി​​നു തി​​രു​​വ​​ന​​ന്ത​​പു​​രം പോ​​സ്റ്റ് മാ​​സ്റ്റ​​ർ ജ​​ന​​റ​​ൽ കാ​​ര്യാ​​ല​​യ​​ത്തി​​നു മു​​ന്നി​​ൽ ധ​​ർ​​ണ ന​​ട​​ത്തും.

രാ​​വി​​ലെ 11.15നു ​​പാ​​ള​​യം ര​​ക്ത​​സാ​​ക്ഷി​​മ​​ണ്ഡ​​പ​​ത്തി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന മാ​​ർ​​ച്ച് പി​​എം​​ജി ജം​​ഗ്ഷ​​നി​​ൽ എ​​ൻ.​​കെ. പ്രേ​​മ​​ച​​ന്ദ്ര​​ൻ എം​​പി ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് എം​​പി വ​​ഴി നി​​വേ​​ദ​​നം ന​​ൽ​​കും.

സി​​ആ​​ർ​​പി​​എ​​ഫ് പെ​​ൻ​​ഷ​​നേ​​ഴ്സ് ഫോ​​റം, ബി​​എ​​സ്എ​​ഫ്, ഐ​​ടി​​ബി​​പി എ​​ക്സ് സ​​ർ​​വീ​​സ്മെ​​ൻ വെ​​ൽ​​ഫ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ, ഓ​​ൾ കേ​​ര​​ള എ​​സ്എ​​സ്ബി​​എ​​ക്സ് സ​​ർ​​വീ​​സ്മെ​​ൻ വെ​​ൽ​​ഫ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ എ​​ന്നീ സം​​ഘ​​ട​​ന​ക​​ളാ​​ണു സ​​മ​​ര​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്കു​​ന്ന​​ത്.


വ​​ണ്‍ റാ​​ങ്ക് വ​​ണ്‍ പെ​​ൻ​​ഷ​​ൻ, ജി​​എ​​സ്ടി​​യി​​ൽ 50 ശ​​ത​​മാ​​നം ഇ​​ള​​വ്, സി​​ജി​​എ​​ച്ച്എ​​സി​​നു പ​​ക​​രം ഇ​​സി​​എ​​ച്ച്എ​​സ്, അ​​ർ​​ധ​​സൈ​​നി​​ക ക്ഷേ​​മ​​ബോ​​ർ​​ഡ് എ​​ന്നി​​വ എ​​ക്സ് സ​​ർ​​വീ​​സ് ക്വോ​​ട്ട​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ൽ തു​ട​ങ്ങി​യ​വ​യാ​ണ് ആ​വ​ശ്യ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.