ഹ​ജ്ജ് തീ​ർ​ഥാ​ട​നം: 2100 ഹാ​ജി​മാ​ർ തി​രി​ച്ചെ​ത്തി
Saturday, September 23, 2017 11:30 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​​വ​​​ഴി ഹ​​​ജ്ജ് ക​​​ർ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൽ യാ​​​ത്ര​​​യാ​​​യ 2,100 ഹാ​​​ജി​​​മാ​​​ർ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 5.45, രാ​​​വി​​​ലെ 11.30, വൈ​​​കു​​​ന്നേ​​​രം 4.45 സ​​​മ​​​യ​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ മൂ​​​ന്നു സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 300 പേ​​​ർ വീ​​​തം 900 ഹാ​​​ജി​​​മാ​​​രാ​​​ണ് ഇ​​​ന്ന​​​ലെ എ​​​ത്തി​​​യ​​​ത്. നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ നി​​​ന്ന് ജി​​​ദ്ദ വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി​​​യാ​​​ണ് ഹാ​​​ജി​​​മാ​​​ർ മ​​​ക്ക​​​യി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

മ​​​ദീ​​​ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് നി​​​ന്നു​​​ള്ള ഹാ​​​ജി​​​മാ​​​രു​​​ടെ മ​​​ട​​​ക്ക​​​യാ​​​ത്ര. മ​​​ക്ക​​​യി​​​ൽ നി​​​ന്നും മ​​​ദീ​​​ന​​​യി​​​ൽ എ​​​ത്തു​​​ന്ന ഹാ​​​ജി​​​മാ​​​ർ എ​​​ട്ടു ദി​​​വ​​​സം മ​​​ദീ​​​ന​​​യി​​​ൽ താ​​​മ​​​സി​​​ച്ച ശേ​​​ഷ​​​മാ​​​ണ് നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന​​​ത്. 39 വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് മ​​​ട​​​ക്ക​​​യാ​​​ത്ര​​​ക്കാ​​​യി സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് ചാ​​​ർ​​​ട്ട് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലി​​​ന് എ​​​ത്തു​​​ന്ന അ​​​വ​​​സാ​​​ന വി​​​മാ​​​ന​​​ത്തി​​​ലൊ​​​ഴി​​​കെ ബാ​​​ക്കി എ​​​ല്ലാ വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലും 300 ഹാ​​​ജി​​​മാ​​​ർ വീ​​​ത​​​മാ​​​ണ് ഉ​​​ണ്ടാ​​​കു​​​ക. അ​​​വ​​​സാ​​​ന വി​​​മാ​​​ന​​​ത്തി​​​ൽ 407 പേ​​​ർ എ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.