അ​ടു​ത്ത ആ​ഴ്ച വ​രെ മ​​ഴ​​യ്ക്കു സാ​​ധ്യ​​ത
Friday, October 6, 2017 12:29 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തെ​​ക്കുപ​​ടി​​ഞ്ഞാ​​റ​​ൻ കാ​​ല​​വ​​ർ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള മ​​ഴ ഈ​മാ​സം ര​​ണ്ടാം ആ​​ഴ്ച​​വ​​രെ കി​​ട്ടു​​മെ​​ന്നാ​​ണു കാ​​ലാ​​വ​​സ്ഥാ നിരീക്ഷണകേ​​ന്ദ്ര​​ത്തി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ. കാ​​ല​​വ​​ർ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന​​ലെ വ​​രെ 189. 69 സെ​​ന്‍റീ​​മീ​​റ്റ​​ർ മ​​ഴ​​യാ​​ണു കേ​​ര​​ള​​ത്തി​​നു ല​​ഭി​​ച്ചി​​ട്ടു​​ള്ള​​ത്.

കൊ​​ല്ലം, പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം ജി​​ല്ല​​ക​​ളി​​ൽ ശ​​രാ​​ശ​​രി​​യി​​ൽ കൂ​​ടു​​ത​​ൽ മ​​ഴ കി​​ട്ടി. 133.23 സെ​​ന്‍റി​മി​​റ്റ​​ർ മ​​ഴ ല​​ഭി​​ക്കേ​​ണ്ട കൊ​​ല്ലം ജി​​ല്ല​​യ്ക്ക് ഇ​​ക്കു​​റി ല​​ഭി​​ച്ച​​ത് 141.97 സെ​​ന്‍റീ മീ​​റ്റ​​ർ മ​​ഴ​​യാ​​ണ്. 189.73 സെ​​ന്‍റി​​മീ​​റ്റ​​ർ ല​​ഭി​​ക്കേ​​ണ്ട കോ​​ട്ട​​യ​​ത്തി​​നു 197.34 സെ​​ന്‍റി​മീ​​റ്റ​​ർ മ​​ഴ​​യും 171.57 സെ​​ന്‍റി​മീ​​റ്റ​​ർ മ​​ഴ ല​​ഭി​​ക്ക​​ണ്ട പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ 180.50 സെ​​ന്‍റി​മീ​​റ്റ​​ർ മ​​ഴ​​യു​​മാ​​ണു ല​​ഭി​​ച്ച​​ത്. 168.5 സെ​​ന്‍റി​മീ​​റ്റ​​ർ മ​​ഴ ല​​ഭി​​ച്ച വ​​യ​​നാ​​ടാ​​ണു ഏ​​റ്റ​​വും കു​​റ​​വു മ​​ഴ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ജി​​ല്ല. ഇ​​വി​​ടെ 37 ശ​​ത​​മാ​​ന​​മാ​​ണു മ​​ഴ​​ക്കു​​റ​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.