പോ​ലീ​സ് ഉ​ന്ന​ത​ന് സൈ​ഡ് കൊ​ടു​ത്തി​ല്ല; ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മം
പോ​ലീ​സ് ഉ​ന്ന​ത​ന് സൈ​ഡ് കൊ​ടു​ത്തി​ല്ല;  ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മം
Saturday, October 7, 2017 11:45 AM IST
കാ​​​​യം​​​​കു​​​​ളം: പോ​​​​ലീ​​​​സി​​​​ലെ ഒ​​​​രു ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ വാ​​​​ഹ​​​​ന​​​​ത്തി​​​​നു സൈ​​​​ഡ് കൊ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചു കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സ് ശ്ര​​​​മി​​​​ച്ച​​​​തു സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ചു.

ഇ​​​​ന്നലെ രാ​​​​വി​​​​ലെ കാ​​​​യം​​​​കു​​​​ള​​​​ത്താ​​​​ണ് സം​​​​ഭ​​​​വം. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ക്കു പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് ആ​​​​ണ് പോ​​​​ലീ​​​​സ് ത​​​​ട​​​​ഞ്ഞ​​​​ത്. ഐ​​​​ജി​​​​യു​​​​ടെ വാ​​​​ഹ​​​​ന​​​​ത്തി​​​​നു സൈ​​​​ഡ് കൊ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്ന​​​​താ​​​ണു കാ​​​​ര​​​​ണ​​​​മാ​​​​യി പ​​​​റ​​​​ഞ്ഞ​​​​തെ​​​​ന്നാ​​​​ണ് അ​​​​റി​​​​യു​​​​ന്ന​​​​ത്.


പി​​​​എ​​​​സ്‌​​​സി പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​ൻ ഉ​​​​ള്ള​​​​വ​​​​രും നി​​​​ര​​​​വ​​​​ധി യാ​​​​ത്ര​​​​ക്കാ​​​​രും ബ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ബ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​തോ​​​​ടെ യാ​​​​ത്ര​​​​ക്കാ​​​​ർ ബ​​​​ഹ​​​​ള​​​​മു​​​​ണ്ടാ​​​​ക്കി.

യാ​​​​ത്ര​​​​ക്കാ​​​​ർ ഉ​​​​ട​​​​ക്കി​​​​യ​​​​തോ​​​​ടെ സം​​​​ഭ​​​​വം പ​​​​ന്തി​​​​യ​​​​ല്ലെ​​​​ന്നു ക​​​​ണ്ട പോ​​​​ലീ​​​​സ് ഡ്രൈ​​​​വ​​​​റു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച​ ശേ​​​​ഷം പി​​​​ൻ​​​​വാ​​​​ങ്ങി. അ​​​​തേ​​​​സ​​​​മ​​​​യം, പോ​​​​ലീ​​​​സി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി മൂ​​​​ലം ബ​​​​സ് ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം വൈ​​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.