നിറഞ്ഞ മനസോടെ അവരെത്തി, സ്നേഹം തൊട്ടറിഞ്ഞു
നിറഞ്ഞ മനസോടെ അവരെത്തി, സ്നേഹം തൊട്ടറിഞ്ഞു
Thursday, October 12, 2017 2:06 PM IST
ച​​ങ്ങ​​നാ​​ശേ​​രി: നൂ​​റു തി​​ക​​ഞ്ഞ ഫി​​ലി​​പ്പോ​​സ് മാ​​ർ ക്രി​​സോ​​സ്റ്റം വ​​ലി​​യ ​മെ​​ത്രാ​​പ്പോ​​ലീ​ത്ത​യ്ക്കും ന​​വ​​തി​​യി​​ലെ​​ത്തി​​യ ബിഷപ് മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പറ​​ന്പി​​ലി​​നും ച​​ങ്ങ​​നാ​​ശേ​​രി ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സി​ൽ സ്വീ​​ക​​ര​​ണം. ആർച്ച് ബിഷപ്പുമാരായ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​വും മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലും ബിഷപ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലും ചേ​​ർ​ന്നു പു​ഷ്പ​​ഹാ​​ര​​ങ്ങ​​ളും ഷാ​​ളു​​മ​​ണി​​യി​​ച്ച് ഇ​​രു​​വ​​രെ​​യും സ്വീ​​ക​​രി​​ച്ചു.

മാ​​ർ ക്രി​​സോ​​സ്റ്റം എ​​ല്ലാ​​രോ​​ടും ന​​ർ​മം ക​ല​ർ​ത്തി ദൈ​​വ​​രാ​​ജ്യം പ്ര​​സം​​ഗി​​ച്ച മേ​​ല​​ധ്യ​​ക്ഷ​​നാ​​ണെ​​ന്നു മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ​റ​ഞ്ഞു. മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പറ​​ന്പി​​ലും അ​​തി​​രൂ​​പ​​ത​​യോ​​ട് എ​​ന്നും സ്നേ​​ഹ​​വും ക​​രു​​ത​​ലും പു​​ല​​ർ​​ത്തി​​യ ബി​​ഷ​​പ്പാ​​ണെ​​ന്നു അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ്രാ​​യ​​ത്തി​​ന്‍റെ ക്ഷീ​​ണം അ​​റി​​യാ​​തെ ര​​ണ്ടു പി​​താ​​ക്ക​​ൻ​​മാ​​രും സ​​ഭ​​യി​​ലും സ​​മൂ​​ഹ​​ത്തി​​ലും സ​​ജീ​​വ​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്ന​​തു സ​​ന്തോ​​ഷ​​ക​​ര​​മാ​​ണെ​​ന്ന് അ​ദ്ദേ​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. മാ​​ർ ക്രി​​സോ​​സ്റ്റ​​ത്തി​​നോ​​ട് ത​​നി​​ക്ക് ആ​​ത്മ​​ബ​​ന്ധ​​മു​​ണ്ടെ​​ന്നും വി​​വി​​ധ വേ​​ദി​​ക​​ളി​​ൽ ഒ​​പ്പം പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്നും മാ​​ർ പ​​ള്ളി​​ക്കാ​​പറ​​ന്പി​​ൽ പ​​റ​​ഞ്ഞു. മാ​​ർ ക്രി​​സോ​​സ്റ്റ​​ത്തി​​ന്‍റെ ശു​​ശ്രൂ​​ഷ​​യെ മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലും പ്ര​​കീ​​ർ​​ത്തി​​ച്ചു.


മു​​ൻ ബി​​ഷ​​പ് ദൈ​​വ​​ദാ​​സ​​ൻ മാ​​ർ മാ​​ത്യു കാ​​വു​​കാ​​ട്ട് ത​​ന്നോ​​ടു വ​​ലി​​യ സ്നേ​​ഹം കാ​​ണി​​ച്ചി​​രു​​ന്നു. മാ​​ർ​​ത്തോ​​മ്മ സ​​ഭ​​യി​​ലെ നി​​ര​​വ​​ധി വൈ​​ദി​​ക​​ർ എ​​സ്ബി കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യി​​രു​​ന്നു- മാ​​ർ ക്രി​​സോ​​സ്റ്റം അ​​നു​​സ്മ​​രി​​ച്ചു. മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, വി​​കാ​​രി​ ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, സ​​ന്ദേ​​ശ​​നി​​ല​​യം ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ.​​ജോ​​ബി ക​​റു​​ക​​പ്പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​രും ആ​​ശം​​സ​​ക​​ൾ അ​​റി​​യി​​ച്ചു.

വി​​കാ​​രി​​ജ​​ന​​റാ​​ൾ​​മാ​​രാ​​യ മോ​​ണ്‍.​​ഫി​​ലി​​പ്പ്സ് വ​​ട​​ക്കേ​​ക്ക​​ളം, മോ​​ണ്‍.​​ജെ​​യിം​​സ് പാ​​ല​​ക്ക​​ൽ, ചാ​​ൻ​​സി​​ല​​ർ റ​​വ.​​ഡോ.​​ടോം പു​​ത്ത​​ൻ​​ക​​ളം, പ്രൊ​​ക്യു​​റേ​​റ്റ​​ർ ഫാ.​​ഫി​​ലി​​പ്പ് ത​​യ്യി​​ൽ, ഹൗ​​സ് പ്രൊ​​ക്യു​​റേ​​റ്റ​​ർ ഫാ.​​റോ​​ജ​​ൻ പു​​ര​​ക്ക​​ൽ, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ.​​സോ​​ണി ക​​ണ്ട​​ങ്ക​​രി തു​​ട​​ങ്ങി​​യ​​വ​​രും പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.