ഡോ​ക്‌ടറെ ഡ്യൂ​ട്ടിമു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
ഡോ​ക്‌ടറെ ഡ്യൂ​ട്ടിമു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Thursday, October 12, 2017 7:05 PM IST
അ​മ്പ​ല​പ്പു​ഴ: ഡോ​ക്‌റെ ഡ്യൂ​ട്ടി മു​റി​യി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം പ​ട്ടം സി​താ​ര​യി​ല്‍ ഡോ. ​രാ​ജ​ശേ​ഖ​രനെ​യാ​ണ് (53)​മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കാ​ര്‍ഡി​യാ​ക് തൊ​റാ​സി​ക് സ​ര്‍ജ​റി വ​കു​പ്പു മേ​ധാ​വി​യാ​ണ് ഇ​ദ്ദേ​ഹം.

ഇ​ന്ന​ലെ പു​ല​ര്‍ച്ചെ അ​ഞ്ചോ​ടെ രോ​ഗി​യെ പ​രി​ശോ​ധി​ച്ച ശേ​ഷം ഡ്യൂ​ട്ടി​മു​റി​യി​ല്‍ വി​ശ്ര​മി​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു ഡോ​ക്‌ടര്‍. 8.30 നു ന​ഴ്‌​സ് ഡോ​ക്്ട​റെ വി​ളി​ക്കാ​നാ​യി മു​റി​യി​ല്‍ ചെ​ന്ന​പ്പോ​ള്‍ വാ​തി​ല്‍ അ​ട​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ര്‍ വാ​തി​ല്‍ ത​ള്ളി തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ​പ്പോ​ള്‍ ര​ക്തം വാ​ര്‍ന്ന നി​ല​യി​ല്‍ മ​രി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധരും സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ക്‌ടറു​ടെ ത​ല​യു​ടെ പിന്നിൽ മു​റി​വു​ണ്ടായി രുന്നു.


സ്‌​ട്രോ​ക്കു​ണ്ടാ​യി താ​ഴെ വീ​ണ​പ്പോ​ള്‍ ഉ​ണ്ടാ​യ മു​റി​വാ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​സ്റ്റ്മോ​ര്‍ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​നു വച്ച ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ത്തു.

ഭാ​ര്യ നി​മ്മി തി​രു​വ​ന​ന്ത​പു​രം ഗോ​കു​ലം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​ണ്. ഏ​ക​മ​ക​ള്‍ ലിമിഷ നാ​ലാം​വ​ര്‍ഷ മെ​ഡി​സി​ന്‍ വി​ദ്യാ​ര്‍ഥി​നി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.