ആ​സാം സ്വ​ദേ​ശി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Saturday, November 11, 2017 1:53 PM IST
ചെ​ങ്ങ​ന്നൂ​ര്‍: ആ​സാം സ്വ​ദേ​ശി​യെ പ​ള്ളി വ​ള​പ്പി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​സാം സോ​ണി​പ്പൂ​ര്‍ പോ​ര്‍ഗ​ട്ട് പു​നി​യാ​നി ടൗ​ണ്‍ അ​ബ്ദു​ള്‍ ജ​ലീ​ലി​ന്‍റെ മ​ക​ന്‍ അ​ബ്ദു​ല്‍ ഇ​സ്ലാമി​നെ​യാ​ണ് (22)​പാ​ണ്ട​നാ​ട് മാ​ട​വ​ന സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​പ​ള്ളി വ​ള​പ്പി​ലെ പാ​രീ​ഷ് ഹാ​ളി​നു​ള്ളി​ലെ മേ​ല്‍ക്കൂ​ര​യു​ടെ പൈ​പ്പി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ദു​ര്‍ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ര്‍ന്ന് ഇ​ന്ന​ലെ രാ​വി​ലെ പ​ള്ളി ജീ​വ​ന​ക്കാ​ര​ന്‍ പാ​രീ​ഷ്ഹാ​ള്‍ തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്ന്് ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സും, ഫ​യ​ര്‍ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം അ​ഴി​ച്ച് താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് നാ​ലു ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്കം ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ​ള്ളി​ക്കു സ​മീ​പ​ത്തെ ബേ​ക്ക​റി ബോ​ര്‍മ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ള്‍. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.