അ​ധ്യാ​പ​കന്‍റെ വീ​ട്ടി​ൽ കവർച്ച; 30 പ​വ​നും 40,000 രൂ​പ​യും ക​വ​ർ​ന്നു
Saturday, November 11, 2017 2:17 PM IST
പ​​​ഴ​​​യ​​​ങ്ങാ​​​ടി: അ​​​ധ്യാ​​​പ​​​ക ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ വീ​​​ട്ടി​​​ൽ​​നി​​​ന്ന് 30 പ​​​വ​​​ൻ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​വും 40,000 രൂ​​​പ​​​യും ക​​​വ​​​ർ​​​ന്നു.

കെ​​​എ​​​സ്ടി​​​എ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​വും പ​​​യ്യ​​​ന്നൂ​​​ർ ഷേ​​​ണാ​​​യി സ്മാ​​​ര​​​ക സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ നെ​​​രു​​വ​​​മ്പ്രം അ​​​തി​​​യ​​​ടം ഇ​​​എം​​എ​​​സ് സ്മാ​​​ര​​​ക വാ​​​യ​​​ന​​​ശാ​​​ല​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള എം.​​​കെ.​​​ര​​​മേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ വീ​​​ട്ടി​​​ലാ​​ണു ക​​വ​​ർ​​ച്ച ന​​ട​​ന്ന​​ത്. കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ലെ ഷെ​​​ൽ​​​ഫ് താ​​​ക്കോ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചു തു​​​റ​​​ന്നാ​​ണു മാ​​​ല​​​യും വ​​​ള​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും പ​​​ണ​​​വും ക​​​വ​​​ർ​​​ന്ന​​​ത്.മു​​​ക​​​ളി​​​ല​​​ത്തെ നി​​​ല​​​യി​​​ലെ വാ​​​തി​​​ൽ തു​​​റ​​​ന്നാ​​​ണ് മോ​​​ഷ്ടാ​​​വ് അ​​​ക​​​ത്തു​​​ക​​​ട​​​ന്ന​​​തെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.